Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ഇസിജി സുദർശൻ അന്തരിച്ചു; കോട്ടയം സ്വദേശിയായ സുദർശൻ അന്തരിച്ചത് അമേരിക്കയില ടെക്‌സാസിൽ വെച്ച്: അന്തരിച്ചത് സൂര്യപ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകളെ കണ്ടെത്തിയ മഹാൻ

ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ഇസിജി സുദർശൻ അന്തരിച്ചു; കോട്ടയം സ്വദേശിയായ സുദർശൻ അന്തരിച്ചത് അമേരിക്കയില ടെക്‌സാസിൽ വെച്ച്:  അന്തരിച്ചത് സൂര്യപ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകളെ കണ്ടെത്തിയ മഹാൻ

ടെക്സാസ്: ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഇസിജി സുദർശൻ അന്തരിച്ചു. അമേരിക്കയിലെ ടെക്‌സാസിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. 86 വയസ് ആയിരുന്നു. സൈദ്ധാന്തികഭൗതികത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഗവേഷകനാണ് സുദർശൻ. ഒൻപത് തവണ നൊബേൽ സമ്മാനത്തിന് പരിഗണിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് ആ ബഹുമതി നൽകാതിരുന്നത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു

ലോകം മുഴുവനും ശ്രദ്ധേയനായ അദ്ദേഹം കോട്ടയം പള്ളം സ്വദേശിയാണ് അദ്ദേഹം. ക്വാണ്ടം ഒപ്റ്റിക്‌സിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ ലോക ശ്രദ്ധ നേടി. സൂര്യപ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകളെ കണ്ടെത്തിയതും അദ്ദേഹമാണ്. റോച്ചസ്റ്റർ സർവകലാശാലയിൽ റോബർട്ട് മാർഷാക്കുമായി ചേർന്ന് സുദർശൻ രൂപംനൽകിയ 'വി മൈനസ് എ' സിദ്ധാന്തമാണ് ക്ഷീണബലരഹസ്യത്തിന്റെ താക്കോലായി മാറിയത്.

1960കളിൽ ക്വാണ്ടം പ്രകാശീയത (ക്വാണ്ടം ഓപ്റ്റിക്‌സ്) എന്ന പഠനശാഖയ്ക്ക് അടിത്തറിയിട്ടതിലെ പ്രധാനിയും ഇദ്ദേഹമാണ്. ക്വാണ്ടം വ്യൂഹങ്ങളെ തുടർച്ചയായി നിരീക്ഷിച്ചാൽ എന്തുസംഭവിക്കും എന്നകാര്യം പരിഗണിക്കുന്ന 'ക്വാണ്ടം സെനോ ഇഫക്ട്' ആണ് സുദർശന്റെ മറ്റൊരു സംഭാവന.

കോട്ടയം ജില്ലയിലെ പള്ളത്ത് എണ്ണയ്ക്കൽ തറവാട്ടിൽ ഇ ഐ ചാണ്ടിയുടെയും അച്ചാമ്മയുടെയും മകനായി 1931 സെപ്റ്റംബർ പതിനാറിനാണ് സുദർശൻ ജനിച്ചത്. പത്മഭൂഷൺ(1976), പത്മവിഭൂഷൺ(2007) എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഭാമതിയാണ് ഭാര്യ. മൂന്നുമക്കളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP