Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തേജക മരുന്ന് പരിശോധനയിൽ സഹകരിച്ചില്ല; ചൈനീസ് നീന്തൽ താരം സൺ യാങ്ങിന് എട്ട് വർഷം വിലക്ക്

ഉത്തേജക മരുന്ന് പരിശോധനയിൽ സഹകരിച്ചില്ല; ചൈനീസ് നീന്തൽ താരം സൺ യാങ്ങിന് എട്ട് വർഷം വിലക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: മോശം പെരുമാറ്റത്തിന്റെ പേരിൽ ചൈനീസ് നീന്തൽ താരത്തിന് എട്ട് വർഷത്തേക്ക് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ സഹകരിക്കാതെ പരിശോധകരെ ചോദ്യം ചെയ്ത സൺ യാങ്ങിനെ ആണ് വിലക്കിയത്. 2018 സെപ്റ്റംബറിൽ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിൽ സഹകരിക്കാത്തതിനെ തുടർന്നാണ് നടപടി. 2012 ലണ്ടൻ ഒളിമ്പിക്സിൽ രണ്ടു സ്വർണവും 2016ലെ റിയോ ഒളിമ്പിക്‌സിൽ ഒരു സ്വർണവും നേടിയിട്ടുണ്ട് സൺ. ഇതു രണ്ടാം തവണയാണ് സൺ യാങ്ങിനുമേൽ കുറ്റം ചുമത്തപ്പെടുന്നത്. 2014-ൽ നിരോധിച്ച ഉത്തേജകമരുന്നായ ട്രിമെറ്റാസിഡിൻ ഉപയോഗിച്ചതിനെ തുടർന്ന് താരത്തെ മൂന്നു മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു.

2018-ൽ സാമ്പിൾ ശേഖരിക്കാനെത്തിയ ഫിന അംഗങ്ങളെ സൺ ചോദ്യം ചെയ്യുകയും ഇതിന് അനുവദിക്കാതിരിക്കുകയുമായിരുന്നു. ശേഖരിച്ച സാമ്പിൾ സൺ നശിപ്പിക്കുകയും ചെയ്തു. എന്നാൽ അംഗങ്ങൾ തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടെന്നും പ്രൊഫഷണലല്ലാത്ത രീതിയിലാണ് തന്നോട് പെരുമാറിയതെന്നുമാണ് സണ്ണിന്റെ വിശദീകരണം. വിലക്ക് ഏർപ്പെടുത്തിയതോടെ ചൈനയുടെ ഉറച്ചമെഡൽ പ്രതീക്ഷയായ സണ്ണിന് ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുക്കാനാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP