Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഈജിപ്ത് എയർ വിമാനങ്ങൾക്കു നേരെ ബോംബ് ഭീഷണി പതിവാകുന്നു; കെയ്‌റോ-ബീജിങ് വിമാനം ഭീഷണിയെത്തുടർന്നു യാത്രാമധ്യേ അടിയന്തരമായി ഉസ്ബക്കിസ്ഥാനിൽ ഇറക്കി

ഈജിപ്ത് എയർ വിമാനങ്ങൾക്കു നേരെ ബോംബ് ഭീഷണി പതിവാകുന്നു; കെയ്‌റോ-ബീജിങ് വിമാനം ഭീഷണിയെത്തുടർന്നു യാത്രാമധ്യേ അടിയന്തരമായി ഉസ്ബക്കിസ്ഥാനിൽ ഇറക്കി

താഷ്‌കെന്റ്: മെഡിറ്ററേനിയൻ കടലിൽ തകർന്നുവീണ സംഭവത്തിനു പിന്നാലെ ഈജിപ്ത് എയർ വിമാനങ്ങൾക്കു നേർക്കു ബോംബ് ഭീഷണി പതിവാകുന്നു. കെയ്‌റോയിൽ നിന്നു ബീജിങ്ങിലേക്കു പോയ ഈജിപ്ത് എയർ വിമാനത്തിനു നേർക്കു ഇന്നു ബോംബ് ഭീഷണിയുണ്ടായി.

തുടർന്ന് 118 യാത്രക്കാരുമായി പുറപ്പെട്ട ഈജിപ്ത് എയർ വിമാനം ഉസ്ബക്കിസ്ഥാനിലിറക്കി. കെയ്റോയിൽ നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട എയർബസ്സ് എ-330-220 ആണ് അടിയന്തരമായി യാത്രമധ്യേ ഇറക്കിയത്.

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഫോൺ സന്ദേശം ലഭിച്ചതിനെത്തുടർന്ന് വിമാനം അടിയന്തരമായി ഉസ്ബക്കിസ്ഥാനിലിറക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഭീഷണി വ്യാജമാണെന്നാണ് ബോധ്യമായി. യാത്രക്കാർക്കു പുറമെ 11 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 66 പേരുമായി പോയ ഈജിപ്ത് വിമാനം എംഎസ് 804 മെഡിറ്ററേനിയൻ കടലിൽ തകർന്നു വീണതിനുശേഷം ഈജിപ്ത് എയറിനു നേരെ ബോംബ് ഭീഷണി പതിവാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP