Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമേരിക്കയെ ഇരുട്ടിലാക്കി സമ്പൂർണ സൂര്യഗ്രഹണം; ബാൽക്കണിയിൽ ഇരുന്ന് ട്രംപും ഭാര്യയും പകൽ സമയത്തെ ഇരുട്ട് ആസ്വദിച്ചു; ബ്രിട്ടനിൽ ഭാഗികം

അമേരിക്കയെ ഇരുട്ടിലാക്കി സമ്പൂർണ സൂര്യഗ്രഹണം; ബാൽക്കണിയിൽ ഇരുന്ന് ട്രംപും ഭാര്യയും പകൽ സമയത്തെ ഇരുട്ട് ആസ്വദിച്ചു; ബ്രിട്ടനിൽ ഭാഗികം

99 വർഷത്തിന് ശേഷം ഇന്നലെ ഇതാദ്യമായി അമേരിക്കയിലുടനീളം സമ്പൂർണ സൂര്യഗ്രഹണം നടന്നു. അമേരിക്കയെ ഇരുട്ടിലാക്കിയ സമ്പൂർണ സൂര്യഗ്രഹണമായിരുന്നു ഇത്. ബാൽക്കണിയിൽ ഇരുന്ന് ട്രംപും ഭാര്യയും പകൽ സമയത്തെ ഇരുട്ട് ആസ്വദിച്ചുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ബ്രിട്ടനിൽ ഭാഗികമായി മാത്രമേ സൂര്യഗ്രഹണം നടന്നുള്ളൂ. ഈ സമയത്ത് നഗ്‌നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കിയാൽ അന്ധത ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ ഭാഗ്യമുണ്ടാകുന്ന ഈ അപൂർവ പ്രകൃതിപ്രതിഭാസത്തെ നേരിട്ട് കാണാൻ നിരവധി പേർ ധൈര്യം പ്രകടിപ്പിച്ച് രാജ്യമാകമാനം മുന്നോട്ട് വന്നിരുന്നു.

രാവിലെ ഒമ്പത് മണിക്കായിരുന്നു ഗ്രഹണം ഒറെഗോണിൽ നിന്നും ഗ്രഹണം ആരംഭിച്ചിരുന്നത്. തുടർന്ന് 10.20 ആകുമ്പോഴേക്കും സൂര്യൻ പൂർണമായും മൂടിയ നിലയിലായിരുന്നു.തുടർന്നുള്ള 90 മിനുറ്റുകളിൽ സൂര്യഗ്രഹണം 14 വ്യത്യസ്ത സ്റ്റേറ്റുകളിൽ ദൃശ്യമായിരുന്നു. ഒടുവിൽ ഇത് സൗത്ത് കരോലിനയിൽ അവസാനിക്കുകയും ചെയ്തു. എന്നാൽ ബാക്കിയുള്ള 36 സ്‌റ്റേറ്റുകളിൽ ഭാഗികമായി മാത്രമേ സൂര്യഗ്രഹണം അനുഭവപ്പെട്ടിരുന്നുള്ളൂ. ഈ അവസരത്തിൽ സമ്പൂർണ സൂര്യഗ്രഹണത്തിന്റെ അത്ഭുതകരമായ വിവിധ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇന്റർനാണൽ സ്‌പേസ് സ്റ്റേഷൻ പുറത്ത് വിട്ട ചിത്രമാണ്. കറുത്ത സൂര്യന്റെ പശ്ചാത്തലത്തിൽ പറക്കുന്ന ഒരു വിമാനത്തിന്റെ അപൂർവ ചിത്രവും പുറത്ത് വന്നിരുന്നു.

മില്യൺ കണക്കിന് പേരാണ് രാജ്യവ്യാപകമായി സൂര്യഗ്രഹണം കാണാൻ വിവിധ ഇടങ്ങളിൽ തടിച്ച് കൂടിയിരുന്നത്. വൈറ്റ്ഹൗസിന്റെ ബാൽക്കണിയിലായിരുന്നു ട്രംപും ഭാര്യ മെലാനിയയും സ്ഥാനം പിടിച്ചിരുന്നത്. ഇതിന് പുറമെ ഇവരുടെ കുട്ടികളായ ബാരനും ഇവാൻകയും ഒപ്പമുണ്ടായിരുന്നു. കൂടാതെ ജെഫ് സെഷൻസ് അടക്കമുളഅല കാബിനറ്റ് മെമ്പർമാരും പ്രസിഡന്റിനൊപ്പം സൂര്യഗ്രഹണം കാണാനെത്തിയിരുന്നു. കർദാശിയാൻ ക്ലാൻ,എല്ലെൻ ഡി ജെനറെസ്, സെറീന് വില്യംസ് തുടങ്ങിയ മറ്റ് സെലിബ്രിറ്റികളും ഗ്രഹണം കാണാൻ ധൈര്യം കാണിച്ചിരുന്നു.

ഗ്രഹണത്തെ തുടർന്ന് താപനില താഴുകയും പക്ഷികൾ ശാന്തരായിത്തീരുകയും ചെയ്തിരുന്നു. ഇദാഹോയിലെ ബോയ്‌സിൽ ആളുകൾ ഗ്രഹണം കണ്ട് കൈയടിക്കുകയും പകൽ സമയത്ത് തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. അമേരിക്കയിൽ ഇത്തരത്തിൽ അത്ഭുതം സൃഷ്ടിച്ച ഈ സൂര്യഗ്രഹണം യൂറോപ്പിൽ ഭാഗികമായി മാത്രമേ അനുഭവപ്പെട്ടിരുന്നുള്ളൂ. ബ്രിട്ടനിൽ മഴക്കാർ കാരണം ഗ്രഹണം അൽപം മാത്രമേ കാണാൻ സാധിച്ചിരുന്നുള്ളുവെന്നാണ് റിപ്പോർട്ട്. അതുല്യമായ ഗ്രഹണമായിരുന്നു ഇതെന്നാണ് യൂണിയവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനിലെ ഡോ. ഫ്രാൻസിസ്‌കോ ഡിയാഗോ വെളിപ്പെടുത്തുന്നത്. ഭാഗികമായിട്ടാണെങ്കിലും സുര്യഗ്രഹണം കാണാൻ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നിരവധി പേർ തടിച്ച് കൂടിയിരുന്നെങ്കിലും മേഘാവൃതമായ ആകാശം അവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയായിരുന്നു. ഡേവൻ, കോൺവാൾ, ഡോർസെറ്റിന്റെ തെക്കൻ തീരം എന്നിവിടങ്ങളിൽ ഭാഗികമായ സൂര്യഗ്രഹണമുണ്ടായിരുന്നു. ഇത് പ്രകാരം ഇവിടങ്ങളിൽ സൂര്യൻ അഞ്ച് ശതമാനം മറയ്ക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP