Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രെയിൻ അപകടത്തിനു പിന്നാലെ മക്കയിൽ തീപിടിത്തവും; ഹോട്ടലിൽ അഗ്നിബാധ ഉണ്ടായതിനെ തുടർന്ന് ഏഷ്യയിൽ നിന്നുള്ള ആയിരത്തോളം തീർത്ഥാടകരെ മാറ്റി

ക്രെയിൻ അപകടത്തിനു പിന്നാലെ മക്കയിൽ തീപിടിത്തവും; ഹോട്ടലിൽ അഗ്നിബാധ ഉണ്ടായതിനെ തുടർന്ന് ഏഷ്യയിൽ നിന്നുള്ള ആയിരത്തോളം തീർത്ഥാടകരെ മാറ്റി

മക്ക: ക്രെയിൻ തകർന്നുവീണ് നൂറിലേറെപ്പേർ മരിച്ച സംഭവത്തിന്റെ നടുക്കം മാറും മുമ്പ് മക്കയിൽ വീണ്ടും അപകടം. മക്കയിലെ ഹോട്ടലിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് ആയിരത്തോളം ഹജ്ജ് തീർത്ഥാടകരെ മാറ്റിപ്പാർപ്പിച്ചു.

ഇന്നു രാവിലെയാണു മക്കയിലെ ഹോട്ടലിൽ തീപിടിത്തമുണ്ടായത്. എട്ടാം നിലയിലായിരുന്നു തീപിടിത്തം. ഇരുപതോളം പേർക്ക് പരിക്കേറ്റു.

അഗ്നിബാധയെ തുടർന്ന് ഏഷ്യയിൽ നിന്നുള്ള ആയിരത്തോളം ഹജ് തീർത്ഥാടകരെയാണു മാറ്റിപാർപ്പിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മക്ക അൽ അസീസിയയിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.

ഈ മാസം പതിനൊന്നിനാണ് മക്കയിൽ ക്രെയിൻ അപകടം ഉണ്ടായത്. ഒരു മലയാളി ഉൾപ്പെടെ 115 തീർത്ഥാടകരാണ് അപകടത്തിൽ മരിച്ചത്. ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെയാണ് അപകടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP