Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കൻ പ്രസിഡന്റ് കസേരയിൽ ഇരിപ്പുറപ്പിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ ട്രംമ്പ് നടത്തിയത് നുണയുടെ പൊടിപൂരം ! യുഎസ് പ്രസിഡന്റ് 8158 അസത്യപ്രസ്താവനകൾ നടത്തിയെന്ന ഫാക്ട് ചെക്ക് വെബ്‌സൈറ്റ് വിവരങ്ങൾ നാട്ടിൽ പാട്ടാക്കി വാഷിങ്ടൺ പോസ്റ്റ് ; 2018ൽ മാത്രമായി വസ്തുതകളുടെ അടിസ്ഥാനമില്ലാതെ അമേരിക്കയുടെ നായകൻ നടത്തിയത് ആറായിരത്തിലേറെ 'നുണകൾ'

അമേരിക്കൻ പ്രസിഡന്റ് കസേരയിൽ ഇരിപ്പുറപ്പിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ ട്രംമ്പ് നടത്തിയത് നുണയുടെ പൊടിപൂരം ! യുഎസ് പ്രസിഡന്റ് 8158 അസത്യപ്രസ്താവനകൾ നടത്തിയെന്ന ഫാക്ട് ചെക്ക് വെബ്‌സൈറ്റ് വിവരങ്ങൾ നാട്ടിൽ പാട്ടാക്കി വാഷിങ്ടൺ പോസ്റ്റ് ; 2018ൽ മാത്രമായി വസ്തുതകളുടെ അടിസ്ഥാനമില്ലാതെ അമേരിക്കയുടെ നായകൻ നടത്തിയത് ആറായിരത്തിലേറെ 'നുണകൾ'

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ : അമേരിക്കൻ പ്രസിഡന്റ് കസേരയിൽ ഇരിപ്പുറപ്പിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ ലോകത്തെ ഏറ്റവുമധികം നുണകൾ പറഞ്ഞയാളെന്ന 'റെക്കോർഡും' ഒരുപക്ഷേ ഡൊണാൾഡ് ട്രംപിന് ലഭിച്ചേക്കാം. ട്രംപ് നടത്തിയ സംശയകരമായ പ്രസ്താവനകളുടേയും മറ്റ് അവകാശവാദങ്ങളുടേയും ആധികാരികത പരിശോധിച്ചതിന് പിന്നാലെ  8158 അസത്യങ്ങൾ  ട്രംപ് പറഞ്ഞിരുന്നുവെന്ന് ഫാക്ട് ചെയ്ക്ക് എന്ന വെബ്‌സൈറ്റിൽ റിപ്പോർട്ട് വന്നിരുന്നു. ഇതു സംബന്ധിച്ച് അമേരിക്കൻ മാധ്യമമായ വാഷിങ്ടൺ പോസ്റ്റിൽ വാർത്ത വന്നതിന് പിന്നാലെയാണ് ട്രംപിന്റെ നിണക്കഥ ലോകമറിയുന്നത്.

ഒരു തരത്തിലും പിൻബലം നൽകാത്ത 6000ൽ അധികം പ്രസ്താവനകളാണ് ട്രംമ്പ് 2018ൽ മാത്രമായി നടത്തിയത്. അധികാരത്തിലെ ആദ്യ 100 ദിവസത്തിൽ അടിസ്ഥാനമില്ലാത്ത 492 അവകാശവാദങ്ങൾ നടത്തി. കഴിഞ്ഞ ഒക്ടോബറിൽ മാത്രം, ഇടക്കാല തിരഞ്ഞെടുപ്പിനു മുന്നോടിയായി 1200 തെറ്റായ അവകാശവാദങ്ങളും. കുടിയേറ്റം സംബന്ധിച്ചായിരുന്നു ട്രംപിന്റെ ഏറ്റവും കൂടുതൽ നുണകൾ 1433. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ മാത്രം കുടിയേറ്റത്തെപ്പറ്റി 300 ലേറെ തെറ്റായ അവകാശവാദങ്ങൾ വന്നു. രണ്ടാമതു വിദേശനയമാണ് 900. വ്യാപാരം സംബന്ധിച്ച് 854. കഴിഞ്ഞ ഞായറാഴ്ചയാണു ട്രംപ് അധികാരത്തിൽ 2 വർഷം പിന്നിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP