Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോളനികളാക്കി ലോകം ഭരിച്ച് ബ്രിട്ടീഷുകാർ സ്വന്തം രാജ്യം തകരാതിരിക്കാൻ പാടുപെടുന്നു; ഇംഗ്ലണ്ടും സ്‌കോട്ട്‌ലൻഡും വ്യത്യസ്തമായി വോട്ട് ചെയ്താൽ എന്ത് സംഭവിക്കും..? യൂറോപ്യൻ റഫറണ്ടം ബ്രിട്ടനെ വിഭജിക്കുമെന്ന ആശങ്ക ശക്തം

കോളനികളാക്കി ലോകം ഭരിച്ച് ബ്രിട്ടീഷുകാർ സ്വന്തം രാജ്യം തകരാതിരിക്കാൻ പാടുപെടുന്നു; ഇംഗ്ലണ്ടും സ്‌കോട്ട്‌ലൻഡും വ്യത്യസ്തമായി വോട്ട് ചെയ്താൽ എന്ത് സംഭവിക്കും..? യൂറോപ്യൻ റഫറണ്ടം ബ്രിട്ടനെ വിഭജിക്കുമെന്ന ആശങ്ക ശക്തം

 ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണയനിൽ തുടരുമോ ഇല്ലയോ എന്നതാണ് ഇപ്പോൾ ബ്രിട്ടനിലും സർവോപരി യൂറോപ്യൻ യൂണിയനിലും ചൂടുള്ള ചർച്ചാ വിഷയം. കുറച്ച് മുമ്പ് വരെ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ട് പോകാൻ തിടുക്കം കാട്ടിയിരുന്ന ബ്രിട്ടീഷ്പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ഇപ്പോൾ യൂറോപ്യൻ യൂണിയനുമായി വിലപേശി അതിലൂടെ രാജ്യത്തിന് പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും നേടിയെടുത്ത് അതിന്റെ ബലത്തിൽ യൂണിയനിൽ തുടരാനാണ് താൽപര്യപ്പെടുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി യൂറോപ്യൻ യൂണിയൻ വിട്ട് പോകാനുള്ള പ്രവണതയാണ് ബ്രിട്ടനിലെ ജനങ്ങളിൽ നല്ലൊരു ശതമാനവും ആഗ്രഹിക്കുന്നതെന്ന് അടുത്തിടെ നടന്ന അഭിപ്രായ സർവേകളിലൂടെ തെളിഞ്ഞിട്ടുമുണ്ട്.

ഇക്കാര്യത്തിൽ രാജ്യത്തിലെ ജനങ്ങൾക്ക് തീർത്തും വ്യത്യസ്തമായ നിലപാടാണുള്ളതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. പല കാര്യങ്ങളിലും ഇംഗ്ലണ്ടും സ്‌കോട്ട്‌ലൻഡും തമ്മിൽ തികച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലനിൽക്കുന്നതെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. യൂറോപ്യൻ യൂണിയനിൽ തുടരുന്ന വിഷയത്തിലും ഇത് പ്രതീക്ഷിക്കാമെന്ന ആശങ്കയും ഇപ്പോൾ ഉയരുന്നുണ്ട്. അതായത് ജൂണിൽ റഫറണ്ടം നടക്കുമ്പോൾ ഇംഗ്ലണ്ടും സ്‌കോട്ട്‌ലൻഡും ഈ വിഷയത്തിൽ തികച്ചും വ്യത്യസ്തമായി വോട്ട് ചെയ്താൽ എന്ത് സംഭവിക്കും...? എന്ന ചോദ്യവും ഇതിന്റെ ഭാഗമായി ഉയരുന്നുണ്ട്. അതായത് യൂറോപ്യൻ റഫറണ്ടം ബ്രിട്ടനെ വിഭജിക്കുമെന്ന ആശങ്ക ഇപ്പോൾ ശക്തമായിരിക്കുകയാണെന്ന് ചുരുക്കം.

ഇത്തരത്തിലൊരു റഫറണ്ടം നടക്കുന്നതിനെ തുടർന്ന് മൂന്ന് തരത്തിലുള്ള ഫലങ്ങളുടെ സാധ്യതകളാണ് ഉയർന്ന് വരുന്നത്. ബ്രിട്ടനിലെ ഭൂരിഭാഗം പേരും യൂറോപ്യൻ യൂണിയനിൽ തുടരണമെന്നോ വേണ്ടെന്നോ വോട്ട് ചെയ്യുമെന്നതാണ് ഇതിൽ ഒന്നാമത്തെ സാധ്യത. രണ്ടാമത്തെ സാധ്യത പ്രകാരം ഇംഗ്ലണ്ടിലെ വോട്ടർമാർ ഈ വിഷയത്തിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്യുമെന്നതാണ്.അതായത് സ്‌കോട്ട്‌ലൻഡ് പോലുള്ള പ്രദേശങ്ങൾ ഇംഗ്ലണ്ടിന്റെ ഇക്കാര്യത്തിലുള്ള തീരുമാനത്തിന് വിരുദ്ധമായി വോട്ട് ചെയ്യുമെന്ന് സാരം.

യുണൈറ്റഡ് കിങ്ഡം ഈ വിഷയത്തിൽ ഒരുമിച്ച് നിൽക്കുമെന്നതാണ് മൂന്നാമത്തെ സാധ്യത അഥവാ പോൾ ഫലം. യുകെയിൽ ഉൾപ്പെടുന്ന വ്യത്യസ്ത രാജ്യങ്ങൾ യൂറോപ്യൻ യൂണിയനെ പിന്തുണയ്ക്കുന്നതിൽ വലിയ വ്യത്യസ്തത പ്രകടിപ്പിച്ചാൽ അത് യൂണിയന് വലിയ ദോഷം ചെയ്യുമെന്നുറപ്പാണ്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവ റഫറണ്ടത്തിലെ ചോദ്യത്തിന് ഉത്തരമേകുന്ന കാര്യത്തിൽ യോജിപ്പ് പ്രകടമാക്കിയില്ലെങ്കിൽ ഓരോ അഭിപ്രായവ്യത്യാസവും അന്തിമഫലം ക്രമവിരുദ്ധമാക്കുമെന്നുറപ്പാണ്.

ബ്രിട്ടീഷ് ഇലക്ടറേറ്റിൽ ആറിൽ അഞ്ചും സംഭാവന ചെയ്യുന്നത് ഇംഗ്ലണ്ടാണ്. അക്കാരണത്താൽ യുകെയിലെ മറ്റ് പ്രദേശങ്ങളിലുള്ളവർ വ്യത്യസ്തമായി വോട്ട് ചെയ്താലും യൂറോപ്യൻ യൂണിയൻ വിടാനുള്ള തീരുമാനത്തിന് നല്ല ഭൂരിപക്ഷമേകാൻ ഇംഗ്ലണ്ടിലുള്ളവർക്ക് സാധിക്കുമെന്ന് സാരം. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിന് അംഗീകാരം ലഭിക്കാൻ ചുരുങ്ങിയത് 61 ശതമാനം ഇംഗ്ലീഷ് വോട്ടർമാരുടെ പിന്തുണയാണ് വേണ്ടത്. ഇക്കാര്യത്തിൽ ഇംഗ്ലീഷ് വോട്ടർമാർ രണ്ട് ധ്രുവങ്ങളിലാണെന്നാണ് അഭിപ്രായവോട്ടെടുപ്പുകളിൽ നിന്ന് വെളിപ്പെട്ടിരിക്കുന്നത്. 51 ശതമാനം പേരും യൂണിയനിൽ തുടരുന്നതിന് അനുകൂലമായാണ് നിലകൊള്ളുന്നതെന്ന് ഒരു ബ്രിട്ടീഷ് പോളിൽ വ്യക്തമായിട്ടുണ്ടെങ്കിലും ഭൂരിപക്ഷം ഇംഗ്ലീഷ് വോട്ടർമാരും ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നുണ്ടെന്നാണ് സൂചന.മറ്റ് യുകെ രാജ്യങ്ങൾ യൂറോപ്യൻ യൂണിയന് അനുകൂലമായി നിലകൊള്ളുന്നതിനാലാണ് ഈ വൈരുധ്യം പ്രകടമാകുന്നത്.

55 ശതമാനം വെൽഷ് വോട്ടർമാരും 64 ശതമാനം സ്‌കോട്ട്‌ലൻഡ് വോട്ടർമാരും 75 ശതമാനം ഉൾസ്റ്റർ വോട്ടർമാരും യൂറോപ്യൻ യൂണിയന് അനുകൂലമായി നിലകൊള്ളുമെന്നാണ് ദി നാഷണൽ സെന്റർ ഫോർ സോഷ്യൽ റിസർച്ച് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ വർഷം നടന്ന ഒരു ഡസനിലധികം പോളുകളെ അടിസ്ഥാനമാക്കിയാണീ നിഗമനത്തിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലുള്ള സമാനമാ സംഖ്യകളേക്കാൾ കൂടുതൽ സ്ഥിരമാണീ സംഖ്യകളെന്നും സൂചനയുണ്ട്. എന്നാൽ ബ്രിട്ടനെ യൂണിയനിൽ നിലനിർത്താൻ അനുകൂലമായി 40 ശതമാനം ഇംഗ്ലീഷ് വോട്ടർമാർമാർ മാത്രമേ നിലകൊള്ളുകയുള്ളൂ എന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഇംഗ്ലണ്ടിലെ മിക്കവോട്ടർമാരും യൂണിയൻ വിടുന്നതിനെയാണ് അനുകൂലിക്കുന്നതെന്ന് സാരം. എന്നാൽ അവരുടെ ആഗ്രഹത്തെ മറ്റ് യുകെ രാജ്യങ്ങൾ നിഷ്ഫലമാക്കുമെന്ന് സാരം.

എന്നാൽ മറുവശത്ത് 53 ശതമാനം ഇംഗ്ലീഷ് വോട്ടർമാർ യൂറോപ്യൻ യൂണിയൻ വിടുന്നതിന് അനുകൂലമായാണ് വോട്ട് ചെയ്യുക. യുകെ യൂറോപ്യൻ യൂണിയൻ വിടാൻ ഇവരുടെ പിന്തുണ മതിയാകുമെന്ന വാദവുമുണ്ട്. അതായത് സ്‌കോട്‌ലൻഡുകാർ, വെൽഷുകാർ, ഉൾസ്റ്റർ വോട്ടർമാർ എന്നിവരുടെ ഭൂരിപക്ഷ അഭിപ്രായത്തിന് വിരുദ്ധമായായിരിക്കും ഈ 53 ശതമാനം വോട്ട് ചെയ്യുക. ഇത്തരത്തിൽ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധത്തെ ചൊല്ലി യുകെയിലെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പ്രധാനമന്ത്രി കാമറോണിന് വൻ തലവേദനയായിത്തീരുമെന്നുറപ്പാണ്.

2014ൽ സ്വാന്ത്ര്യവാദവും തുടർന്ന് റഫറണ്ടവും നടന്നതിന് ശേഷം ബ്രിട്ടന് സ്‌കോട്ട്‌ലൻഡിന് മേൽ ശക്തമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുക അസാധ്യമായിത്തീർന്നിട്ടുണ്ട്. ഇംഗ്ലണ്ട് മുൻകൈയെടുത്ത് യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയെ പുറത്തെത്തിച്ചാൽ അധികം വൈകാതെ സ്‌കോട്ട്‌ലൻഡിലും റഫറണ്ടം നടക്കുമെന്നുറപ്പാണ്. യുകെയിൽ നിന്നും വേറിട്ട് യൂറോപ്പിൽ ചേരാനായിരിക്കും സ്‌കോട്ട്‌ലൻഡ് താൽപര്യപ്പെടുക. യുകെയിലെ ഭൂരിപക്ഷം യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനും ഇംഗ്ലണ്ടിലെ ഭൂരിപക്ഷം യൂണിയൻ വിടുന്നതിനും നിലകൊണ്ടാൽ അത് ഡൗണിങ് സ്ട്രീറ്റിനെ ധർമസങ്കടത്തിലാക്കുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP