Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീജദാനത്തിലും വമ്പൻ തട്ടിപ്പ്! ചികിത്സ തേടിയെത്തിയ സ്ത്രീകളിൽ ഡച്ച് ഡോക്ടർ നിക്ഷേപിച്ചത് സ്വന്തം ബീജം; ദാതാവിന്റെ വ്യാജ വിവരങ്ങൾ നൽകി പറ്റി വഞ്ചിച്ചത് 89കാരൻ; തട്ടിപ്പിലൂടെ 'തന്റെ രക്തത്തിൽ' ജനിച്ചത് 49 കുട്ടികൾ; ബീജദാന നിയമം ലംഘിച്ച ഡോക്ടർക്ക് ക്ലിനിക്ക് പൂട്ടേണ്ടി വന്നത് 2009ൽ; ഡിഎൻഎ ടെസ്റ്റിൽ കുട്ടികളുടെ പിതാവ് ഡോക്ടറാണെന്ന് തെളിഞ്ഞ 2017ൽ തന്നെ മരണവും

ബീജദാനത്തിലും വമ്പൻ തട്ടിപ്പ്! ചികിത്സ തേടിയെത്തിയ സ്ത്രീകളിൽ ഡച്ച് ഡോക്ടർ നിക്ഷേപിച്ചത് സ്വന്തം ബീജം; ദാതാവിന്റെ വ്യാജ വിവരങ്ങൾ നൽകി പറ്റി വഞ്ചിച്ചത് 89കാരൻ; തട്ടിപ്പിലൂടെ 'തന്റെ രക്തത്തിൽ' ജനിച്ചത് 49 കുട്ടികൾ; ബീജദാന നിയമം ലംഘിച്ച ഡോക്ടർക്ക് ക്ലിനിക്ക് പൂട്ടേണ്ടി വന്നത് 2009ൽ; ഡിഎൻഎ ടെസ്റ്റിൽ കുട്ടികളുടെ പിതാവ് ഡോക്ടറാണെന്ന് തെളിഞ്ഞ 2017ൽ തന്നെ മരണവും

മറുനാടൻ ഡെസ്‌ക്‌

റോട്ടർഡാം: ലോകത്ത് പലതരത്തിലുള്ള തട്ടിപ്പിന്റെ കഥകൾ നാം കേട്ടിട്ടുണ്ടെങ്കിലും ബീജത്തിന്റെ പേരിൽ തട്ടിപ്പ് നടന്നുവെന്ന വാർത്ത ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. തട്ടിപ്പ് നടത്തിയ വ്യക്തി 49 കുഞ്ഞുങ്ങളുടെ പിതാവുമായി എന്നതാണ് കൗതുകകരമായ മറ്റൊരു സംഗതി. ഹോളണ്ടിലെ റോട്ടർഡാമിൽ നിന്നുമാണ് കൗതുക വാർത്ത പുറത്ത് വരുന്നത്. സാധാരണയായി വന്ധ്യതാ ചികിത്സയിൽ ദാതാവിന്റെ കൃത്യമായ വിവരം രഹസ്യമായി സ്വീകർത്താവിനെ ഏൽപ്പിക്കാറുണ്ട്.

ഇത്തരത്തിൽ കൊടുക്കുന്ന വിവരങ്ങിൽ കൃത്രിമം കാട്ടിയ ഡോക്ടർ തന്നെയാണ ്49 പേരുടേയും 'അച്ഛൻ'. സംഭവത്തിൽ ഇപ്പോൾ ലോകത്തിന് മുന്നിൽ മുഴങ്ങി കേൾക്കുന്നത് ഡച്ചുകാരനായ ഡോക്ടർ ജൻ കർബാത്തിന്റെ പേരാണ്. ഇദ്ദേഹം തന്റെയടുത്ത് ചികിത്സയ്ക്ക് വന്നവർക്ക് നൽകിയത് നവ്യാജ വിവരങ്ങളായിരുന്നു. സ്വീകർത്താക്കളായ സ്ത്രീകളിൽ ഉപയോഗിക്കുന്നത് തന്റെ ബീജമാണെന്ന കാര്യം പുറം ലോകം അറിയില്ലെന്നാണ് ഡോക്ടർ കരുതിയിരുന്നത്. എന്നാൽ ഇക്കാര്യം ലോകം അറിയില്ലെന്ന് കരുതിയിരുന്ന അദ്ദേഹം 2017ൽ 89ാം വയസിൽ മരിക്കുകയും ചെയ്തു.

ചികിത്സയ്ക്ക് വിധേയരായ ദമ്പതികളുടെ കുട്ടിക്ക് ഡോക്ടർ കർബാതിന്റെ രൂപസാദൃശ്യമുണ്ടായത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് രഹസ്യങ്ങൾ ചുരുളഴിഞ്ഞു തുടങ്ങിയത്. വന്ധ്യത ചികിത്സയിലെ അഗ്രഗണ്യൻ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഡോക്ടറിന് ബീജദാതാക്കളുടെ വ്യാജവിവരങ്ങൾ നൽകിയതിന്റെ പേരിലും ബീജദാന നിയമം ലംഘിച്ചതിന്റെ പേരിലും 2009ൽ തന്റെ ക്ലിനിക്ക് പൂട്ടേണ്ടിവന്നു.

ഡോക്ടറുടെ ചികിത്സയ്ക്ക് വിധേയരായ ദമ്പതിമാരും അവരുടെ 49 കുട്ടികളും അടങ്ങുന്ന സംഘമാണ് ഡോക്ടർക്കെതിരെ കോടതിയിൽ കേസ് നൽകിയത്. 2017ൽ കോടതിയിൽ ഹാജരായ ജൻ കാർബതിനെ ഡി.എൻ.എ. ടെസ്റ്റിന് ഹാജരാകാൻ ഉത്തരവിടുകയും 49 കുട്ടികളുടെ പിതാവ് ജൻ കർബാത്ത് ആണെന്ന് തെളിയുകയും ചെയ്തു. സംശയങ്ങൾക്കും ആശങ്കകൾക്കും വിരാമമായിയെന്ന് കുട്ടികളും മാതാപിതാക്കളും മാധ്യമങ്ങളോട് പറഞ്ഞു.

89 വയസ്സുകാരനായ ഡോക്ടർ 2 വർഷം മുൻപാണ് മരിച്ചത്. നെതർലാണ്ടിലെ ബീജദാന നിയമപ്രകാരം ഒരു ദാതാവിന് 6 കുട്ടികൾക്ക് മാത്രമേ ബീജം ദാനം ചെയ്യാൻ പാടുള്ളു. എന്നാൽ ഡോക്ടർ ജൻ കാർബത്ത് ഇവിടെ ഗുരുതരമായ നിയമലംഘനമായിരുന്നു നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP