Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാൻസ് ബാറിൽ ബാക്ക് ഫ്‌ളിപ് എടുത്ത എഫ്ബിഐ ഏജന്റിന്റെ അരയിലിരുന്ന തോക്കിൽ നിന്നും വെടിയുണ്ട ഉതിർന്ന് ഒരാൾക്ക് പരിക്ക്; വീഡിയോ വൈറലായി

ഡാൻസ് ബാറിൽ ബാക്ക് ഫ്‌ളിപ് എടുത്ത എഫ്ബിഐ ഏജന്റിന്റെ അരയിലിരുന്ന തോക്കിൽ നിന്നും വെടിയുണ്ട ഉതിർന്ന് ഒരാൾക്ക് പരിക്ക്; വീഡിയോ വൈറലായി

ന്യൂസ് ഡെസ്‌ക്‌

കൊളറാഡോ: ഒരു ഡാൻസ് ബാറിൽ നൃത്തച്ചുവടുകൾ വയ്ക്കുന്നതിനിടെ എഫ്ബിഐ ഏജന്റിന്റെ അരയിലിരുന്ന തോക്കിൽ നിന്ന് വെടിയുതിർന്നു. ബാറിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. കൊളറാഡോയിലെ ഡാൻസ് ബാറിൽ ശനിയാഴ്ചയാണ് സംഭവം. എഫ് ബിഐ ഏജന്റ് നൃത്തത്തിനിടെ ബാക്ക് ഫ്‌ളിപ്പ് ചെയ്ത വേളയിൽ അരയിലെ ബാൻഡിൽ നിന്ന് തോക്ക് താഴെ വീഴുകയും അത് തിരികെ എടുക്കുന്നതിനിടെ വെടിയുതിരുകയുമായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ നിരവധി പേർ നൃത്തച്ചുവടുകളുമായി ഈ സമയം ഡാൻസ് ബാറിൽ ആഘോഷത്തിലായിരുന്നു.

അതേസമയം സംഭവത്തിന്റെ വീഡിയോ വൈറലായി. ഡെൻവറിലെ മൈൽ ഹൈവെ സ്പിരിറ്റ്‌സ് ഡിസ്റ്റിലറി അന്റ് ടേസ്റ്റിങ് ബാറിലാണ് സംഭവം. വെടിയേറ്റയാളെ ഉടൻ പാരാമെഡിക്കൽ സംഘമെത്തി ആശുപത്രിയിലേക്ക് മാറ്റി. കാലിലാണ് വെടികൊണ്ടത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. സംഭവം നടന്നതിന് പിന്നാലെ വെടിയുതിർത്ത എഫ്ബിഐ ഏജന്റ് ഇതിനെ ഗൗരവത്തിലെടുക്കാതെ നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഡെൻവർ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് മാറ്റി.

വീഡിയോ ദൃശ്യം ചുവടെ:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP