Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആസ്ബസ്റ്റോസ് കലർന്ന ടാൽകം പൗഡർ ഉപയോഗിച്ചവർക്ക് കാൻസർ; ജോൺസൺ ആൻഡ് ജോൺസണ് അമേരിക്കൻ കോടതി 32,000 കോടി രൂപ പിഴയിട്ടു; കാൻസർ ബാധിച്ചത് 22 സ്ത്രീകൾക്ക്

ആസ്ബസ്റ്റോസ് കലർന്ന ടാൽകം പൗഡർ ഉപയോഗിച്ചവർക്ക് കാൻസർ; ജോൺസൺ ആൻഡ് ജോൺസണ് അമേരിക്കൻ കോടതി 32,000 കോടി രൂപ പിഴയിട്ടു; കാൻസർ ബാധിച്ചത് 22 സ്ത്രീകൾക്ക്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ആസ്ബെറ്റോസ് കലർന്ന ടാൽക്കം പൗഡർ ഉപയോഗിച്ചതിനെ തുടർന്ന് 22 സ്ത്രീകൾക്ക് കാൻസർ ബാധിച്ച കേസിലൽ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽസ് ഭീമൻ ജോൺസൺ ആൻഡ് ജോൺസണ് അമേരിക്കൻ കോടതി 470 കോടി ഡോളർ (32000 കോടി രൂപയോളം) പിഴ വിധിച്ചു.

കമ്പനിയുടെ ടാൽക്കം പൗഡറാണ് കാൻസറിന് കാരണമായതെന്ന് ആരോപിച്ചായിരുന്നു പരാതി. കഴിഞ്ഞ 40 വർഷമായി തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ആസബസ്റ്റോസ് ഉണ്ടെന്ന കാര്യം കമ്പനി മറച്ചുവച്ചുവെന്നായിരുന്നു ആക്ഷേപം. ഈ വിധി തങ്ങളുടെ ഉൽപ്പന്നങ്ങളിലെ ആസ്ബസ്‌റ്റോസ് അണ്ഡാശയ ക്യാൻസറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങൾക്ക് നൽകാൻ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാദികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ലാനിയർ പറഞ്ഞു.

വിധി നിരാശാജനകമാണെന്ന് പ്രതികരിച്ച ജോൺസൺ ആൻഡ് ജോൺസൺ കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ആസ്ബസ്‌റ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം നിഷേധിച്ചു. വിവിധ പരിശോധനകളിൽ പൗഡറിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് കമ്പനിയുടെ ന്യായം. മാത്രമല്ല ആസ്ബറ്റോസ് കാൻസറിന് കാരണമാകുമെന്നുമുള്ള വാദംപോലും തെറ്റാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP