Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്രീസിലെ കമ്മ്യൂണിസ്റ്റ് വിജയം യൂറോപ്പിൽ എങ്ങും ആവേശം വിതറുന്നു; സ്‌പെയിനിലെ ഇടത് പാർട്ടികൾക്ക് വേണ്ടി ലക്ഷങ്ങൾ തെരുവിൽ; മുതലാളിത്ത പാർട്ടികൾ പ്രതിസന്ധിയിൽ

ഗ്രീസിലെ കമ്മ്യൂണിസ്റ്റ് വിജയം യൂറോപ്പിൽ എങ്ങും ആവേശം വിതറുന്നു; സ്‌പെയിനിലെ ഇടത് പാർട്ടികൾക്ക് വേണ്ടി ലക്ഷങ്ങൾ തെരുവിൽ; മുതലാളിത്ത പാർട്ടികൾ പ്രതിസന്ധിയിൽ

മ്മ്യൂണിസത്തിന്റ കാലം കഴിഞ്ഞെന്ന് പരിഹസിച്ചവർക്ക് ചുട്ട മറുപടിയേകിക്കൊണ്ടാണ് ഗ്രീസിൽ അലെക്‌സിസ് സിപ്രസയുടെ നേതൃത്ത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ പുതിയ കമ്മ്യൂണിസ്റ്റ് മുന്നേറ്റം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് യൂറോപ്പിൽ നടക്കുന്ന പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

ഗ്രീസിലെ ഇടത് വിജയം യൂറോപ്പിലാകമാനമുള്ള കമ്മ്യൂണിസ്റ്റുകൾക്കിടയിൽ ആവേശം വിതറാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ പ്രവണതകൾ വ്യക്തമാക്കുന്നത്. സ്‌പെയിനിൽ ഇന്നലെ നടന്ന കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ കൂട്ടായ്മയിൽ ഇടത് പാർട്ടികൾക്ക് വേണ്ടി ലക്ഷങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ഈ ചുവപ്പൻ ഉയിർത്തെഴുന്നേൽപ്പോടെ യൂറോപ്പിലെ മുതലാളിത്ത പാർട്ടികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

റാഡിക്കൽ ലെഫ്റ്റിസ്റ്റ് പാർട്ടിയുടെ ശക്തി തെളിയിക്കുന്നതിനായി ഇന്നലെ മാഡ്രിഡിൽ നടന്ന സംഗമത്തിലാണ് ലക്ഷങ്ങൾ അണിനിരന്ന് പുതിയ ചുവപ്പ് സ്വപ്നങ്ങൾ ഉയർത്തിയത്. മുതലാളിത്ത മനോഭാവങ്ങൾക്കെതിരെ പാർട്ടി എടുക്കുന്ന നിലപാടുകൾക്ക് വൻ ജനപിന്തുണ നേടിക്കൊണ്ടിരിക്കുന്ന യൂറോപ്പിലെ പ്രമുഖ ഇടത് പാർട്ടികളിലൊന്നാണിത്. സ്‌പെയിനിലുടനീളമുള്ള പോഡെമൊസ്( വീ കാൻ) പിന്തുണക്കാർ സിബെലെസ് ഫൗണ്ടയിന് ചുറ്റും ഇന്നലെ ഒത്തു ചേർന്നത്. പൂർട്ട ഡെൽ സോൾ സ്‌ക്വയറിൽ അടുത്ത് തന്നെ നടക്കുന്ന പാർട്ടിയുടെ റാലിക്ക് മുന്നോടിയായാണ് ഈ ഒത്തുചേരൽ ഉണ്ടായിരിക്കുന്നത്. ഈ വർഷം അവസാനം നടക്കുന്ന സ്പാനിഷ് പൊതുതെരഞ്ഞെടുപ്പിൽ ഗ്രീസിലെ സൈറിസ പാർട്ടിയുടെ വിജയം സ്വാധീനിക്കുമെന്നാണ് റാഡിക്കൽ ഇടത് ലെഫ്റ്റിസ്റ്റ് പാർട്ടി പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇപ്പോൾ നിലവിലുള്ള ഇരുപാർട്ടി വ്യവസ്ഥക്ക് വിരാമമിടുകയാണ് പോഡെമൊസിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്. രാഷ്ട്രീയ സാമ്പത്തിക അഴിമതിക്കെതിരെ പോരാടാനായാണ് മാർച്ച് ഓൺ ചെയ്ഞ്ച് എന്ന നീക്കവും പാർട്ടി നടത്തിയിരുന്നു.

പ്രസ്തുത കൂട്ടായ്മയിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്തെന്നാണ് ഔദ്യോഗിക ചാനലായ ടിവിഇ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കൃത്യമായി എത്ര പേർ പങ്കെടുത്തുവെന്ന് വ്യക്തമാക്കിയിട്ടില്ല. 36കാരനായ സയൻസ് പ്രഫസർ പാബ്ലോ ഇഗ്ലെസിയാസിന്റെ നേതൃത്ത്വത്തിൽ പാർട്ടിക്ക് മികച്ച് ജനപിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. മാഡ്രിഡിലെയും വാല്ലെകാസിലെയും തൊഴിലാളികൾ ഈ കൂട്ടായ്മയിൽ സജീവമായാണ് പങ്കെടുത്തത്. സ്‌പെയിനിലെ ഭരണകൂടം സമ്പന്നരാണ് നടത്തുന്നതെന്നും അതിനൊരു മാറ്റമുണ്ടാകണമെന്നുള്ള മുദ്രാവാക്യങ്ങൾ ഇവർ മുഴക്കുന്നുണ്ടായിരുന്നു. നമുക്കൊരു മാറ്റമുണ്ടാകണമെന്ന് പാബ്ലോ ഇഗ്ലെസിയാസ് ജനക്കൂട്ടത്തോട് വിളിച്ച് പറയുന്നത് കാണാമായിരുന്നു. ഈ വർഷം ആ മാറ്റമുണ്ടാകുമെന്നും പാർട്ടി ഈ തെരഞ്ഞടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ പോഡെമോസ് പ്രസ്ഥാനത്തിലൂടെ ഇടത്പാർട്ടി ഉയർത്തുന്ന കാര്യങ്ങളോട് തനിക്ക് യോജിപ്പില്ലെന്നാണ് പ്രധാനമന്ത്രി മരിയാനോ റജോയ് ബാർസലോണയിൽ നടന്ന ഒരു യോഗത്തിൽ പ്രസംഗിക്കവെ പറഞ്ഞത്. ഇടത് പാർട്ടിയാണ് മാറ്റത്തിനുള്ള ഉപകരണമെന്ന് കാണിച്ച് കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പൊഡെമോസ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാക്കളിലൊരാളായ റിത മായ്‌സ്റ്റെറെ പറഞ്ഞത്.

അടുത്ത തെരഞ്ഞെടുപ്പിൽ സ്‌പെയിനിലെ ഇടത് പാർട്ടി ഒന്നാം സ്ഥാനത്തെത്തുമെന്നാണ് അഭിപ്രായവോട്ടെടുപ്പുകളിൽ തെളിഞ്ഞിട്ടുള്ളത്. തുടർന്ന് 1978ന് ശേഷം സ്‌പെയിനിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുമെന്നും പ്രവചനമുണ്ട്.

വെനിസ്വല, ബോളീവിയ, ഇക്വഡോർ എന്നിവിടങ്ങളിലെ ഇടത് സർക്കാരുകളുടെ നയങ്ങളോട് പൊഡെമോസ് തങ്ങളുടെ പിന്തുണ പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് സ്‌പെയിൻ രാഷ്ട്രീയത്തിലെ പല പ്രമുഖരും അസ്വസ്ഥരാവുകയുമുണ്ടായി. ഗ്രീസിൽ സൈറിസ പാർട്ടി നേടിയ വിജയത്തെ സ്‌പെയിനിലെ ഇടത് പാർട്ടി പിന്തുണച്ചിരുന്നു. യൂറോപ്യൻയൂണിയനും ഐഎംഎഫും നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങളെ എതിർക്കുന്ന നിലപാടാണ് സൈറിസ സ്വീകരിച്ച് വരുന്നത്. സ്‌പെയിനും ഗ്രീസു തമ്മിൽ രാഷ്ട്രീയപരമായും സാമ്പത്തിക പരമായും നിരവധി വ്യത്യാസങ്ങളുണ്ടെങ്കിലും ചില കാര്യങ്ങളിൽ തുല്യ അവസ്ഥയാണുള്ളത്. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, രാഷ്ട്രീയ അഴിമതി തുടങ്ങിയവ ഇവിടങ്ങളിലെ പൊതു പ്രശ്‌നങ്ങളാണ്. ഇതു മൂലം ഇരുരാജ്യങ്ങളിലും ഇവയ്‌ക്കെതിരെ പൊതുജന വികാരം ഉയർന്ന് വന്നിരുന്നു. അതിലൂടെയാണ് സൈറിസയും പോഡെമോസും വളർന്ന് വന്നിരിക്കുന്നത്. ഇതിലൂടെ യൂറോപ്പിൽ ഒരു ഇടത് അനുകൂല തരംഗം വർധിച്ച് വരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP