Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോങ്കോങ്ങിലെ ബ്രിട്ടീഷ് കോൺസുലേറ്റ് ജീവനക്കാരനെ കാണാതായിട്ട് രണ്ടാഴ്‌ച്ച; ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറായ സിമോൺ ചെങിനെ ചൈന തടവിലാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ; സിമോൺ ചൈനീസ് പൗരനെന്നും വിഷയം ആഭ്യന്തര കാര്യമെന്നും ചൈന

ഹോങ്കോങ്ങിലെ ബ്രിട്ടീഷ് കോൺസുലേറ്റ് ജീവനക്കാരനെ കാണാതായിട്ട് രണ്ടാഴ്‌ച്ച; ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറായ സിമോൺ ചെങിനെ ചൈന തടവിലാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ; സിമോൺ ചൈനീസ് പൗരനെന്നും വിഷയം ആഭ്യന്തര കാര്യമെന്നും ചൈന

മറുനാടൻ മലയാളി ബ്യൂറോ

ഹോങ്കോങ്: ഹോങ്കോങ്ങിലെ ബ്രിട്ടിഷ് കോൺസുലേറ്റ് ജീവനക്കാരനെ രണ്ടാഴ്ചയായി കാണാനില്ല. ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഓഫിസറായ സിമോൺ ചെങ് (28) കാണാതായ വിവരം ബുധനാഴ്ചയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. ഹോങ്കോങ്ങിലെ ചൈനീസ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സിമോൺ ചെങിനെ ചൈന തടവിൽവച്ചെന്നാണു സൂചന. ചൈനയിലെ 'നിയമം ലംഘിച്ചതിന്' ഷെൻസെൻ പൊലീസ് സിമോൺ ചെങ്ങിനെ തടവിലാക്കിയിരിക്കുകയാണെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌കോട്ടിഷ് ഡവലപ്‌മെന്റ് ഇന്റർനാഷനൽ ഇൻവെസ്റ്റ്‌മെന്റ് ഏജൻസിയാണു സിമോണിനെ നിയമിച്ചത്. സ്‌കോട്ട്‌ലാൻഡും മറ്റു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരങ്ങൾ മെച്ചപ്പെടുത്തുകയാണു മുഖ്യലക്ഷ്യം.

എന്നാൽ, കാണാതായത് ചൈനീസ് പൗരനെയാണെന്നും ഇതിന് നയതന്ത്രമാനങ്ങൾ നൽകേണ്ടതില്ലെന്നുമാണ് ചൈനയുടെ നിലപാട്. 'ബ്രിട്ടിഷ് കോൺസുലേറ്റ് ജനറൽ ഓഫിസിൽനിന്നു കാണാതായ യുവാവ് യുകെ പൗരനല്ല, ഹോങ്കോങ് സ്വദേശിയാണ്. അതിനാൽ അദ്ദേഹം ചൈനക്കാരനാണ്. വിഷയം ചൈനയുടെ ആഭ്യന്തര കാര്യമാണ്' ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ജെങ് ഷുവാങ് പറഞ്ഞു. ഇയാളുടെ പെൺസുഹൃത്ത് ആനി ലി പറയുന്നത്, ട്രേഡ് ഓഫിസർ എന്ന പദവിയുപയോഗിച്ച് സിമോൺ ഓഗസ്റ്റ് എട്ടിനു രാവിലെ ഹോങ്കോങ്ങിൽനിന്നു അതിർത്തി നഗരമായ ഷെൻസെനിലേക്കു പോയിരുന്നു. ഇക്കാര്യം സന്ദേശം അയച്ചു. അന്നു രാത്രിക്കു ശേഷം സിമോണിനെ കുറിച്ചു വിവരമില്ല. ബ്രിട്ടിഷ് സർക്കാരുമായി സിമോൺ കരാറൊപ്പിട്ടുണ്ട്. അങ്ങനെയില്ലെങ്കിൽ ഷെൻസെനിലേക്കു പോകേണ്ടതില്ലായിരുന്നു. അദ്ദേഹത്തെ തിരിച്ചെത്തിക്കുന്നതിൽ ബ്രിട്ടന് ഉത്തരവാദിത്തമുണ്ടെന്നും ആനി പറഞ്ഞു.

എന്തിനാണ് ചൈന സിമോണിനെ തടവിൽവച്ചതെന്ന് അന്വേഷിക്കുകയാണ് എന്നും സംഭവത്തിൽ ആശങ്കയുണ്ട് എന്നുമായിരുന്നു ബ്രിട്ടീഷ് കോൺസുലേറ്റിന്റെ പ്രതികരണം. ചൈനീസ് അധികൃതരുമായും സിമോണിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്ന് ബ്രിട്ടിഷ് കോൺസുലേറ്റ് ജനറൽ വക്താവ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ചൈനയ്ക്കു കുറ്റാരോപിതരെ വിചാരണയ്ക്കു കൈമാറുന്നതിനുള്ള നിർദിഷ്ട ബില്ലിനെതിരെ രാജ്യാന്തര വാണിജ്യകേന്ദ്രമായ ഹോങ്കോങ്ങിൽ ആരംഭിച്ച പ്രക്ഷോഭം ജനാധിപത്യത്തിനായുള്ള സമരമായിരിക്കുകയാണ്. ചൈനയുടെ കീഴിൽ നഷ്ടമാകുന്ന സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ആശങ്കയാണ് പ്രക്ഷോഭത്തിന് അടിസ്ഥാനം. പ്രക്ഷോഭത്തെ നേരിടാൻ ചൈന അതിർത്തിയിൽ അർധസൈനിക വിഭാഗത്തെ ഒരുക്കിനിർത്തിയതായി റിപ്പോർട്ടുണ്ട്. സൈനിക ഇടപെടൽ അരുതെന്ന് യുഎൻ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP