Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് സീറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്തു കിടന്നുറങ്ങുക; ബിസിനസ് ക്ലാസിന്റെ പാതി നിരക്കിൽ പുതിയ സൗകര്യമൊരുക്കി വിമാന കമ്പനി

മൂന്ന് സീറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്തു കിടന്നുറങ്ങുക; ബിസിനസ് ക്ലാസിന്റെ പാതി നിരക്കിൽ പുതിയ സൗകര്യമൊരുക്കി വിമാന കമ്പനി

ക്കോണമി ക്ലാസിൽ പുതിയ ബിസിനസ് ക്ലാസ് ഒരുക്കി യാത്രക്കാരെ ആകർഷിക്കുന്ന തിരക്കിലാണിപ്പോൾ വിമാന കമ്പനികൾ. ഇക്കോണമി ക്ലാസിലെ ഒരു വരിയിലെ മൂന്ന് മൂന്ന് സീറ്റുകളും ഒന്നിച്ച് ബുക്ക് ചെയ്ത് കാൽ നിവർത്തി കിടന്നുറങ്ങാനുള്ള സംവിധാനമാണ് കമ്പനികൾ ഒരുക്കുന്നത്. കസാഖിസ്ഥാന്റെ ദേശീയ വിമാന കമ്പനിയായ എയർ അസ്റ്റാനയാണ് ഈ പുതിയ ഇക്കോണമി സ്ലീപ്പർ ക്ലാസ് അവതരിപ്പിച്ചിരിക്കുന്നത്. എയർ ന്യൂസീലാന്റും ചൈന എയർലൈൻസും സമാന സർവീസുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്.

ഒരു ഇക്കോണമി സീറ്റിന്റെ മൂന്നിരട്ടി നിരക്ക് നൽകിയാൽ ബിസിനസ് ക്ലാസിന്റെ ചില ആനുകൂല്യങ്ങളും ആസ്വദിച്ച് യാത്ര ചെയ്യാം. ബിസിനസ് ക്ലാസ് ടിക്കറ്റിന്റെ പാതി മാത്രമെ ഇതിനു ചെലവുള്ളൂ എന്നതാണ് ഏറെ ആകർഷകം. ഒരു കിടക്ക, ബിസിനസ് ക്ലാസ് തലയിണ, വിരിപ്പ് എന്നിവയും ഈ ക്ലാസിൽ ലഭിക്കും. കൂടാതെ ചെക്ക് ഇൻ, ബോർഡിങ് സമയത്ത് പ്രത്യേക പരിഗണന, അധിക ബാഗേജ് ആനുകൂല്യം, ബിസിനസ് ക്ലാസ് ലോഞ്ച് ഉപയോഗിക്കാനുള്ള അനുവാദം എന്നിവയും ഇതോടൊപ്പം ലഭിക്കും.

ഫ്രാങ്ക്ഫുർട്ടിലേക്കും ലണ്ടനിലേക്കുമുള്ള സർവീസുകളിലാണ് ഈ മാസം എയർ അസ്റ്റാന പുതിയ ഇക്കോണമി സ്ലീപ്പർ ക്ലാസ് അവതരിപ്പിച്ചത്. റിട്ടേൺ ടിക്കറ്റടക്കം ഒന്നരലക്ഷത്തോളം രൂപയാണ് നിരക്കിട്ടിരിക്കുന്നത്. ബിസിനസ് ക്ലാസ് യാത്രയ്ക്ക് ഒരു ടിക്കറ്റിന് മൂന്നരലക്ഷത്തിനടുത്താണ് നിരക്ക്. പുതിയ ക്ലാസിൽ മൂന്ന് സീറ്റുകളും ചേർത്ത് ഒരു സ്വകാര്യ ക്യാബിൻ ഒരുക്കി നൽകിയാണ് അധിക യാത്രാ സുഖം വാഗ്ദാനം ചെയ്യുന്നത്. ഈ ക്യാബിനുകൾ ബിസിനസ് ക്ലാസ് ക്യാബിനുകളിൽ നിന്നും വ്യത്യസ്തമാണ്. ഓരോ വിമാനത്തിലും എയർ അസ്റ്റാന 12 സീറ്റുകൾ മാത്രമാണ് സ്ലീപ്പർ ഇക്കോണി ക്ലാസിനായി ഒരുക്കിയിട്ടുള്ളത്. മറ്റിടങ്ങളിലേക്കുള്ള സർവീസുകളും ഈ പുതിയ ക്ലാസ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

പല കമ്പനികളും പ്രത്യേക പ്രീമിയം ഇക്കോണമി ക്ലാസുകൾ അവതരിപ്പുക്കുമ്പോൾ അതിലും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന ഈ പുതിയ ക്ലാസുകൾ ആദ്യമായി അവതരിപ്പിച്ചത് എയർ ന്യൂസീലാന്റ്, ചൈന എയർലൈൻസ് എന്നീ കമ്പനികളാണ്. ഇവരുടെ ചുവട് പിന്തുടർന്നാണ് എയർ അസ്റ്റാനയും ഇപ്പോൾ പുതിയ ക്ലാസുമായി രംഗത്തെത്തിയിരിക്കുന്നത്. എയർ ന്യൂസിലാന്റ് സ്‌കൈ കോച്ച് എന്ന പേരിലും ചൈന എയർലൈൻസ് ഫാമിലി കോച്ച് എന്ന പേരിലുമാണ് ഈ ക്ലാസ് സംവിധാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP