Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈക്കിളിങ് മത്സരത്തിനിടെ റോഡിൽ വീണ് പരിക്കേറ്റു; കാറിൽ നിന്നും ഇറങ്ങി ഓടിയെത്തി പരിചരിച്ച് ദുബായ് ഭരണാധികാരി

സൈക്കിളിങ് മത്സരത്തിനിടെ റോഡിൽ വീണ് പരിക്കേറ്റു; കാറിൽ നിന്നും ഇറങ്ങി ഓടിയെത്തി പരിചരിച്ച് ദുബായ് ഭരണാധികാരി

സ്വന്തം ലേഖകൻ

ദുബായ്: സൈക്കിളിങ് മൽസരത്തിനിടെ റോഡിൽ വീണുപരുക്കേറ്റ താരത്തിന് ആശ്വാസവും പരിചരണവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. താഴെ വീണ് പരുക്ക് പറ്റിയ പെൺകുട്ടിയെ ഷെയ്ഖ് മുഹമ്മദ് ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇനാൻ അൽ അമേറിയെന്ന പെൺകുട്ടിക്കാണ് ദുബായ് ഭരണാധികാരി കരുതലും സ്‌നേഹവും ലഭിച്ചത്.

ബുധനാഴ്ച അദ്ദേഹം പങ്കെടുത്ത അൽ സലാം സൈക്കിളിങ് ചാംപ്യൻഷിപ്പിനിടെയാണ് സംഭവം. പരിപാടിയിൽ പങ്കെടുത്ത ശേഷം തന്റെ കാറിൽ മൽസരാർഥികളെ ഷെയ്ഖ് മുഹമ്മദ് പിന്തുടരുകയായിരുന്നു. ഈ സമയത്താണ് മൽസരാർഥികളുടെ സംഘത്തിൽ നിന്നും ഒരു പെൺകുട്ടി റോഡിൽ വീണത്. ഇത് കണ്ടതും കാറിൽ നിന്നും ഷെയ്ഖ് മുഹമ്മദ് ചാടി ഇറങ്ങുകയും പെൺകുട്ടിയെ സഹായിക്കാനായി ഓടിയെത്തുകയും ചെയ്തു. വീണതിനെ തുടർന്ന് താടിയിൽ നിന്നും രക്തം പൊടിഞ്ഞു. ഇതു കണ്ട ഷെയ്ഖ് മുഹമ്മദ് പെൺകുട്ടിക്ക് തന്റെ പോക്കറ്റിലുണ്ടായിരുന്ന ഒരു ടിഷ്യൂ നൽകുകയും ചെയ്തു.

വീഡിയോ വൈറലായതോടെ ഷെയ്ഖ് മുഹമ്മദിന്റെ നടപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും സ്വന്തം ജനങ്ങളോട് ഒരു പിതാവിന്റേതു പോലുള്ള അദ്ദേഹത്തിന്റെ പ്രവർത്തി വലിയ പ്രശംസ നേടുകയും ചെയ്തു. തുടർന്ന് മൽസരത്തിൽ പങ്കെടുക്കരുതെന്ന് വൈദ്യപരിശോധകർ പറഞ്ഞെങ്കിലും ഇനാൻ അൽ അമേറിയെന്ന പെൺകുട്ടി മൽസരം പൂർത്തിയാക്കി. ഷെയ്ഖ് മുഹമ്മദിന്റെ എളിമ നിറഞ്ഞ പ്രവർത്തിയാണ് മൽസരം പൂർത്തിയാക്കാൻ തന്നെ ഉത്സാഹിപ്പിച്ചതെന്ന് അവർ പിന്നീട് പറഞ്ഞു. മൽസരം കഴിഞ്ഞ ശേഷം ഒരു അറബിക് മാധ്യമത്തോടാണ് ഇനാൻ അൽ അമേറി ഇക്കാര്യം വ്യക്തമാക്കിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP