Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ ജോക്വിൻ എൽ ചാപ്പോ ഗുസ്മൻ കുറ്റക്കാരനെന്ന് യുഎസ് കോടതി; ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ മയക്കുമരുന്നുകളുടെ വിതരണം, അനധികൃതമായി ആയുധങ്ങൾ കൈവശംവെക്കൽ തുടങ്ങിയ പത്തു കേസുകളിൽ പ്രതികുറ്റക്കാരനെന്ന് കണ്ടെത്തി; പിടിലായ എൽ ചാപ്പോ ഉത്തരമെക്‌സിക്കോയിലെ മയക്കുമരുന്നുസംഘമായ 'സിനാലോവ'യുടെ തലവൻ

കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ ജോക്വിൻ എൽ ചാപ്പോ ഗുസ്മൻ കുറ്റക്കാരനെന്ന് യുഎസ് കോടതി; ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ മയക്കുമരുന്നുകളുടെ വിതരണം, അനധികൃതമായി ആയുധങ്ങൾ കൈവശംവെക്കൽ തുടങ്ങിയ പത്തു കേസുകളിൽ പ്രതികുറ്റക്കാരനെന്ന് കണ്ടെത്തി; പിടിലായ എൽ ചാപ്പോ ഉത്തരമെക്‌സിക്കോയിലെ മയക്കുമരുന്നുസംഘമായ 'സിനാലോവ'യുടെ തലവൻ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ:ഉത്തരമെക്‌സിക്കോയിലെ മയക്കുമരുന്നുസംഘമായ 'സിനാലോവ'യുടെ തലവനായ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ ജോക്വിൻ എൽ ചാപ്പോ ഗുസ്മൻ കുറ്റക്കാരനെന്ന് യു.എസ്. കോടതി. ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ മയക്കുമരുന്നുകളുടെ വിതരണം, അനധികൃതമായി ആയുധങ്ങൾ കൈവശംവെക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി എൽ ചാപ്പോയുടെ പേരിൽ ചുമത്തിയിട്ടുള്ള പത്തുകേസുകളിലും അയാൾ കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച നടന്ന വിചാരണയിൽ ന്യൂയോർക്കിലെ ഫെഡറൽകോടതി പറഞ്ഞു.

മെക്‌സിക്കോയിൽ തടവിലായിരുന്ന എൽ ചാപ്പോ 2015-ൽ ജയിൽചാടുകയും അഞ്ചുമാസത്തിനുശേഷം 2016 ജനുവരിയിൽ അറസ്റ്റിലാകുകയുംചെയ്തു. 2017-ലാണ് ഇയാളെ യു.എസിന് കൈമാറുന്നത്.

എൽ ചാപ്പോയ്ക്കുള്ള ശിക്ഷ കോടതിവിധിച്ചിട്ടില്ല. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് ജീവപര്യന്തംവരെ തടവുലഭിക്കാം.ഉത്തരമെക്‌സിക്കോയിലെ മയക്കുമരുന്നുസംഘമായ 'സിനാലോവ'യുടെ തലവനാണ് എൽ ചാപ്പോ. യു.എസിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാനസംഘമായിരുന്നു ഇത്. ടൺകണക്കിന് മയക്കുമരുന്നാണ് സിനാലോവ യു.എസിലേക്ക് കടത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP