Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഹരി വിപണയിലെ കുതിപ്പ് നിലനിർത്താനായാൽ എലോൺ മസ്‌കിനെ കാത്തിരിക്കുന്നത് ലോകത്തിലെ ഏറ്റവും സമ്പന്നൻ എന്ന വിശേഷണം; ടെസ്‌ല കാർ നിർമ്മാണ കമ്പനിയുടെ ഓഹരിവില 764.27ൽ എത്തി

ഓഹരി വിപണയിലെ കുതിപ്പ് നിലനിർത്താനായാൽ എലോൺ മസ്‌കിനെ കാത്തിരിക്കുന്നത് ലോകത്തിലെ ഏറ്റവും സമ്പന്നൻ എന്ന വിശേഷണം; ടെസ്‌ല കാർ നിർമ്മാണ കമ്പനിയുടെ ഓഹരിവില 764.27ൽ എത്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്ലയുടെ സ്ഥാപകൻ എലോൺ മസ്‌ക് വരുന്ന ഏപ്രിലോടെ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. കഴിഞ്ഞ ദിവസം വ്യാപാരം തുടങ്ങിയപ്പോൾ 717 ഡോളർ ആയിരുന്ന ഓഹരിവില 767.29 ഡോളറിലേക്ക് കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയിൽ ടെസ്ല തരംഗമായി തീർന്നിരിക്കുകയാണ്. ഓഹരിവിലയിലും അടിക്കടി വർധനവുണ്ടാവുകയാണ്. കഴിഞ്ഞ ദിവസം വിപണി ഗവേഷകരായ ആർഗസ് റിസർച്ച് ടെസ് ല ഓഹരിവില 556 നിന്നും 808 ഡോളറാകുമെന്ന് പ്രവചനം നടത്തിയതോടെയാണ് ടെസ്ലയുടെ ഓഹരിവില മിന്നൽപ്പിണർ പോലെ കുതിച്ചത്. നിലവിൽ ടെസ്ലയുടെ വിപണി മൂലധനം 132.66 ബില്യൺ ഡോളറാണ്.

2013 മെയ്‌ മാസത്തിനു ശേഷം ടെസ്ല കണ്ട ഏറ്റവും ഉയർന്ന വർധനവാണ് ഇപ്പോൾ ഓഹരി വിപണിയിൽ കാണാനാകുന്നത്. വാൾസ്ട്രീറ്റിന്റെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് ടെസ്ലയുടെ നാലാംപാദ റിപ്പോർട്ട് കഴിഞ്ഞ കഴിഞ്ഞ വാരം പുറത്തു വന്നത്. ഇതും ഓഹരിവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. 2021 ഓടുകൂടി നിലവിലെ ഓഹരിവില ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടെസ്ലയുടെ മോഡൽ എസ്, മോഡൽ എക്സ് എന്നിവ കമ്പനിയുടെ വളർച്ചയ്ക്ക് മികച്ച പിന്തുണ നൽകിയിട്ടുണ്ട്. പുതിയ മോഡൽ 3 യ്ക്കും മികച്ച ഡിമാൻഡാണുള്ളത്. ഉൽപ്പാദനത്തിൻ കഴിഞ്ഞ വർഷം നേരിട്ട കാലതാമസം ഈ വർഷം കമ്പനിക്ക് അതിജീവിക്കാനാകുമെന്നും ഇലക്ട്രിക് വാഹന മേഖലയിൽ മികച്ച പ്രകടനം ഈ വർഷം ടെസ്ല കാഴ്ചവെക്കുമെന്നും ഗവേഷക റിപ്പോർട്ടിൽ സൂചനയുണ്ട്. നടപ്പുവർഷം വാഹന വിതരണം അഞ്ച് ലക്ഷം കവിയുമെന്ന് കമ്പനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നിലവിൽ 1,12,000 വാഹനങ്ങൾ ആഗോളതലത്തിൽ വിതരണം ചെയ്തു കഴിഞ്ഞു. നാലാം പാദത്തിൽ 92,550 മോഡൽ 3 വാഹനങ്ങളും മോഡൽ എസ്, എക്സ് നിരകളിൽ 19450 വാഹനങ്ങളും വിതരണം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP