Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരണ വെപ്രാളം എടുത്ത സിംഹം സഹായം ചോദിച്ച് എത്തിയത് കാഴ്ച കണ്ട് നടന്നവരുടെ മുമ്പിൽ; കഴുത്തിന് മുറിവേറ്റ ഒരു സിംഹം രക്ഷപ്പെട്ട ചിത്രം ഇങ്ങനെ

മരണ വെപ്രാളം എടുത്ത സിംഹം സഹായം ചോദിച്ച് എത്തിയത് കാഴ്ച കണ്ട് നടന്നവരുടെ മുമ്പിൽ; കഴുത്തിന് മുറിവേറ്റ ഒരു സിംഹം രക്ഷപ്പെട്ട ചിത്രം ഇങ്ങനെ

മൃഗരാജാവായ സിംഹം കൂട്ടിലാണെങ്കിലും കനത്ത സുരക്ഷാ വേലിക്കകത്താണെങ്കിലും കടുത്ത ഭയത്തോടയും കൗതുകത്തോടെയുമാണ് നാം അതിനെ നോക്കിക്കാണാറുള്ളത്. അങ്ങനെയിരിക്കെ നാം സഫാരി പാർക്കിലൂടെ മൃഗവിസ്മയങ്ങൾ ആസ്വദിച്ച് കൊണ്ട് നടന്ന് നീങ്ങുമ്പോൾ ഒരു സിംഹം സുരക്ഷാ അതിർത്തികൾ മറികടന്ന് നമുക്കരികിലേക്ക് പതുക്കെ നടന്ന് വന്നാൽ എന്തായിരിക്കും അവസ്ഥ...? ഭൂരിഭാഗം പേരുടെയും പാതിജീവൻ അപ്പോൾ തന്നെ പോകുമെന്നുറപ്പാണ്. ദക്ഷിണാഫ്രിക്കയിലെ ക്രുഗെൻ നാഷണൽ പാർക്കിലുള്ളവർ കഴിഞ്ഞ ദിവസം ഈ അവസ്ഥയാണ് അഭിമുഖീകരിച്ചത്.

എന്നാൽ ആടിയുലഞ്ഞ് കൊണ്ട് റോഡ് മുറിച്ച് കടന്ന് കൊണ്ട് വന്ന സിംഹത്തെ കണ്ട് സംശയം തോന്നിയ അവരിൽ ചിലർ സിംഹത്തിന്റെ കഴുത്തിലെ മുറിവ് തിരിച്ചറിയുകയും അതിന് വേണ്ട ചികിത്സകൾക്ക് സംവിധാനമേർപ്പെടുത്തി സിംഹത്തെ മരണത്തിൽ നിന്നും രക്ഷിക്കുകയുമായിരുന്നു. മരണവെപ്രാളമെടുത്ത സിംഹം തങ്ങളോട് സഹായം ചോദിച്ച് എത്തിയതാണെന്ന് കാഴ്ചക്കാരിൽ ചിലർ തിരിച്ചറിഞ്ഞതോടെയാണ് സിംഹം രക്ഷപ്പെടാനിടയായത്. അവരും പേടിച്ച് ഓടിയിരുന്നെങ്കിൽ സിംഹത്തിന് അവിടെ കിടന്ന് രക്തം വാർന്ന് മരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഒരു വേട്ടക്കാരന്റെ കെണിയിൽ കുടുങ്ങിയാണ് സിംഹത്തിന്റെ കഴുത്തിന് ഗുരുതരമായ പരുക്കേറ്റിരുന്നത്.

പാർക്കിലൂടെ റൈഡ് നടത്തിയിരുന്ന വിനോദസഞ്ചാരികളായ മെലിസ്‌ക വിൽജിയോൻ, മെയ്കി പെറ്റി എന്നിവർക്ക് നേരെയായിരുന്നു സിംഹം നടന്ന് വന്നിരുന്നത്. സിംഹത്തിന്റെ പരുക്ക് തിരിച്ചറിഞ്ഞ അവർ ഉടൻ ക്രുഗെർ നാഷണൽ പാർക്കിലെ അധികൃതരെ വിവരമറിയിക്കുകയും വെറ്റിനേറിയൻസ് എത്തി സിംഹത്തിന് അടിയന്തിര ചികിത്സ നൽകി രക്ഷിക്കുകയുമായിരുന്നു. ഇതിന് വേണ്ടി പ്രസ്തുത റോഡ് ബ്ലോക്ക് ചെയ്ത് ടൂറിസ്റ്റുകൾ അങ്ങോട്ട് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.വിൽജിയോൻ മുറിവേറ്റ സിംഹത്തിന്റെ ഗ്രാഫിക് ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

അതിനെ തുടർന്ന് ഇതിനോട് യൂസർമാരുടെ സഹതാപം നിറഞ്ഞ പ്രതികരണമുണ്ടായിരുന്നു. തങ്ങളുടെ അടുത്തേക്ക് സിംഹം സഹായം അഭ്യർത്ഥിച്ച് വരുകയായിരുന്നുവെന്നാണ് വിൽജിയോൻ എഴുതിയിരിക്കുന്നത്. തുടർന്ന് താൻ പാർക്ക് അധികൃതരുമായി ഉടൻ ബന്ധപ്പെട്ട് ചികിത്സാ സഹായം ലഭ്യമാക്കുകയായിരുന്നുവെന്നും അവർ വിവരിക്കുന്നു. ഇത്തരത്തിൽ സമയോചിതമായി ചികിത്സ ലഭിച്ചില്ലായിരുന്നെങ്കിൽ ആ സിംഹം കഴുത്തപ്പുലികളുടെ ആക്രമണത്തിലോ ഇൻഫെക്ഷൻ ബാധിച്ചോ മരിക്കാനുള്ള സാധ്യതേറെയായിരുന്നു. കുതിച്ചെത്തിയ മൃഡോക്ടർമാർ സിംഹത്തിന്റെ കഴുത്തിലെ കെണിയുടെ ഭാഗമായി കുരുങ്ങിയ ഡിവൈസ് നീക്കം ചെയ്ത് മൃഗരാജനെ രക്ഷിക്കുകയായിരുന്നു ചെയ്തത്.

കെണി സിംഹത്തിന്റെ കണ്ണിലും തറച്ച് കയറിയിരുന്നതിനാൽ സിംഹത്തിനെ മയക്കുവെടി നൽകി വീഴ്‌ത്തിയായിരുന്നു ചികിത്സിച്ചത്. തുടർന്ന് ട്രീറ്റ് മെന്റിന് ശേഷം ഏതാനും മണിക്കൂറുകൾക്ക് ശേഷം സിംഹത്തെ കാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.സിംഹത്തിന്റെ മിനുസമേറിയ തൊലിയുടെ ആവശ്യക്കാർ ഇത്തരം പാർക്കുകളിൽ സിംഹത്തെ കെണിയിൽ പെടുത്തി പിടിക്കാൻ ശ്രമിക്കാറുണ്ട്.എന്നാൽ ഭക്ഷണാവശ്യത്തിന് വേണ്ടി ചെറിയ മൃഗങ്ങളെ പിടിക്കാൻ വേണ്ടി വേട്ടക്കാർ ഒരുക്കിയ കെണിയിൽ സിംഹം പെടുകയായിരുന്നുവെന്നാണ് പാർക്ക് അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP