Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കയിൽ ക്രെയിൻ തകർന്നു വീണു ഹജ്ജ് തീർത്ഥാടകർ മരിച്ചതിനു പിന്നിൽ ദൈവത്തിന്റെ കൈ; അപകടം സാങ്കേതിക തകരാറിനാൽ അല്ലെന്നും സൗദി ബിൻ ലാദൻ ഗ്രൂപ്പ് എൻജിനിയർ

മക്കയിൽ ക്രെയിൻ തകർന്നു വീണു ഹജ്ജ് തീർത്ഥാടകർ മരിച്ചതിനു പിന്നിൽ ദൈവത്തിന്റെ കൈ; അപകടം സാങ്കേതിക തകരാറിനാൽ അല്ലെന്നും സൗദി ബിൻ ലാദൻ ഗ്രൂപ്പ് എൻജിനിയർ

മക്ക: മക്ക അപകടത്തിനു പിന്നിൽ ദൈവത്തിന്റെ കൈയെന്ന് സൗദി ബിൻ ലാദൻ ഗ്രൂപ്പ് നിർമ്മാണ കമ്പനിയിലെ എൻജിനിയർ. ദൈവത്തിന്റെ പ്രവർത്തനം കാരണമാണ് മസ്ജിദുൽ ഹറമിൽ (ഗ്രാൻഡ് മോസ്‌ക്) ക്രെയിൻ തകർന്ന് വീണ് ഹജ്ജ് തീർത്ഥാടകർ മരിച്ചതെന്നാണ് എൻജിനിയറുടെ അവകാശവാദം.

സാങ്കേതിക പ്രശ്‌നമേതുമില്ലാതെ വളരെ പ്രൊഫഷണലായ രീതിയിലാണ് ക്രെയിൻ ഘടിപ്പിച്ചിരുന്നത്. എന്നിട്ടും അതു തകർന്നതിനു പിന്നിൽ ദൈവത്തിന്റെ കൈയാണെന്നും എൻജിനിയർ പറഞ്ഞു.

മസ്ജിദുൽ ഹറമിനു മുകളിൽ വികസന ജോലികൾക്കായി ഉയർത്തിയിരുന്ന രണ്ടു കൂറ്റൻ ക്രെയിനുകൾ തകർന്നു വീണ് 107 ഹജ്ജ് തീർത്ഥാടകരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം. 154 പേർക്ക് പരിക്കേറ്റിരുന്നു.

വലിയ വികസന പ്രവർത്തനങ്ങളാണ് ഹറം പള്ളിയിൽ സൗദി ബിൻ ലാദൻ നിർമ്മാണക്കമ്പനി നടത്തുന്നത്. കഴിഞ്ഞ മൂന്നു നാലു വർഷങ്ങളിലായി ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ഇതൊരു സാങ്കേതിക തകരാർ മൂലമുണ്ടായ അപകടമല്ല. ദൈവത്തിന്റെ വിധിയാണ്. ഇതിൽ മനുഷ്യനെ തെറ്റുപറയാനാകില്ലെന്നും എൻജിനീയർ പറഞ്ഞു.

അപകട കാരണത്തെപ്പറ്റി അന്വേഷണം നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ സൗദി രാജാവ് സൽമാൻ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി അദ്ദേഹം അറിയിച്ചു. അപകടത്തെ തുടർന്ന് ഗ്രാൻഡ് മോസ്‌കിന്റെ ചില ഭാഗങ്ങൾ സീൽ ചെയ്തിരിക്കുകയാണ്.

മൂന്നാം നിലയിലെ പ്രദക്ഷിണവഴിയിലേക്കു ക്രെയിൻ പൊട്ടിവീണാണ് അപകടമുണ്ടായത്. എട്ടുലക്ഷം തീർത്ഥാടകർ അപകടസമയത്ത് ഹറമിലുണ്ടായിരുന്നു. പരിക്കേറ്റ 238 പേരിൽ ചിലരുടെ നില ഗുരുതരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP