Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതുവരെ ഇറാഖ് പോലും പിടിച്ചെടുക്കാനായില്ല; ഖിലാഫത്ത് സ്വപ്‌നം കണ്ടിറങ്ങിയ ഐസിസ് പോരാളികൾക്ക് നിരാശ; അഭ്യന്തര കലാപത്തിൽ ഐസിസ് തലവൻ കൊല്ലപ്പെട്ടു

ഇതുവരെ ഇറാഖ് പോലും പിടിച്ചെടുക്കാനായില്ല; ഖിലാഫത്ത് സ്വപ്‌നം കണ്ടിറങ്ങിയ ഐസിസ് പോരാളികൾക്ക് നിരാശ; അഭ്യന്തര കലാപത്തിൽ ഐസിസ് തലവൻ കൊല്ലപ്പെട്ടു

ലോകത്തിന്റെ മിക്ക ഭാഗങ്ങളും ഇസ്ലാമിക് ഖിലാഫത്ത് ഭരണത്തിൻ കീഴിലാക്കുന്നത് സ്വപ്‌നം കണ്ടു കൊണ്ടായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് കുറച്ച് മുമ്പ് തങ്ങളുടെ ജിഹാദ് ആരംഭിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഇറാഖിലെയും സിറിയയിലെയും ചില പ്രദേശങ്ങൾ പിടിച്ചെടുത്തു കൊണ്ട് അവർ ഖിലാഫത്ത് സ്ഥാപിക്കുകയും അവിടെ കർക്കശമായ ഷരിയ നിയമത്തിൻ കീഴിൽ ഭരണം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇവിടം കേന്ദ്രമാക്കി ജിഹാദ് നടത്തിക്കൊണ്ട് ലോകത്തിലെ വിവിധ രാജ്യങ്ങൾ ഒന്നൊന്നായി തങ്ങളുടെ കാൽക്കീഴിലാക്കാമെന്നായിരുന്നു ഇവർ കണക്ക് കൂട്ടിയിരുന്നത്. എന്നാൽ തങ്ങളുടെ മഹത്തായ ലക്ഷ്യത്തിന്റെ ഭാഗമായി ഇതുവരെ ഐസിസിന് ഇറാഖ് പോലും പിടിച്ചെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇതോടെ ഖിലാഫത്ത് സ്വപ്‌നം കണ്ടിറങ്ങിയ ഐസിസ് പോരാളികൾ കടുത്ത നിരാശയിലായിരിക്കുകയാണ്. ഇതിന് പുറമെ ഐസിസിൽ അഭ്യന്തര കലാപം രൂക്ഷമാണെന്നും ഇതിനെ തുടർന്ന് ഐസിസ് തലവൻ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്.

ടുണീഷ്യൻ ജിഹാദിയായ അബു അലി അൽടുനീസി എന്ന ഐസിസ് തലവനാണ് അഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ഐസിസിന്റെ പ്രഖ്യാപിത തലസ്ഥാനായ സിറിയയിലെ റാഖ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു ഇയാളെന്ന് സൂചനയുണ്ട്.നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മറ്റൊരു ജിഹാദി ഈ ഭീകരനെ വധിക്കുകയായിരുന്നു. ഈ സീനിയർ കമാൻഡറെ ഒരു റിബൽ ജിഹാദി കാറിൽ വച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. കൂടെ അയാളുടെ രണ്ട് സുരക്ഷാ ഭടന്മാരും കൊല്ലപ്പെട്ടു. അൽടുണീസിയെ ഒരു സംഘം ഐസിസ് പോരാളികൾ ആക്രമിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രാദേശിക ആക്ടിവിസ്റ്റായ അമ്മർ അൽഹസൻ വെളിപ്പെടുത്തുന്നത്. റാഖയിലെ നോർത്തേൺ കൺട്രി സൈഡിലെ അൽടുണീസിയുടെ നേതൃത്വത്തിനെതിരെ ഈ വിമതന്മാർ പതിവായി പോരാടാറുണ്ടായിരുന്നുവെന്നും അൽ ഹസൻ പറയുന്നു. ഈ ആക്രമണത്തിനും കൊലപാതകത്തിനും പുറകിൽ മൂന്ന് ജിഹാദികളായിരുന്നു ഉണ്ടായിരുന്നതെന്നും ഇവർ അറസ്റ്റിലായിട്ടുണ്ടെന്നും സൂചനയുണ്ട്.

ഐസിസിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് പൊലീസെത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്യുന്നത് വരെ ടുണീസിയുടെ കൊലപാതകത്തിന് ശേഷം ഐസിസ് പോരാളികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നുവെന്നാണ് സൂചന. ആലെപ്പോയോട് ചേർന്നുള്ള പ്രദേശങ്ങളിലുള്ള ഡസൻ കണക്കിന് ഐസിസ് പോരാളികൾ അവിടം വിട്ട് പോയത് സിറിയയിൽ ഐസിസിന് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.റിബൽ ഗ്രൂപ്പുകളാണ് ഇത്തരം കൂറുമാറലുകൾക്ക് പിന്നിൽ പ്രവർത്തിച്ച് ഐസിസിനെ ദുർബലമാക്കിക്കൊണ്ടിരിക്കുന്നത്. ഏകദേശം 40 ജിഹാദികൾ കൂറ് മാറാൻ തയ്യാറായിട്ടുണ്ടെന്നാണ് പ്രധാന റിബൽ ഗ്രൂപ്പ് വ്യക്തമാക്കുന്നത്. ഇതിന് പുറമെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഐസിസ് തങ്ങളുടെ പോരാളികൾക്കുള്ള ശമ്പളം വെട്ടിക്കുറച്ചതും ഇവർക്കിടയിൽ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള തങ്ങളുടെ പോരാളികൾക്കുള്ള ശമ്പളം പകുതിയായി വെട്ടിച്ചുരുക്കിയെന്നാണ് ഐസിസ് ട്രഷറി ഡിപ്പാർട്ട്‌മെന്റായ ബയ്ത്ത് മാൾ അൽമുസ്ലിമീൻ വെളിപ്പെടുത്തിയിരിക്കുന്നത്. ചില പ്രത്യേക സാമ്പത്തിക സാഹചര്യങ്ങളെ ഐസിസ് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നതിനാൽ എല്ലാ മുജിഹിദീനുകൾക്കുമുള്ള ശമ്പളം പകുതിയായി വെട്ടിക്കുറച്ചുവെന്നാണ് ഓൺലൈനിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു രേഖയിലൂടെ ഐസിസ് വെളിപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP