Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളപ്പൊക്കത്തിൽ തകർന്ന മൃഗശാലയിൽ നിന്നും രക്ഷപെട്ട കടുവയുടെയും സിംഹത്തിന്റെയും ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു; നഗരത്തിൽ അലഞ്ഞു നടക്കുന്ന മൃഗങ്ങളെ കണ്ടെത്താൻ തിരിച്ചിൽ ഊർജ്ജിതം

വെള്ളപ്പൊക്കത്തിൽ തകർന്ന മൃഗശാലയിൽ നിന്നും രക്ഷപെട്ട കടുവയുടെയും സിംഹത്തിന്റെയും ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു; നഗരത്തിൽ അലഞ്ഞു നടക്കുന്ന മൃഗങ്ങളെ കണ്ടെത്താൻ തിരിച്ചിൽ ഊർജ്ജിതം

ടിബിലിസി: ജോർജ്ജിയൻ തലസ്ഥാനമായ ടിബിലിസിയയിൽ കനത്ത വെള്ളപ്പൊക്കത്തിൽ തകർന്ന മൃഗശാലയിൽ നിന്നും രക്ഷപെട്ട കടുവയുടെയും സിംഹത്തിന്റെയും ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാളെ കൊല്ലപ്പെടുത്തിയ വെള്ളക്കടുവയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു. ടെക്‌സ്റ്റെയിൽ ജീവനക്കാരനായ 43കാരനാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൃഗങ്ങളെ കണ്ടെത്താൻ ഇവിടെ വിവിധയിടങ്ങളിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഇതിനിടെയാണ് കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുന്നത്.

കനത്ത വെള്ളപ്പൊക്കെത്തുടർന്ന് സിംഹം, കടുവ, കരടി ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളാണ് മൃഗശാലയിൽ നിന്നും രക്ഷപ്പെട്ടത്. പൊലീസും സൈനികരും ചേർന്ന് നടത്തിയ തിരച്ചിലിൽ ചിലതിനെ വെടിവച്ചു കൊന്നു. ചിലതിനെ തിരികെ മൃഗശാലയിലേക്ക് കൊണ്ടുവന്നു. എന്നാൽ ഇനിയും നിരവധി എണ്ണത്തെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

20 ചെന്നായ്ക്കൾ, എട്ട് സിംഹങ്ങൾ, വെള്ളക്കടുവകൾ, കടുവകൾ, കുറുക്കൻ, അമേരിക്കൻ കടുവകൾ തുടങ്ങിയവയാണ് മൃഗശാലയിൽ നിന്നും രക്ഷപ്പെട്ടത്. സംഭവത്തെത്തുടർന്ന് ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്.

കനത്ത വെള്ളപ്പൊക്കമുണ്ടാക്കിയ ആഘാതത്തിന് തൊട്ടുപിന്നാലെയാണ് മൃഗശാലയിൽനിന്ന് മൃഗങ്ങൾ പുറത്തുകടന്ന സംഭവം നഗരത്തെ വേട്ടയാടുന്നത്. വെള്ളപ്പൊക്കത്തിൽ മൃഗശാലയിലെ മൂന്ന് ജീവനക്കാരടക്കം 15 പേർ കൊല്ലപ്പെട്ടു. നേരത്തെ നഗരത്തിൽ അലഞ്ഞുതിരിഞ്ഞ ഒരു ഹിപ്പോയെ മയക്കുവെടിവച്ച് തളച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP