Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടുനിലകളിലായി അനേകം ആഡംബര മുറികളും ലോഞ്ചുകളും; കൊട്ടാരസദൃശ്യമായ ഇന്റീരിയറും ബാത്ത്‌റൂമുകളും; കിടക്കാനും കുടിക്കാനും രസിക്കാനും ഇടങ്ങൾ; ലോകോത്തര മീറ്റിങ് റൂമുകൾ; എന്നിട്ടും രാജാവ് എന്തിനാണിത് വിറ്റു തുലയ്ക്കുന്നത്? ഖത്തർ രാജാവിന്റെ കൊട്ടാരസദൃശമായ വിമാനം വിൽപനയ്ക്ക്

രണ്ടുനിലകളിലായി അനേകം ആഡംബര മുറികളും ലോഞ്ചുകളും; കൊട്ടാരസദൃശ്യമായ ഇന്റീരിയറും ബാത്ത്‌റൂമുകളും; കിടക്കാനും കുടിക്കാനും രസിക്കാനും ഇടങ്ങൾ; ലോകോത്തര മീറ്റിങ് റൂമുകൾ; എന്നിട്ടും രാജാവ് എന്തിനാണിത് വിറ്റു തുലയ്ക്കുന്നത്? ഖത്തർ രാജാവിന്റെ കൊട്ടാരസദൃശമായ വിമാനം വിൽപനയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

ദോഹ: ഉള്ളിൽക്കയറിയാൽ കൊട്ടാരമെന്ന് തോന്നിപ്പിക്കുന്ന രാജകീയ വിമാനം വിൽപനയ്ക്ക്. ഖത്തർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബോയിങ് 747-8 വിമാനമാണ് അമ്പത് ലക്ഷം പൗണ്ടിന് വിൽപയ്ക്ക് വെച്ചിരിക്കുന്നത്. രണ്ടുനിലകളിലായി ഒരു കൊട്ടാരത്തിലുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഈ വിമാനം, ലോകത്തെ തന്നെ യാത്രാ വിമാനങ്ങളിൽ ഏറ്റവും ആഡംബരം നിറഞ്ഞ ഒന്നാണ്.

ബെഡ്‌റൂം സ്യൂട്ടുകൾ, പത്തോളം ബാത്ത് റൂമുകളുകൾ, നിരവധി ലോഞ്ചുകൾ, മെഡിക്കൽ സെന്റർ, ഡൈനിങ് റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇതിലുണ്ട്. 467 പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ള വിമാനമാണെങ്കിലും രാജകുടുംബം ഇതിൽ 76 പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലേക്ക് മാറ്റിയെടുത്തതാണ്. 76 യാത്രക്കാർക്കും 18 വിമാന ജീവനക്കാർക്കുമാണ് ഇതിൽ യാത്ര ചെയ്യാനാവുക.

വിമാനങ്ങൾ വിൽപനയ്ക്ക് വെയ്ക്കുന്ന കൺട്രോളർ വെബ്‌സൈറ്റിലാണ് ഖത്തർ രാജകുടുംബം ഈ വിമാനം വിൽപനയ്കക് വെചച്ചിരിക്കുന്നത്.. വാങ്ങാനാഗ്രഹ്ിക്കുന്നവർ സ്വിറ്റ്‌സർലൻഡിലെ എമാക് എയ്‌റോസ്‌പെയ്‌സുമായി ബന്ധപ്പെടാനും ഇതിൽ നിർദേശിച്ചിട്ടുണ്ട്. ഇതേവര 400 മണിക്കൂറിലേറെ പറന്ന വിമാനം അതിന്റെ ആഡംബ സ്വഭാവം കൊണ്ട് മുമ്പുതന്നെ ശ്രദ്ധയാകർഷിച്ചിരുന്നതാണ്. സമാന രീതിയിലുള്ള മറ്റൊരു വിമാനം വാങ്ങുന്നതിന്റെ ഭാഗമായാണ് ഇതൊഴിവാക്കുന്നതെന്നും സൂചനയുണ്ട്.

വിമാനത്തിനുൾവശത്തെ കൊത്തുപണികളിലേറെയും തടിയിലാണ് ചെയ്തിട്ടുള്ളത്. ബെഡ്‌റൂം സ്യൂട്ടിൽ ഡബിൾ ബെഡ് സൗകര്യവും വിശാലമായ ഏരിയയുമാണ് ഉള്ളത്. ഒരേസമയം ഡൈനിങ് റൂമായും ബോർഡ് റൂമായും മാറ്റാവുന്ന തരത്തിലാണ് ലോഞ്ചുകളിൽ പലതും തയ്യാറാക്കിയിട്ടുള്ളത്. ഒരേസമയം ഒട്ടേറെ മീറ്റിങ്ങുകൾ ചേരാനും ഇതിൽ സൗകര്യമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP