Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വവർഗ ബന്ധം തുറന്ന് പറഞ്ഞ് കത്തോലിക്കാ പുരോഹിതൻ; സമയം കളയാതെ പൗരോഹിത്യ പട്ടം പിൻവലിച്ച് സഭയിൽ നിന്നും പുറത്താക്കി വത്തിക്കാൻ

സ്വവർഗ ബന്ധം തുറന്ന് പറഞ്ഞ് കത്തോലിക്കാ പുരോഹിതൻ; സമയം കളയാതെ പൗരോഹിത്യ പട്ടം പിൻവലിച്ച് സഭയിൽ നിന്നും പുറത്താക്കി വത്തിക്കാൻ

സ്വവർഗാനുരാഗികളായ പുരോഹിതന്മാരുടെ താൽപര്യങ്ങൾക്ക് നേരെ സഭ ഉദാരമായ നിലപാട് കൈക്കൊള്ളണമെന്നാണ് പോളണ്ടിലെ ആ പുരോഹിതൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ താൻ അത്തരം ബന്ധം തുടർന്നു വരുന്നയാളാണെന്നും അദ്ദേഹം തുറന്ന് പറയുകയും ചെയ്തു. പോളണ്ടിലെ സഭയിൽ ഉന്നതപദവിയിലുള്ള ഫാദർ ക്രിസ്‌റ്റോഫ് ചരംസയുടെ വെളിപ്പെടുത്തൽ സഭയെ ഞെട്ടിക്കുകയും ചെയ്തു. സമയം കളയാതെ പൗരോഹിത്യ പട്ടം പിൻവലിച്ച് വത്തിക്കാൻ അദ്ദേഹത്തെ സഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു. വെളിപ്പെടുത്തലും പുറത്താക്കലും ഒരേ ദിവസമാണ് നടന്നതെന്ന പ്രത്യേകതയുമുണ്ട്.

43കാരനായ ഇദ്ദേഹം തനിക്കൊരു സ്പാനിഷ് പാർട്ട്ണറുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇറ്റാലിയൻ പത്രത്തിനും പോളിഷ് ന്യൂസ് പ്രോഗ്രാമിനും നൽകിയ പ്രത്യേകം അഭിമുഖങ്ങളിലാണ് പുരോഹിതൻ ഈ തുറന്ന് പറച്ചിൽ നടത്തിയിരുന്നത്. സ്വവർഗക്കാരായ പുരോഹിതന്മാരോടുള്ള സമീപനത്തിൽ സഭ കൂടുതൽ ഉദാരത പുലർത്തണമെന്ന് ആവശ്യപ്പെടുന്നതിനിടെയായിരുന്നു ഈ വെളിപ്പെടുത്തൽ.2003 മുതൽ കോൺഗ്രെഗേഷൻ ഓഫ് ദി ഡോക്ട്രിൻ ഓഫ് ഫെയ്ത്തിൽ ഉന്നത പദവി വഹിക്കുന്ന പുരോഹിതനാണ് ക്രിസ്‌റ്റോഫ്. ഈ വെളിപ്പെടുത്തലിന് ശേഷം തന്റെ പാർട്ട്ണറുമൊത്ത് അദ്ദേഹം റോമിലെ റസ്‌റ്റോറന്റിൽ ഒരു പത്രസമ്മേളനം വിളിക്കുകയും ചെയ്തിരുന്നു.

ലൈംഗിക ന്യൂനപക്ഷത്തിനും അവരുടെ കുടുംബത്തിനും വേണ്ടി വാദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അവർ മൗനമായി എല്ലാം സഹിക്കുകയാണെന്നും ക്രിസ്‌റ്റോഫ് പത്രസമ്മേളനത്തിൽ വച്ച് പറഞ്ഞു. എന്നാൽ സ്വവർഗതാൽപര്യക്കാരായ മിക്ക പുരോഹിതരും അത് തുറന്ന് പറയാൻ ധൈര്യമില്ലാത്തവരാണെന്നും താനതിന് മുന്നിട്ടിറങ്ങുകയാണെന്നും ക്രിസ്‌റ്റോഫ് വെളിപ്പെടുത്തി. താൻദൈവത്തിന്റെ കൈകളിൽ സ്വയം സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വവർലൈംഗികതയെ പേടിക്കുന്ന സഭയുടെ മുന്നിൽ അദ്ദേഹം 10 പോയിന്റുകളുള്ള ഒരു ലിബറേഷൻ മാനിഫെസ്‌റ്റോ സമർപ്പിക്കുകയും ചെയ്തു. പുരോഹിതന്മാരിൽ നല്ലൊരു വിഭാഗം സ്വവർഗ താൽപര്യമുള്ളവരാണെന്നും അദ്ദേഹം പറയുന്നു. വത്തിക്കാനുമായി ബന്ധപ്പെട്ടുള്ള തന്റെ 12 വർഷത്തെ അനുഭവത്തെ മുൻനിർത്തി അവിടുത്തെ ബ്യൂറോക്രസിയെക്കുറിച്ച് ഒരു പുസ്തകമിറക്കാനും താൻ ഒരുങ്ങുകയാണെന്ന് ക്രിസ്‌റ്റോഫ് വെളിപ്പെടുത്തി.

സ്വവർഗലൈംഗികത പാപമല്ലെന്നും എന്നാൽ അതുമായി ബന്ധപ്പെട്ട പ്രവർത്തികൾ പാപമാണെന്നുമാണ് കത്തോലിക്കാ സഭയുടെ നിലപാട്. അതിനാൽ ഫാദർ ക്രിസ്‌റ്റോഫിനെ സ്ഥാനത്ത് നിന്ന് മാറ്റാതെ മറ്റു മാർഗമില്ലെന്നായിരുന്നു വത്തിക്കാൻ വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച പോപ്പിന്റെ അമേരിക്കൻ സന്ദർശനത്തിനിടെ സ്വവർഗ ലൈംഗികത ഒരു പ്രധാന ചർച്ചാവിഷയമായിരുന്നു.ലൈംഗികത സഹജമായ കാര്യമാണെന്ന് സമ്മതിക്കാൻ തയ്യാറായി സമീപകാലത്തായി നിരവധി പുരോഹിതന്മാർ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP