Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'തനിക്കും കുടുംബത്തിനും ജീവനിൽ കൊതിയുണ്ട്; സഹപ്രവർത്തകരിൽ നിന്നു തന്നെ വധഭീഷണി നേരിടുന്നു; കേസിന്റെ പുനഃപരിശോധനാവേളയിൽ സുരക്ഷയുറപ്പാക്കുമെങ്കിൽ ആസിയയ്ക്കുവേണ്ടി ഹാജരാകാൻ പാക്കിസ്ഥാനിൽ തിരിച്ചെത്തുമെന്ന് അഭിഭാഷകൻ; ആസിയ ബീവിക്ക് രാജ്യം വിടാൻ പാക് സർക്കാറിന്റെ വിലക്ക്; വിദേശ രാജ്യങ്ങളുടെ ഇടപെടൽ തേടി കുടുംബം

'തനിക്കും കുടുംബത്തിനും ജീവനിൽ കൊതിയുണ്ട്; സഹപ്രവർത്തകരിൽ നിന്നു തന്നെ വധഭീഷണി നേരിടുന്നു; കേസിന്റെ പുനഃപരിശോധനാവേളയിൽ സുരക്ഷയുറപ്പാക്കുമെങ്കിൽ ആസിയയ്ക്കുവേണ്ടി ഹാജരാകാൻ പാക്കിസ്ഥാനിൽ തിരിച്ചെത്തുമെന്ന് അഭിഭാഷകൻ; ആസിയ ബീവിക്ക് രാജ്യം വിടാൻ പാക് സർക്കാറിന്റെ വിലക്ക്; വിദേശ രാജ്യങ്ങളുടെ ഇടപെടൽ തേടി കുടുംബം

ഇസ്‌ലാമാബാദ്: തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്നും സഹ അഭിഭാഷകരിൽനിന്ന് വധഭീഷണിയുയരുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനിൽ തുടരാനാവില്ലെന്നും അറിയിച്ച് മനിന്ദക്കേസിൽ പാക്കിസ്ഥാൻ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രിസ്ത്യൻ വനിത ആസിയ ബീബിയുടെ അഭിഭാഷകൻ രാജ്യം വിട്ടു.

പ്രവാചകനെ നിന്ദിച്ചുവെന്ന കുറ്റത്തിന് വിചാരണക്കോടതി വധശിക്ഷ വിധിച്ച ആസിയയെ പാക്കിസ്ഥാൻ സുപ്രീംകോടതി ബുധനാഴ്ചയാണ് വെറുതെവിട്ടത്. കോടതിവിധിയെത്തുടർന്ന് രാജ്യമെങ്ങും തീവ്ര മതസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നതോടെയാണ് അവരുടെ അഭിഭാഷകനായിരുന്ന സെയ്ഫുൾ മാലൂക്ക് ശനിയാഴ്ച പാക്കിസ്ഥാൻ വിട്ടത്.

ജീവനോടെയിരിക്കണമെന്ന് തനിക്കാഗ്രഹമുണ്ട്. കേസിന്റെ പുനഃപരിശോധനാവേളയിൽ പാക് സൈന്യം സുരക്ഷയുറപ്പാക്കുമെങ്കിൽ ആസിയയ്ക്കുവേണ്ടി ഹാജരാകാൻ പാക്കിസ്ഥാനിൽ തിരിച്ചെത്തുമെന്നും മാലൂക്ക് പറഞ്ഞു.അതേസമയം ആസിയ ബീവിക്ക് രാജ്യം വിടാൻ പാക് സർക്കാറിന്റെ വിലക്ക് ഏർപ്പെടുത്തിയതായി വിവരം.ഇതിന്് പിന്നാലെ് വിദേശ രാജ്യങ്ങളുടെ ഇടപെടൽ തേടി കുടുംബം രംഗത്തെത്തിയത്.

ജീവന് ഭീഷണി ഉണ്ടെന്നും രക്ഷിക്കാൻ ഇടപടെണമെന്നും ആവശ്യപ്പെട്ട് ആസിയ ബീവിയുടെ ഭർത്താവ് ആഷിഖ് മാസിഹ് ബ്രിട്ടന്റെ സഹായം തേടി. അമേരിക്കയുടെയും കാനഡയുടെയും ഇടപെടലും ആഷിഖ് ആവശ്യപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലായി ഒളിച്ചുകഴിയുകയാണെന്നും ഏത് നിമിഷവും വധിക്കപ്പെടാമെന്നും വീഡിയോ സന്ദേശത്തിൽ ആഷിഖ് മാസിഹ് വ്യക്തമാക്കി. ജീവന് ഭീക്ഷണിയുർന്നതോടെ ആസിയയ്ക്ക് വേണ്ടി കേസ് വാദിച്ച അഭിഭാഷകൻ പാക്കിസ്ഥാൻ നിന്ന് പലായനം ചെയ്തിരുന്നു. ഇതേതുടർന്ന് വിഷയം പരിശോധിക്കുമെന്ന് ബ്രിട്ടീഷ് പാർലമെന്റ് വ്യക്തമാക്കി. ആസിയയ്ക്കും കുടുംബത്തിനും അഭയം നൽകാൻ വിവിധ രാജ്യങ്ങൾ സന്നദ്ധത അറിയച്ചതായി സൂചനയുണ്ട്.

അതേസമയം ആസിയയ്ക്ക് സുരക്ഷ കൂട്ടിയതായി പാക് വിദേശകാര്യമന്ത്രി ഫവാദ് ചൗധരി അറിയിച്ചു. എന്നാൽ ആസിയയെ രാജ്യം വിടാൻ അനുവദിക്കുമോ എന്ന കാര്യത്തിൽ പാക്കിസ്ഥാൻ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല. ആസിയയെ വെറുതെവിട്ട കോടതി വിധിക്കെതിരെ കടുത്ത പ്രതിഷേധമാണ് മതസംഘടനകൾ ഉയർത്തിയിട്ടുള്ളത്. ഇത് മറികടക്കാനാണ് പാക് സർക്കാർ നിലപാട് കടുപ്പിച്ചതെന്നാണ് സൂചന. പ്രവാചകനെ നിന്ദിച്ചെന്നാരോപിച്ച് ജയിലിൽ അടയ്ക്കപ്പെട്ട ആസിയയ്‌ക്കെതിരായ വധശിക്ഷ കഴിഞ്ഞ ദിവസമാണ് പാക് സുപ്രീംകോടതി റദ്ദാക്കിയത്.

ആസിയയെ വെറുതെവിട്ടതിൽ പ്രതിഷേധിച്ച് തെഹ്രീക് ഇ ലാബായിക് പാക്കിസ്ഥാൻ പാർട്ടിയുടെ(ടി.എൽ.പി.) നേതൃത്വത്തിൽ നടന്നുവന്ന പ്രതിഷേധങ്ങൾ സർക്കാരുമായുണ്ടാക്കിയ ധാരണയെത്തുടർന്ന് അവസാനിപ്പിച്ചു. ആസിയക്കേസിൽ പുനഃപരിശോധനാ ഹർജി നൽകുന്നതിനെ എതിർക്കില്ലെന്നും ആസിയയ്ക്ക് രാജ്യംവിട്ടുപോകുന്നതിന് വിലക്കേർപ്പെടുത്തുമെന്നതുമുൾപ്പെടെ അഞ്ചുനിർദ്ദേശങ്ങളാണ് പാക് സർക്കാർ അംഗീകരിച്ചത്.2009-ൽ അയൽക്കാരിയുമായുണ്ടായ തർക്കത്തിനിടെ പ്രവാചകനെ അധിക്ഷേപിച്ചുവെന്നാരോപിച്ചാണ് ആസിയയ്ക്ക് 2010-ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP