Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാട്സ്ആപ്പിൽ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചു; മിസ് സിംബാവെയുടെ സൗന്ദര്യപ്പട്ടം തിരിച്ച് വാങ്ങി

വാട്സ്ആപ്പിൽ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചു; മിസ് സിംബാവെയുടെ സൗന്ദര്യപ്പട്ടം തിരിച്ച് വാങ്ങി

സൗന്ദര്യമത്സരത്തിൽ അൽപസ്വൽപം ഗ്ലാമറൊക്കെ പ്രദർശിപ്പിച്ച് സുന്ദരി പട്ടം നേടിയതല്ലേ.. അതിനാൽ അൽപം നഗ്‌നതയൊക്കെ പ്രചരിപ്പിച്ചാൽ തന്നെയാരും ചോദ്യം ചെയ്യില്ലെന്നായിരുന്നു നിലവിൽ മിസ് സിംബാവെ ആയ എമിലി കച്ചോട്ടെ എന്ന 25 കാരിയുടെ ധാരണ. അതിനെത്തുടർന്ന് അവർ വാട്ട്‌സ് ആപ്പിലൂടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിനെത്തുടർന്ന് അധികൃതർ സൗന്ദര്യപ്പട്ടം തിരിച്ച് വാങ്ങിയപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം എമിലി തിരിച്ചറിയുന്നത്.

ധാർമികതയ്ക്ക് നിരക്കാത്ത രീതിയിൽ നഗ്‌ന ഫോട്ടോകൾ പ്രചരിപ്പിച്ചുവെന്നാണ് എമിലിയുടെ മേൽ കുറ്റം ചുമത്തിയിരിക്കുന്നത്. ഇവർ ഒരിക്കലും നഗ്‌നയായി പ്രത്യക്ഷപ്പെടരുതെന്നായിരുന്നു പേജന്റ് ബോർഡ് ഒരു പ്രസ്താവനയിൽ പറഞ്ഞത്.

മിസ് സിംബാവെ ആയതിനെ തുടർന്ന് മിസ് വേൾഡ് കോംപറ്റീഷനിലും പങ്കെടുക്കാൻ എമില അർഹത നേടിയിട്ടുണ്ട്. തന്റെ ഒരു ബോയ്ഫ്രണ്ടിന് അയച്ചു കൊടുത്ത തന്റെ തന്നെ നഗ്‌ന ചിത്രങ്ങളാണ് എമിലിയെ ഇപ്പോൾ കുടുക്കിയിരിക്കുന്നത്. ഈ ചിത്രങ്ങൾ ഇപ്പോൾ വൈറലായി പടരുകുയുമാണ്.

സൗന്ദര്യമത്സരത്തിന്റെ നിയമങ്ങൾ എമിലി ലംഘിച്ചുവെന്നാണ് പേജന്റ് ബോർഡ് പ്രസ്താവനയിലൂടെ ആരോപിക്കുന്നത്. ഇക്കാരണം പറഞ്ഞാണ് സുന്ദരി പട്ടം അവരിൽ നിന്ന് തിരിച്ച് വാങ്ങുകയും ചെയ്തിരിക്കുന്നത്. മിസ് സിംബാവെ ആയ ഒരാൾ ഒരിക്കലും യാതൊരു തരത്തിലുമുള്ള മാദ്ധ്യമത്തിലൂടെയും തന്റെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് പേജന്റ് ബോർഡ് നിഷ്‌കർഷിക്കുന്നത്.

തന്റെ നഗ്‌നചിത്രങ്ങൾ പ്രചരിക്കുന്നുവെന്ന വാർത്തകൾ കഴിഞ്ഞ മാസം പുറത്ത് വന്നപ്പോൾ എമിലി ഇതിനോട് പ്രതികരിച്ചിരുന്നു. ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ഇവ വളരെ മുമ്പ് അയച്ച ചിത്രങ്ങളാണെന്നും ഇപ്പോൾ ആ ബോയ്ഫ്രണ്ടുമായി ബന്ധമൊന്നുമില്ലെന്നുമായിരുന്നു എമിലി പറഞ്ഞിരുന്നത്. ആ ചിത്രങ്ങൾ പ്രചരിക്കുമെന്ന് താൻ സംശയിച്ചിരുന്നതായും എന്നാൽ ഇത് അയച്ച് കൊടുത്തത് വളരെ ക്കാലം മുമ്പാണെന്നും തന്റെ ഭൂതകാലത്തെ വച്ച് ഇപ്പോൾ തീരുമാനങ്ങളെടുക്കരുതെന്നും എമിലി വാദിച്ചിരുന്നു. എന്നാൽ എമിലിക്കേർപ്പെടുത്തിയ ശിക്ഷ സ്വാഗതാർഹമാണെന്നാണ് മിസ് സിംബാവെയുടെ പ്രേക്ഷകരിൽ നാലിൽ ഒരു ഭാഗം പേരും പറയുന്നത്. ഇവർ വളരെ സെക്‌സിയായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നുവെന്നും അവരിൽ പലരും പരാതിപ്പെടുന്നു.

സൈക്കോളജി ഗ്രാജ്വേറ്റായ എമിലി പിന്നീട് ഒരു ഫിനാൻഷ്യൽ അഡൈ്വസറാവുകയായിരുന്നു. ഏപ്രിലിലാണ് മിസ് സിംബാവെ കിരീടം ഇവർക്ക് ലഭിച്ചത്. മറ്റ് 15 സുന്ദരികളോട് മത്സരിച്ചായിരുന്നു എമിലി കിരീടം നേടിയത്. എമിലിക്ക് പകരം റണ്ണർ അപ്പായ ഗ്രേസ് മുടംബുവിന് കിരീടം നൽകാനാണ് പേജന്റ് ബോർഡിന്റെ തീരുമാനം. ഇവരെ സിംബാവെ പ്രതിനിധീകരിച്ച് മിസം വേൾഡ് കോംപറ്റീഷന് വിടാനും തീരുമാനമായിട്ടുണ്ട്. ചൈനയിൽ സാനിയയയിൽ ഡിസംബറിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ വർഷത്തെ മിസ് സിംബാവെ ആയ മിസ് ഫിറിയും നഗ്‌നചിത്രങ്ങൾ പ്രദർശിപ്പിച്ചതിന് വെട്ടിലായിരുന്നു. തുടർന്ന് അവരും ശിക്ഷാനടപടികൾക്ക് വിധേയയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP