Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എഴുന്നേൽക്കൂ' എന്ന് മൃതദ്ദേഹത്തിന് മുന്നിൽ നിന്നും പറഞ്ഞപ്പോൾ മരിച്ചയാൾ 'ഉയർത്തു' ; മരിച്ചവരെ പുനർജനിപ്പിക്കുമെന്ന അവകാശവാദവുമായി എത്തിയ വ്യാജ പുരോഹിതനെതിരെ ക്രൈസ്തവ വിശ്വാസികളടക്കം രംഗത്ത്; ഉയിർപ്പ് ചടങ്ങ് പുരോഹിതന്റെ നിർദ്ദേശപ്രകാരമെന്ന് നടത്തിപ്പുകാരായ കമ്പനിയും പറഞ്ഞതോടെ 'ശവപ്പെട്ടി ചടങ്ങി'നെ ട്രോളി കൊന്ന് സമൂഹം

'എഴുന്നേൽക്കൂ' എന്ന് മൃതദ്ദേഹത്തിന് മുന്നിൽ നിന്നും പറഞ്ഞപ്പോൾ മരിച്ചയാൾ 'ഉയർത്തു' ; മരിച്ചവരെ പുനർജനിപ്പിക്കുമെന്ന അവകാശവാദവുമായി എത്തിയ വ്യാജ പുരോഹിതനെതിരെ ക്രൈസ്തവ വിശ്വാസികളടക്കം രംഗത്ത്; ഉയിർപ്പ് ചടങ്ങ് പുരോഹിതന്റെ നിർദ്ദേശപ്രകാരമെന്ന് നടത്തിപ്പുകാരായ കമ്പനിയും പറഞ്ഞതോടെ 'ശവപ്പെട്ടി ചടങ്ങി'നെ ട്രോളി കൊന്ന് സമൂഹം

മറുനാടൻ ഡെസ്‌ക്‌

ജോഹനാസ്ബർഗ്: മരിച്ചയാളെ പുനർജീവിപ്പിച്ച ചരിത്രം ബൈബിളിൽ പറയുന്നുണ്ടെങ്കിലും ക്രിസ്തുവിന്റെ അത്ഭുതപ്രവൃത്തി തനിക്കും സാധിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയ സ്വയം പ്രഖ്യാപിത പുരോഹിതനാണ് ഇപ്പോൾ ആഗോള തലത്തിലെ ട്രോളന്മാരുടെ പ്രധാന ഇരയായിരിക്കുന്നത്. ഇതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ച ദക്ഷിണാഫ്രിക്കയിലെ സ്വയം പ്രഖ്യാപിത പുരോഹിതനായ അൽഫ് ലുക്കൗയാണ്. മരിച്ചവരെ ഉയിർപ്പിക്കാനുള്ള സിദ്ധി തനിക്കുണ്ടെന്ന് അവകാശപ്പെട്ട് പുരേഹിതൻ വ്യാജ ശവസംസ്‌കാര ചടങ്ങ് നടത്തിയാണ് പുലിവാല് പിടിച്ചത്.

ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിലാണ് സംഭവം. ശവപ്പെട്ടിയിൽ കിടന്നയാളോട് എഴുന്നേൽക്കൂവെന്ന് ലുക്കൗ ഉച്ചത്തിൽ പറഞ്ഞതിന് പിന്നാലെ അയാൾ എഴുന്നേൽക്കുകയും ഇത് തന്റെ അത്ഭുതപ്രവൃത്തിയാണെന്ന ലുക്കൗവിന്റെ അവകാശ വാദവും വീഡിയോയായി സമൂഹ മാധ്യമത്തിലടക്കം പ്രചരിച്ചതാണ് വിവാദത്തിന് തിരി കൊളുത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് പുരോഹിതർ വരെ രംഗത്തെത്തിയിരുന്നു.

ലുക്കൗ സിദ്ധിയുള്ളയാളാണെന്ന് വരുത്തി തീർക്കാൻ വ്യാജമായി സൃഷ്ടിച്ച ശവസംസ്‌കാര ചടങ്ങാണ് ഇതെന്നാണ് ആളുകൾ ആരോപിച്ചത്. ഈ രീതിയിലുള്ള അത്ഭുതങ്ങളൊന്നും ഒരിക്കലും നടക്കില്ലെന്നും ലുക്കൗയും കൂട്ടാളികളും കാശു തട്ടാൻ വേണ്ടി പൊതുജനങ്ങളെ പറ്റിക്കുകയാണെന്നും സാംസ്‌കാരിക സംരക്ഷണ കമ്മീഷൻ (സിആർആർ റൈറ്റ്സ് കമ്മീഷൻ) പറയുന്നു

മാത്രമല്ല പുരോഹിതനെതിരെയുള്ള ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ശവസംസ്‌ക്കാര ചടങ്ങ് നടത്തിയ കമ്പനി നടത്തിയത്. ശവപ്പെട്ടിയിൽ കിടക്കുന്നയാളടക്കം ലുക്കൗവിന്റെ നിർദ്ദേശ പ്രകാരം ഒരുക്കിയതാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ തങ്ങളുടെ ഇമേജിന് കോട്ടം തട്ടിയെന്ന് കാട്ടി കമ്പനി അധികൃതർ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നാണ് വിവരം.

വ്യാജ പുരോഹിതൻ ഇത്തരത്തിൽ മറ്റെവിടെയെങ്കിലും 'ഉയിർപ്പ്' പരിപാടി നടത്തിയിട്ടുണ്ടോ എന്നാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ട്രോളന്മാരും സംഗതി ഏറ്റെടുത്ത് കഴിഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ലുക്കൗ തയാറായിട്ടില്ല. അന്താരാഷ്ട്ര മാധ്യമമായ ബിബിസി വരെ സംഭവം വലിയ പ്രാധാന്യത്തോടെയാണ് കണ്ടത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP