1 usd = 72.43 inr 1 gbp = 94.74 inr 1 eur = 85.08 inr 1 aed = 19.72 inr 1 sar = 19.31 inr 1 kwd = 239.16 inr

Sep / 2018
24
Monday

സമാധാനത്തിന്റെ സന്ദേശവുമായി ലോകം ഒരുമിച്ചു; സർവ്വ രാജ്യങ്ങളിലും ഈദ് നമസ്‌കാരങ്ങൾ; ബ്രിട്ടണിലെ ബെർമിങ്ഹാമിൽ മാത്രം നോമ്പു തുറയ്ക്ക് എത്തിയത് 70,000 പേർ; കേരളത്തിലെങ്ങും ചെറിയ പെരുന്നാളിന്റെ സന്തോഷം

July 18, 2015 | 11:24 AM IST | Permalink



സമാധാനത്തിന്റെ സന്ദേശവുമായി ലോകം ഒരുമിച്ചു; സർവ്വ രാജ്യങ്ങളിലും ഈദ് നമസ്‌കാരങ്ങൾ; ബ്രിട്ടണിലെ ബെർമിങ്ഹാമിൽ മാത്രം നോമ്പു തുറയ്ക്ക് എത്തിയത് 70,000 പേർ; കേരളത്തിലെങ്ങും ചെറിയ പെരുന്നാളിന്റെ സന്തോഷം

സ്വന്തം ലേഖകൻ

കോഴിക്കോട്: നോമ്പുകാലം വിശ്വാസിക്ക് തികഞ്ഞ ആത്മസമർപ്പണത്തിന്റെ കാലമായിരുന്നു. അതേസമയം ഈദിന്റെ ദിനമാവട്ടെ, ആത്മനിർവൃതിയുടേതും. പുണ്യങ്ങൾ പെയ്തിറങ്ങിയ വിശുദ്ധ റമസാനിന്റെ രാപകലുകൾക്കു വിട നൽകി ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹം ചെറിയ പെരുന്നാൾ ആഘോഷത്തിലാണ്. ഗൾഫ് മേഖലയും പശ്ചാത്യരാജ്യങ്ങളിലും മാസപിറവി കണ്ടെതിന് തുടർന്ന് ഇന്നലെ ഈദ് ആഘോഷിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഇന്നാണ് ആഘോഷ രാവ്.

പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ചും തെറ്റുകളിൽ നിന്ന് അകന്നുനിന്നും നന്മകൾ വർധിപ്പിച്ചും സ്രഷ്ടാവിന്റെ കല്പനകളെ ശിരസാവഹിച്ച വിശ്വാസി സമൂഹത്തിന് ഈദിന്റെ സുദിനം ആഘോഷത്തിന്റേതാണ്. സഹനത്തിന്റെയും സമർപ്പണത്തിന്റെയും 29 ദിനരാത്രങ്ങൾക്ക് ഒടുവിൽ സന്തോഷത്തിന്റെ ചെറിയ പെരുന്നാൾ. അതിരാവിലെ ഈദ് ഗാഹുകളിൽ ഒത്തുകൂടിയ ആബാലവയോധികർ തക്‌ബീർ ധ്വനികളാൽ അല്ലാഹുവിനെ വാഴ്‌ത്തി.

നോമ്പുകാലം വിശ്വാസിക്ക് തികഞ്ഞ ആത്മസമർപ്പണത്തിന്റെ കാലമായിരുന്നു. അതേസമയം ഈദിന്റെ ദിനമാവട്ടെ, ആത്മനിർവൃതിയുടേതും. 30 ദിവസം വ്രതം അനുഷ്ഠിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും അതിലുപരിയായി റമസാനിൽ ഒരു വെള്ളിയാഴ്ച കൂടി ലഭിച്ചുവെന്ന നിർവൃതിയിലുമാണു വിശ്വാസികൾ. മഗ്‌രിബ് നമസ്‌കാരത്തിനു ശേഷം പള്ളികളിൽ നിന്നും മുസ്‌ലിം ഭവനങ്ങളിൽ നിന്നും തക്‌ബീർ ധ്വനി മുഴങ്ങി. അല്ലാഹു അക്‌ബർ അല്ലാഹു അക്‌ബർ... വലില്ലാഹിൽ ഹംദ്... (അല്ലാഹു മഹാനാണ്... അല്ലാഹു വലിയവനാണ്. സ്‌ത്രോത്രങ്ങൾ എല്ലാം അവനുള്ളതാണ്). എല്ലാ അർത്ഥത്തിലും ഈദിനെ ആഘോഷമാക്കി മാ്റ്റുകയാണ് ലോകമെമ്പാടുമുള്ള ഇസ് ലാം മത വിശ്വാസികൾ. ഒരുമയുടെ സന്ദേശമാണ് അത് പകർന്ന് നൽകുന്നതും.

പെരുന്നാളിനു മുന്നോടിയായി ഫിത്ർ സക്കാത്ത് വിതരണം പൂർത്തിയാക്കിയിരുന്നു. ജീവിച്ചിരിക്കുന്ന എല്ലാവരും ദാനം ചെയ്യണമെന്നതു നിർബന്ധമാക്കിയതാണു ഫിത്ർ സക്കാത്ത്. സക്കാത്തിലൂടെ സമ്പത്ത് ശുദ്ധീകരിച്ച വിശ്വാസി ഫിത്ർ സക്കാത്ത് കൂടി നൽകി കൂടുതൽ സൂക്ഷ്മത പുലർത്തിയാണ് ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. പെരുന്നാൾദിനത്തിൽ ആരും പട്ടിണി കിടക്കാൻ പാടില്ലെന്നതു കൂടിയാണു ഫിത്ർ സക്കാത്തിലൂടെ നൽകുന്ന സന്ദേശം. അതു തന്നെയാണ് ഈ ആഘോഷത്തിന്റെ മഹത്വവും. നന്നാകാനും ഒന്നാകാനും സാധിക്കണം. ഒന്നായി നന്നാകാനും കഴിയണം. ശാരീരികമായ സന്തോഷം മാത്രം ആശിക്കാതെ ആത്മീയമായ ആനന്ദത്തിന് പ്രാധാന്യം കൊടുക്കുന്നതും ഭൗതിക സന്തോഷപ്രകടനങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതാണ് ഈദുൽ ഫിത്വറിന്റെ പ്രത്യേകത.

ആഘോഷമെന്നാണ് ഈദിന്റെ അർഥം. വിശ്വാസി സമൂഹത്തോട് ഇസ്‌ലാം കല്പിക്കുന്ന രണ്ട് ആഘോഷങ്ങളാണ് ചെറിയ പെരുന്നാൾ അഥവാ ഈദുൽ ഫിത്വറും, വലിയ പെരുന്നാൾ അഥവാ ഈദുൽ അസ്ഹയും. ഈ രണ്ടു ദിനത്തിലും പരിധി ലംഘിക്കാതെ ആഘോഷിക്കാൻ മതം അനുവദിക്കുന്നു. ഒരുമാസക്കാലം കൊണ്ടു നേടിയെടുത്ത നവ ചൈതന്യം തുടർജീവിതത്തിലും കെടാതെ കാത്തുസംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്യുക കൂടിയാണ് ഓരോ ഈദ് സുദിനത്തിലും. അത്യാഹ്ലാദപൂർവം പെരുന്നാളാഘോഷിക്കുമ്പോഴും പട്ടി ണിയിലും കഷ്ടതകളിലും കഴിച്ചുകൂട്ടേണ്ടിവരുന്ന സഹ ജീവികളെ വിസ്മരിക്കരുതെന്ന പാഠവും ഇവിടെയുണ്ട്.

കേരളം ആഘോഷ നിറവിൽ

വ്യാഴാഴ്ച മാസപ്പിറവി കണ്ടെന്ന വാർത്തയെ തുടർന്ന് മലപ്പുറത്ത് വെള്ളിയാഴ്ച ചിലർ പെരുന്നാൾ ആഘോഷിച്ചു. വളാഞ്ചേരിയിലും മലപ്പുറത്തും കോട്ടക്കലിലും അരീക്കോട് ഉഗ്രപുരത്തുമാണ് പെരുന്നാൾ ആഘോഷിച്ചത്. അരീക്കോടും വളാഞ്ചേരിയിലും ചന്ദ്രപ്പിറ കണ്ടെന്ന അറിയിപ്പിനെ തുടർന്നായിരുന്നു ഇത്. കേരളത്തിലെ ഖാദിമാരും പണ്ഡിതരും വ്യാഴാഴ്ച പിറ കാണാത്തതിനാൽ ശനിയാഴ്ച ചെറിയ പെരുന്നാളായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് രാത്രി 7.10ന് അരീക്കോട് ഉഗ്രപുരത്തെ കുന്നിൻചരിവിൽ മാസപ്പിറവി കണ്ടതായി സാക്ഷ്യപ്പെടുത്തി രണ്ടു പേർ രംഗത്തത്തെിയത്. വിവരവുമായി എ.പി വിഭാഗക്കാരായ ചിലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ചെന്നു കണ്ടെങ്കിലും മഹല്ല് ഖാദിയായ പാണക്കാട് ഹൈദരലി തങ്ങളെ കാണാനായിരുന്നു നിർദ്ദേശം.

മഹല്ല് പ്രതിനിധികളുമായി ഇവർ പാണക്കാട്ടേക്ക് നീങ്ങി. അപ്പോഴേക്കും വളാഞ്ചേരി സ്വദേശികളായ ചിലരും മാസപിറവി കണ്ടെന്ന് അറിയിക്കാൻ പാണക്കാട്ടത്തെിയിരുന്നു. തുടർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാർ, കെ. മമ്മദ് ഫൈസി, അബ്ദുർറഹ്മാൻ ഫൈസി പാതിരമണ്ണ, ഹസൻ സഖാഫി പൂക്കോട്ടൂർ എന്നിവരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട് സാദിഖലി തങ്ങൾ, അബ്ബാസലി തങ്ങൾ, മുനവ്വറലി തങ്ങൾ, ഹമീദലി തങ്ങൾ തുടങ്ങിയവരുമായും ഇവർ ചർച്ച നടത്തിയെങ്കിലും പിറ കണ്ടതായി വിശ്വസനീയമായ വിവരം നൽകാനായില്ല. ഇതിനിടെ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായും മുജാഹിദ് വിഭാഗങ്ങളുമായും ഹൈദരലി ശിഹാബ് തങ്ങൾ ഫോണിലൂടെ ചർച്ചയും നടത്തി.

പിറ കണ്ടെന്ന് അറിയിച്ചവരിൽനിന്ന് വ്യക്തമായ സ്ഥിരീകരണം ലഭിക്കാത്തതിനെ തുടർന്ന് വെള്ളിയാഴ്ച റമദാൻ 30 പൂർത്തീകരിക്കുന്നതായും ശനിയാഴ്ച തന്നെയാണ് ചെറിയ പെരുന്നാളെന്നും പാണക്കാട് തങ്ങൾ ഉറപ്പിക്കുകയായിരുന്നു. പിറ കണ്ടെന്ന് ഉറപ്പുള്ളവരോട് വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാനും മറ്റുള്ളവരോട് നോമ്പെടുക്കാനുമായിരുന്നു പാണക്കാട് തങ്ങളുടെ നിർദ്ദേശം. ഇതോടെയാണ് മലപ്പുറത്തെ ചില ഭാഗങ്ങളിൽ പെരുന്നാൾ ആഘോഷിച്ചത്. കേരളത്തിലെ മറ്റെല്ലാ സ്ഥലത്തും വിശ്വാസികൾ ഇന്നാണ് ഈദിന്റെ മഹത്വം ആഘോഷങ്ങളിലൂടെ ലോകത്തെ അറിയിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ പിറ കണ്ടെതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഈദ് ആഘോഷിച്ചിരുന്നു. പശ്ചാത്യ രാജ്യങ്ങളിൽ ചിലയിടത്തും ഇന്നലെയായിരുന്നു ഈദ്. ബാക്കിയുള്ള സ്ഥലങ്ങളിലെല്ലാം ഇന്നാണ് ഈദ് ആഘോഷം.

 സമാധാനത്തിന്റെ സന്ദേശവുമായി ഗൾഫിലെ ഈദ് കൂട്ടായ്മകൾ

മാനവിക ഐക്യത്തിനായി തോൾചേരാൻ ആഹ്വാനം ചെയ്ത് ഗൾഫ് രാജ്യങ്ങളിൽ ഈദ് ആഘോഷങ്ങൾ നടന്നു. പള്ളികളിലും മൈതാനങ്ങളിലുമായി നടന്ന ഈദ് പ്രാർത്ഥനകളിലും ഖുതുബകളിലും ഐക്യപ്പെടാനുള്ള സന്ദേശമാണ് വിളംബരം ചെയ്തത്. വിവിധ ഭാഗങ്ങളിലായി ഒരുക്കിയ ഈദു ഗാഹുകളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പെരുന്നാൾ നമസ്‌കാരത്തിനെത്തിയത്.

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലായിരുന്നു ആഘോഷങ്ങൾ. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് ഈദുഗാഹുകളാണു ഇത്തവണ ഗൾഫിൽ സംഘടിപ്പിക്കപ്പെട്ടത്. പെരുന്നാൾ ഖുത്തുബകളിലെല്ലാം നിറഞ്ഞു നിന്നത് പൊതുശത്രുവിനെ തിരിച്ചറിയാനും ഐക്യപ്പെടാനുള്ള ആഹ്വാനമായിരുന്നു.

ലോകസമാധാനത്തിന് വേണ്ടിയുള്ള ഉള്ളു തുറന്ന പ്രാർത്ഥനകളാൽ ഈട് മുസല്ലകൾ മുഖരിതമായി. പ്രാർത്ഥനയ്ക്കും പെരുന്നാൾ കുത്തുബക്കും ശേഷം പരസ്പരം ആശ്ലേഷിചും ആശംസകൾ കൈമാരിയുമാണ് പ്രവാസികൾ ഈദുഗാഹുകളിൽ നിന്ന് മടങ്ങിയത്

ബ്രിട്ടണിലും വിപുലമായ ആഘോഷം

ശവ്വാൽ മാസപിറവി ഇന്ന് തീരുമാനം ആയതോടെ ലോകം എങ്ങും ഉള്ള മുസ്ലിം ജനതയ്‌ക്കൊപ്പം ബ്രിടനിലും ചെറിയ പെരുന്നാൾ ആഘോഷത്തിനു മൈലാഞ്ചി ചുവപ്പിന്റെ വരണ ശബളിമ . ഇന്നലെ വെള്ളിയാഴ്ചയും ഈദ് നമസ്‌ക്കാരവും കൂടി ഒന്നിച്ചു എത്തിയതോടെ ബിര്മിന്ഗം , മന്ച്ചസ്ടർ , ക്രോയ്‌ടോൻ, ലീഡ്‌സ്, കവന്റ്രി , ഈസ്റ്റ് ഹാം സ്‌റോക്ക് ഓൺ ട്രെന്റ് തുടങ്ങി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മലയാളിയുടെ ഓണ തിരക്കിനെ ഒര്മ്മിപ്പിക്കും വിധമായി തിരക്ക് .

ഒരു മാസം വൃത അനുഷ്ട്ടനം എടുത്ത ജനസമൂഹം സമൃടിയുടെ പെരുന്നാൾ ആഘോഷിക്കുമ്പോൾ ഒന്നിനും കുറവ് ഉണ്ടാകരുത് എന്ന ആശയത്തോടെ നടത്തുന്ന 'സക്കാത്ത്' സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് മിക്കയിടത്തും തടിച്ചു കൂടിയത് . ബെർമിങ്ഹാമിൽ നടന്ന പെരുന്നാൾ നമസ്‌ക്കാരത്തിൽ 60000 പേർ പങ്കെടുത്തതോടെ ബ്രിടനിലെ തന്നെ ഏറ്റവും വലിയ പെരുന്നാൾ ആഘോഷം എന്ന പെരുമയും സ്വന്തമാക്കി . യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പെരുന്നാൾ നമസ്‌ക്കാരമാണ് ബെർമിങ്ഹാമിൽ നടന്നത് .

കഴിഞ്ഞ വര്ഷം 44000 പേർ പങ്കെടുത്ത സ്ഥാനത് ഇക്കുറി 60000 ലേറെ പേർ എത്തിയത് മുസ്ലിം സമൂഹത്തിന്റെ സാന്നിധ്യം ശക്തി പ്രാപിക്കുന്നു എന്നതിന്റെ സൂചന കൂടിയായി .

പ്രധാനമന്ത്രി ഈദ് ആശംസകൾ നേർന്നു

''ലോകവും രാജ്യവും ഈദ് ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ ഞാൻ ആശംസകൾ നേരുന്നു'' പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ഈദ് ഉൽ ഫിത്തർ ആശംസകൾ നേർന്നു. വെള്ളിയാഴ്ച ജമ്മുവിൽ ഗിരിദർ ലാൽ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനിടയിലും മോദി ഈദ് ആശംസകൾ പങ്കുവയ്ക്കുകയുണ്ടായി.

പരിശുദ്ധ റംസാൻ മാസം അവസാനിക്കുകയാണ്. ജനങ്ങൾ ഈദിനായി കാത്തിരിക്കുന്നു. രാജ്യവും ലോകവും ഈദ് ആഘോഷിക്കുന്നു. ഈ അവസരത്തിൽ ഞാൻ ഹൃദയംനിറഞ്ഞ ആശംസകൾ നേരുന്നു പ്രധാനമന്ത്രി പറഞ്ഞു.

 

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മാലദ്വീപിനെ അൽഖൈയ്ദ താവളമാക്കിയപ്പോൾ രക്ഷയ്‌ക്കെത്തിയത് ഇന്ത്യൻ സൈന്യം; ചൈനയുടെ മോഹനവാഗ്ദാനങ്ങളിൽ അബ്ദുല്ല യമീൻ വീണപ്പോൾ യഥാർത്ഥ സുഹൃത്തിനെ മറന്ന് മുമ്പോട്ട് പോകാനൊരുങ്ങി; തെരഞ്ഞെടുപ്പിൽ പ്രസിഡന്റിന് പണി കൊടുത്ത് ജനങ്ങളും; യമീന്റെ തകർച്ച തിരിച്ചടിയാകുന്നത് ഇന്ത്യയെ ഒറ്റപ്പെടുത്താൻ കരുക്കൾ നീക്കിയ ചൈനയ്ക്ക് തന്നെ; മാലദ്വീപിൽ പ്രതിപക്ഷം അധികാരത്തിലേക്ക്
നിങ്ങൾ എന്താണ് വിചാരിച്ചത്... മര്യാദ ആണെങ്കിൽ മര്യാദ.. അല്ലെങ്കിൽ എല്ലാറ്റിനെയും ഞാൻ ശരിയാക്കും; ഞാൻ ബിഷപ്പാണ്.. എന്റെ ഇഷ്ടം പോലെ ചെയ്യും... ആരാ ഇവിടെ ചോദിക്കാൻ? പീഡനക്കേസിലെ പ്രതി റോബിനച്ചനെ അവസാനം വരെ സംരക്ഷിച്ച ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെ സംശയ നിഴലിൽ നിർത്തി ഫാ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ ദുരൂഹ മരണവും; പീഡകൻ ഫ്രാങ്കോയുടെ അറസ്റ്റിന് വേണ്ടി വാദിച്ച സിസ്റ്റർ ലൂസിയെ ഒറ്റപ്പെടുത്തുന്നത് മാനന്തവാടി മെത്രാന്റെ ഉള്ളിലെ ഭയം തന്നെ
മുകേഷ് അംബാനിയെ വെട്ടി അനുജൻ കൈക്കലാക്കിയത് 30,000 കോടിയുടെ ഇടപാട്; ബ്ലാക്ക് ലിസ്റ്റിലെ കമ്പനിയുടെ സബ്‌സിയഡറിക്ക് കരാർ കൊടുത്തത് ബാങ്കുകളുടെ നിർദ്ദേശങ്ങൾ അവഗണിച്ച്; ടാറ്റയും എച്ച് എ എല്ലും ബെല്ലും കൊള്ളാത്തവരായപ്പോൾ പരീക്കറിനെ മാറ്റി നിർമ്മലാ സീതാരാമനെത്തിയതിലും ദുരൂഹത; ടെക്നോളജി ട്രാൻസ്ഫർ ഉൾപ്പെടെയുള്ള 126 വിമാനകരാർ റദ്ദു ചെയ്തു 36 ഓഫ് ദി ഷെൽഫ് കരാർ ആയത് അനിൽ അംബാനിക്ക് വേണ്ടിയോ? റഫേലിൽ കേന്ദ്രം നേരിടുന്നത് വമ്പൻ പ്രതിസന്ധി; മോദിയും അഴിമതിയുടെ നിഴലിൽ
ആ 80 പേരുടെ ജീവൻ രക്ഷിച്ചത് ഒരുപെൺകുട്ടി ആയിരുന്നെങ്കിലോ! പൂവും പൂച്ചെണ്ടുമായി വൻആരാധകപ്പട വണ്ടുകൾ പോലെ വളഞ്ഞേനെ; കൊടുംവളവിൽ കൊക്കയിലേക്ക് വീഴാതെ ജെസിബിയുടെ യന്ത്രക്കൈകളാൽ ബസ് കാത്തപ്പോൾ യുവാവിന് അഭിനന്ദനം ചൊരിയാൻ കൂടെ സോഷ്യൽ മീഡിയ മാത്രം; ആരോടും പരാതിയും പരിഭവവുമില്ലാതെ കപിൽദേവ് പുഞ്ചിരിക്കുമ്പോൾ രക്ഷാദൗത്യത്തെ വാഴ്‌ത്തി ജെസിബി കമ്പനി; അടുത്ത ദിവസം കോട്ടയത്ത് വച്ച് ആദരിക്കുമെന്ന് സൗത്ത് റീജിയണൽ മാനേജർ
തെക്കിനെ കൊടിക്കുന്നിൽ നയിക്കുമ്പോൾ മധ്യമേഖലയെ ഷാനവാസും മലബാറിനെ സുധാകരനും നയിക്കും; മൂന്ന് വർക്കിങ് പ്രസിഡന്റുമാർക്ക് കേരളത്തെ മൂന്നായി വീതിച്ച് നൽകി കെപിസിസി; ഇടയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്ന ഡിസിസി പ്രസിഡന്റുമാർ കെപിസിസി ജനറൽ സെക്രട്ടറിമാരാകും; പ്രമുഖ നേതാക്കളെല്ലാം പ്രധാന പദവികൾക്ക് പുറത്താകും; കേരളത്തിലെ കോൺഗ്രസിനെ ഒറ്റക്കെട്ടായി നിർത്താൻ തിരക്കിട്ട നീക്കങ്ങൾ തുടരുന്നു
തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സമരത്തിന് പോയത്; ചോദിക്കാതെ സമരത്തിന് പോയതിന് നടപടിയെടുത്തിട്ടില്ല; സഭാനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്; കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകിയ സിസ്റ്റർ ലിസി കളപ്പുരയ്‌ക്കെതിരെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹം; നടപടി വിവാദമായപ്പോൾ വിലക്കില്ലെന്ന വിശദീകരണവുമായി ഇടവകവികാരി; വിലക്കില്ലെന്ന വാദം വിലപ്പോവില്ലെന്നും തനിക്ക് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും സിസ്റ്റർ
'പെട്രോൾ ഡീസൽ വിലയ്ക്ക് രണ്ട് ജി.എസ്.ടിക്ക് മൂന്ന് നോട്ട് നിരോധനത്തിന് മൂന്ന് ഇടിയും ഒരു ചവിട്ടും തൊഴിലില്ലായ്മക്ക് അഞ്ച് ഇടി ആൾക്കൂട്ട കൊലക്ക് എട്ട് ഇടി രണ്ട് ചവിട്ട്'; പഞ്ച് മോദി ചലഞ്ചിനെ സജീവ പ്രതിഷേധമാക്കി എഐഎസ് എഫ്; പ്രതിഷേധം കടുപ്പിച്ച് യുവമോർച്ചയും; മോദിക്കെതിരായ പ്രതിഷേധത്തിൽ കോഴിക്കോട്ടും സംഘർഷം
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്
ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ; വിമാനയാത്രയ്ക്കിടയിലെ മസ്തിഷ്‌കാഘാതം അതിജീവിക്കാനാവാതെ നടന്റെ വിടപറയൽ; ഓർമ്മയാകുന്നത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച അഭിനയ പ്രതിഭ; പട്ടാളക്കാരന്റെ ജീവിത വേഷം അഴിച്ച ശേഷം സിനിമയിലെത്തിയ രാജു ഡാനിയൽ അഭിനയിച്ചത് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി 500ഓളം സിനിമകളിൽ; ക്യാപ്ടൻ രാജുവിന്റെ വിയോഗത്തിൽ വേദന പങ്കിട്ട് മലയാള സിനിമാ ലോകം
നിങ്ങൾ എന്താണ് വിചാരിച്ചത്... മര്യാദ ആണെങ്കിൽ മര്യാദ.. അല്ലെങ്കിൽ എല്ലാറ്റിനെയും ഞാൻ ശരിയാക്കും; ഞാൻ ബിഷപ്പാണ്.. എന്റെ ഇഷ്ടം പോലെ ചെയ്യും... ആരാ ഇവിടെ ചോദിക്കാൻ? പീഡനക്കേസിലെ പ്രതി റോബിനച്ചനെ അവസാനം വരെ സംരക്ഷിച്ച ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെ സംശയ നിഴലിൽ നിർത്തി ഫാ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ ദുരൂഹ മരണവും; പീഡകൻ ഫ്രാങ്കോയുടെ അറസ്റ്റിന് വേണ്ടി വാദിച്ച സിസ്റ്റർ ലൂസിയെ ഒറ്റപ്പെടുത്തുന്നത് മാനന്തവാടി മെത്രാന്റെ ഉള്ളിലെ ഭയം തന്നെ
മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നൽകിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കർത്താവിന്റെ 18 മണവാട്ടികൾ; കേരളാ പൊലീസ് കുടുക്കിയത് പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ
കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം
പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത് പ്രോസ്‌റ്റേറ്റ്‌ കാൻസറിന് ചികിൽസ തേടിയെന്ന് റിപ്പോർട്ടുകൾ; ഒപ്പമുള്ളത് ഭാര്യ കമലയും പൃഥ്വിരാജിന്റെ അമ്മാവനും മാത്രം; മയോ ക്ലീനിക്കിൽ പോവാൻ തീരുമാനിച്ചത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നും വിദഗ്ധാഭിപ്രായം തേടിയ ശേഷം; പ്രധാന പരിശോധന നടത്തിയത് കഴിഞ്ഞ മാസം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവാർഡ് വാങ്ങാൻ പോയപ്പോൾ; പ്രാഥമിക പരിശോധനയിൽ രോഗം ഗുരുതരമല്ലെന്ന് സൂചന
വൈദ്യുത പോസ്റ്റിലെ ഇടിക്കിടെ മുൻസീറ്റിലിരുന്ന ഹനാന്റെ നട്ടെല്ലിനുണ്ടായത് ഗുരുതര പരിക്ക്; സ്‌പൈനൽ കോഡിലെ ക്ഷതം മൂലം ഒരു വശം തളർന്ന നിലയിൽ; ബോധം പോവാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കൽ ട്രസ്റ്റ്; ഉടൻ അടിയന്തര ശസ്ത്രക്രിയ; കൊടുങ്ങല്ലൂരിലെ അപകടം കോഴിക്കോട്ടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ; വ്യാജപ്രചരണങ്ങളെ അതിജീവിച്ച ധീരതയുടേയും അതിജീവനത്തിന്റേയും പ്രതീകമായ ഹനാന്റെ ആരോഗ്യത്തിന് വേണ്ടി വീണ്ടും പ്രാർത്ഥിച്ച് മലയാളികൾ