Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാത്രി ഒൻപതിന് മുൻപ് ഓവർടൈം കഴിഞ്ഞാൽ 25 ശതമാനം വേതനം..ഒൻപതിനും പുലർച്ചെ നാലിനുമിടയിലെങ്കിൽ 50 ശതമാനം; റംസാനിൽ ഓവർടൈം ജോലി നൽകിയാൽ അധിക വേതനവും നൽകണമെന്ന് യുഎഇ ഭരണകൂടത്തിന്റെ നിർദ്ദേശം; ഇക്കാര്യത്തിൽ പരാതികൾ വർധിക്കുന്നുവെന്നും മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം

രാത്രി ഒൻപതിന് മുൻപ് ഓവർടൈം കഴിഞ്ഞാൽ 25 ശതമാനം വേതനം..ഒൻപതിനും പുലർച്ചെ നാലിനുമിടയിലെങ്കിൽ 50 ശതമാനം; റംസാനിൽ ഓവർടൈം ജോലി നൽകിയാൽ അധിക വേതനവും നൽകണമെന്ന് യുഎഇ ഭരണകൂടത്തിന്റെ നിർദ്ദേശം; ഇക്കാര്യത്തിൽ പരാതികൾ വർധിക്കുന്നുവെന്നും മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: അധിക ജോലി ചെയ്യുന്നതിന് കൃത്യമായ ഓവർടൈം അലവൻസ് തരുന്നില്ലെന്ന പരാതി യുഎഇ ഭരണകൂടത്തിന് മുൻപിൽ പലഭാഗത്ത് നിന്നും ചെന്നുകൊണ്ടിരിക്കുന്ന വേളയിലാണ് പുത്തൻ നിർദ്ദേശവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. റമസാനിൽ ജീവനക്കാർക്ക് ഓവർടൈം ജോലി നൽകുന്ന വേളയിൽ അതിന് തുല്യമായ അധിക വേതനവും നൽകണമെന്ന് ഭരണകൂടം ഉത്തരവിറക്കിയിരിക്കുകയാണ്. ഇതിൽ വീഴ്‌ച്ച വരുത്തരുതെന്നും ജോലി ചെയ്ത സമയത്തിന് ആനുപാതുകമായിട്ടാണ് തുക നിശ്ചയിക്കേണ്ടതെന്നും സ്വദേശിവൽകരണ- മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല സംഭവത്തിൽ കഴിഞ്ഞ കുറേ നാളായി പരാതികൾ ലഭിക്കുന്നുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു. 

രാത്രി 9ന് മുൻപ് ഓവർടൈം അവസാനിച്ചിട്ടുണ്ടെങ്കിൽ 25% ആണ് വേതനം. രാത്രി ഒൻപതിനും പുലർച്ചെ നാലിനും മധ്യേയാണ് അധിക സമയ ജോലിയെങ്കിൽ 50% വേതനമായി നൽകണം. ഓവർടൈം വേതനം നൽകുമ്പോൾ അടിസ്ഥാന വേതനം മാത്രമല്ല അവലംബിക്കേണ്ടത്. തൊഴിലാളിക്ക് കരാർ പ്രകാരം നൽകുന്ന അനുബന്ധ അലവൻസുകളും ചേർത്താണ് തുക നിശ്ചയിക്കേണ്ടതെന്നാണു നിയമം. 25 ശതമാനത്തിൽ കുറയാത്ത വേതനം ഇതിലൂടെ തൊഴിലാളിക്കു ലഭിക്കണം. എന്നാൽ, രാത്രി ഒൻപതിനും പുലർച്ചെ നാലിനുമിടയിലാണ് അധിക ജോലിയെങ്കിൽ വേതനം 50 ശതമാനത്തിൽ കുറയരുതെന്നും തൊഴിൽ ചട്ടം പറയുന്നു.

തൊഴിൽ നിയമത്തിലെ 67 , 68 , 69, 70 അനുഛേദങ്ങൾ ഓവർടൈം ജോലിയും അതു സംബന്ധിച്ചുള്ള വേതന വ്യവസ്ഥകളുമാണ് പ്രതിപാദിക്കുന്നത്. ദിവസവും സമയവും മാറുന്നത് അനുസരിച്ചു വേതനവും വ്യത്യസ്തമായിരിക്കുമെന്നു മന്ത്രാലയ അധികൃതർ വ്യക്തമാക്കി. അധിക ജോലി ചെയ്ത സാധാരണ ദിവസങ്ങൾ, ഔദ്യോഗിക അവധി ദിനങ്ങൾ, വാരാന്ത്യ അവധി ദിനങ്ങൾ, രാത്രി സമയം എന്നിവയ്ക്കെല്ലാം അനുസരിച്ച് വേതന മാനദണ്ഡങ്ങളും മാറും.

സാധാരണ ദിവസങ്ങളിലെ സാധാരണ സമയത്താണ് ഓവർടൈം നൽകിയതെങ്കിൽ മാസ ശമ്പളം അടിസ്ഥാനമാക്കി ഒന്നേകാൽ മണിക്കൂറിന്റെ വേതനമാണു നൽകേണ്ടത്. മറ്റു സമയത്താണ് ജോലിയെങ്കിൽ മൊത്തം വേതനത്തിന്റെ ഒന്നര മണിക്കൂർ വേതനം കണക്കാക്കി നൽകണം.

ആഘോഷാവസരങ്ങളിലെ അവധിയിൽ ജോലി ചെയ്യുന്നതിന് ഒന്നര മണിക്കൂർ വേതനത്തിനു പുറമേ മറ്റൊരു ദിവസം അവധിയും അനുവദിക്കണം. ദിവസം രണ്ടു മണിക്കൂറിൽ കൂടുതൽ ഓവർ ടൈം നൽകരുതെന്നും നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ, ഗുരുതരമായ അപടകങ്ങൾക്കും ഭീമമായ നാശനഷ്ടങ്ങൾക്കും വഴിവയ്ക്കുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ അധികം നൽകുന്ന ജോലിയുടെ പരമാവധി സമയം രണ്ടു മണിക്കൂർ എന്നതിൽ ഇളവുണ്ട്.

യുഎഇയിലെ എല്ലാ തൊഴിലാളികൾക്കും വെള്ളിയാഴ്ച പൊതു അവധിയാണ്. ദിവസക്കൂലിയിൽ പണിയെടുക്കുന്നവർക്കും അവധി ബാധകമാണ്. എന്നാൽ, ഏതെങ്കിലും തൊഴിലുടമ ഈ ദിവസം ജോലി ചെയ്യിച്ചാൽ സാധാരണ ദിവസങ്ങളെക്കാൾ 50% അധിക വേതനം നൽകണം. കൂടാതെ നഷ്ടപ്പെട്ട അവധി ദിവസത്തിനു പകരം വേറൊരു ദിവസം അവധി നൽകണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP