Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകപ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി കൊറോണ ബാധയെ തുടർന്ന് മരിച്ചു; ദക്ഷിണാഫ്രിക്കയിലെ ക്ലിനിക്കൽ ട്രയൽസ് യൂണിറ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും എച്ച്ഐവി പ്രിവൻഷൻ റിസർച്ച് യൂണിറ്റിന്റെ യറക്ടറുമായിരുന്ന ഗീതയ്ക്ക് കൊറോണ ബാധിച്ചത് ലണ്ടനിൽ നിന്ന് ദക്ഷിണാഫ്രിക്കയിൽ മടങ്ങിയെത്തിയതിന് പിന്നാലെ

ലോകപ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി കൊറോണ ബാധയെ തുടർന്ന് മരിച്ചു; ദക്ഷിണാഫ്രിക്കയിലെ ക്ലിനിക്കൽ ട്രയൽസ് യൂണിറ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും എച്ച്ഐവി പ്രിവൻഷൻ റിസർച്ച് യൂണിറ്റിന്റെ യറക്ടറുമായിരുന്ന ഗീതയ്ക്ക് കൊറോണ ബാധിച്ചത് ലണ്ടനിൽ നിന്ന് ദക്ഷിണാഫ്രിക്കയിൽ മടങ്ങിയെത്തിയതിന് പിന്നാലെ

സ്വന്തം ലേഖകൻ

ജോഹന്നാസ്ബർഗ്: ഇന്ത്യൻ വംശജയും ദക്ഷിണാഫ്രിക്കക്കാരിയുമായ ലോകപ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ലണ്ടനിൽ നിന്ന് ദക്ഷിണാഫ്രിക്കയിൽ മടങ്ങിയെത്തിയപ്പോഴാണ് ഇവർ്ക്ക കൊറോണ ബാധിച്ചതെന്നാണ് സംശയം. രോഗ ലക്ഷണങ്ങൾ ാെന്നും കാണിക്കാതിരുന്നതിനാൽ അസുഖ ബാധ തിരിച്ചറിയാനുമായില്ല. തുടർന്ന് മരണം സംഭവിക്കുക ആയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ഡെർബനിലെ സ്റ്റെല്ലാർ വാക്സിൻ ശാസ്ത്രജ്ഞയും എച്ച്.ഐ.വി.പ്രതിരോധ ഗവേഷക മേധാവിയും കൂടിയായ ഗീതാ റാംജി ഒരാഴ്ച മുമ്പാണ് ലണ്ടനിൽ നിന്ന് ദക്ഷിണാഫ്രിക്കയിൽ മടങ്ങിയെത്തിയത്. ഈ യാത്രയിലാകാം ഗീതയ്ക്ക് കൊറോണ ബാധിച്ചതെന്നാണ് റിപ്പോർട്ട്.ഡർബനിലെ ക്ലിനിക്കൽ ട്രയൽസ് യൂണിറ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും ദക്ഷിണാഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ എച്ച്ഐവി പ്രിവൻഷൻ റിസർച്ച് യൂണിറ്റിന്റെ യൂണിറ്റ് ഡയറക്ടറുമായിരുന്നു 50 കാരിയായ ഗീതാ റാംജി.

പുതിയ എച്ച് ഐ വി പ്രതിരോധ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്ക് 2018-ൽ യൂറോപ്യൻ ഡെവലപ്മെന്റ് ക്ലിനിക്കൽ ട്രയൽസ് പാർട്ണർഷിപ്പുകൾ (ഇഡിസിടിപി) ലിസ്‌ബണിലെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാർഡ് റാംജിക്ക് നൽകി.

ദക്ഷണാഫ്രിക്കയിൽ ഇന്ത്യൻ വംശജൻ കൂടിയായ ഫാർമസിസ്റ്റ് പ്രവീൺ റാംജിയെയാണ് ഗീത റാംജി വിവാഹം കഴിച്ചിരിക്കുന്നത്. കോവിഡ്19 നെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ അഞ്ചു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1350 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP