Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ മലയാളിയുടെ പുതുപുത്തൻ കാറ് കരിങ്കല്ല് ഉരച്ച് കേടുവരുത്തിയത് സ്ഥലത്തെ വികാരിയച്ചൻ; പള്ളിക്ക് സമീപം പാർക്ക് ചെയ്ത മാരുതി ബെലേനോ കുത്തി നശിപ്പിച്ചത് തന്റെ കാറിന് വഴിമുടക്കിയായപ്പോൾ; കോന്നിയിൽ അച്ചൻ കുടുങ്ങിയത് ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞപ്പോൾ; റിപ്പയർ കാശും തൽക്കാലം പകരം കാറും നൽകി തടിയൂരാൻ ശ്രമം

വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ മലയാളിയുടെ പുതുപുത്തൻ കാറ് കരിങ്കല്ല് ഉരച്ച് കേടുവരുത്തിയത് സ്ഥലത്തെ വികാരിയച്ചൻ; പള്ളിക്ക് സമീപം പാർക്ക് ചെയ്ത മാരുതി ബെലേനോ കുത്തി നശിപ്പിച്ചത് തന്റെ കാറിന് വഴിമുടക്കിയായപ്പോൾ; കോന്നിയിൽ അച്ചൻ കുടുങ്ങിയത് ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞപ്പോൾ; റിപ്പയർ കാശും തൽക്കാലം പകരം കാറും നൽകി തടിയൂരാൻ ശ്രമം

എസ്.രാജീവ്

പത്തനംതിട്ട : വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ വിദേശ മലയാളിയുടെ പുതുപുത്തൻ കാറിന് നേരേ വികാരിയച്ചന്റെ അതിക്രമം. കരിങ്കല്ലിനുരച്ച് കാറിന് കേടു വരുത്തുന്ന ദൃശ്യങ്ങൾ സി സി ടിവിയിൽ പതിഞ്ഞതോടെ കാർ റിപ്പയർ ചെയ്യുന്നതിന്റെ ചെലവും തൽക്കാലം ഉപയോഗിക്കാൻ പകരം കാറും വിട്ടു നൽകി തടിയൂരാൻ വികാരിയുടെ ശ്രമം.

ഞായറാഴ്ച രാതി കോന്നി കാർമ്മല പള്ളിക്ക് സമീപം പയ്യനാമണ്ണിലായിരുന്നു സംഭവം അരങ്ങേറിയത്. വിദേശ മലയാളിയും കോന്നി ചൈനാ മുക്ക് ആനക്കല്ലുങ്കൽ ജോജോ ഭവനിൽ ജോഷ്വാ ജോണിന്റെ ഉടമസ്ഥതയിലുള്ള മാരുതി ബെലേനോ കാറിന് നേരെയായിരുന്നു വികാരിയുടെ ആക്രമണം നടന്നത്. പയ്യനാ മണ്ണിലെ ബന്ധുവീട്ടിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയതാണ് ജോഷ്വയും കുടുംബവും.

കാർ വഴിയരികിൽ പാർക്ക് ചെയ്ത ശേഷം സൽക്കാര ചടങ്ങിൽ പങ്കെടുക്കാൻ ജോഷ്വയും കുടുംബവും പോയി. ഇതിന് പിന്നാലെ കാറുമായെത്തിയ വികാരിയച്ചൻ തന്റെ കാറിന് വഴിമുടക്കിയായി കിടന്ന കാറിൽ കരിങ്കല്ല് ഉപയോഗിച്ച് കുത്തി നശിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് സി സി ടി വി യിൽ പതിഞ്ഞത്. അടുത്ത ദിവസം രാവിലെ വീട്ടിലെത്തിയ ശേഷമാണ് കാറിന്റെ കേടുപാടുകൾ ജോഷ്വയുടെ ശ്രദ്ധയിൽ പെട്ടത്.

തുടർന്ന് വിവാഹ സൽക്കാരത്തിനെത്തിയ ബന്ധുവീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് വികാരി കുടുങ്ങിയത്. തുടർന്ന് തിങ്കളാഴ്ച രാവിലെ ജോഷ്വാ കോന്നി പൊലീസിൽ പരാതി നൽകുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ ഹാജരാക്കി നൽകിയ പരാതിയിൽ കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് സഭാ നേതൃത്വം ഇടപെട്ട് ഒത്തുതീർപ്പിന് വഴിയൊരുക്കിയത്.തുടർന്നാണ് കാർ റിപ്പയർ ചെയ്യുന്നതിനുള്ള പണവും തൽക്കാലം ഉപയോഗിക്കാൻ കാറും നൽകി വിവാദത്തിൽ നിന്നും വികാരിയും സഭയും തലയൂരിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP