Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആകാശ ഗർത്തങ്ങൾ അപകടകരമാണോ? കൊടുങ്കാറ്റിലും മിന്നലിലുംപെട്ട് വിമാനങ്ങൾ നിലംപതിക്കുമോ?

ആകാശ ഗർത്തങ്ങൾ അപകടകരമാണോ? കൊടുങ്കാറ്റിലും മിന്നലിലുംപെട്ട് വിമാനങ്ങൾ നിലംപതിക്കുമോ?

വിമാനത്തിൽക്കയറിയാൽ ശ്വാസമടക്കിപ്പിടിച്ച് യാത്രചെയ്യുന്നവരേറെയാണ്. ആകാശത്തെ കൊടുംകാറ്റിലും ആകാശഗർത്തങ്ങളിലും പെട്ട് വിമാനം തകരുമോ? ഇടിമിന്നലേൽക്കുമോ? യാത്രക്കാർക്ക് ആശങ്കകളേറെയാണ്. മലേഷ്യൻ എയർലൈൻസിന്റെയും എയർ ഏഷ്യയുടെയും വിമാനങ്ങൾ തകർന്നത് യാത്രക്കാരുടെ ആശങ്കകൾ കൂട്ടുകയും ചെയ്യുന്നു. ഇത്തരം ആശങ്കകൾ പരിഹരിക്കാൻ ഉതകുന്ന ഉത്തരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് എയർവേയ്‌സിന്റെ പരിശീലനവിഭാഗം തലവൻ ക്യാപ്റ്റൻ ഡേവ് തോമസ്. ഭയം അറിവില്ലായ്മയുടെ സൃഷ്ടിയാണെന്ന് അദ്ദേഹം പറയുന്നു.

പറന്നുകൊണ്ടിരിക്കവെ മോശം കാലാവസ്ഥയോ കൊടുങ്കാറ്റോ ദൃഷ്ടിയിൽപ്പെടുകയാണെങ്കിൽ പൈലറ്റ് എന്താകും ചെയ്യുക? ചിലപ്പോൾ മേഘങ്ങൾക്ക് മുകളിലേക്ക് പോകാനുള്ള അനുവാദം ഉണ്ടായിരിക്കില്ല. അനുവദനീയമായ പരമാവധി ഉയരത്തിലാകാം വിമാനം പറക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ കൊടുങ്കാറ്റിനെ ഒഴിവാക്കുകയെന്നതാണ് പൈലറ്റ് പ്രധാനമായും ചെയ്യുന്ന കാര്യം. അതിനായി, ഒന്നുകിൽ മേഘത്തിന് മുകളിലേക്ക് വിമാനമുയർത്തുകയോ അല്ലെങ്കിൽ അതിനെ ചുറ്റിപ്പറക്കുകയോ ചെയ്യുമെന്ന് ഡേവ് തോമസ് പറയുന്നു.

വിമാനങ്ങളെ കൊടുങ്കാറ്റും മോശം കാലാവസ്ഥയും ആകാശച്ചുഴികളിലേക്ക് വലിച്ചിടുമെന്നതാണ് മറ്റൊരാശങ്ക. യഥാർഥത്തിൽ വിമാനത്തെ ചുഴിയിലേക്ക് വലിച്ചിടുന്നില്ലെന്നും കാറ്റിന്റെ വേഗത്തിന് അനുസരിച്ചുണ്ടാകുന്ന ഉലച്ചിൽ മാത്രമാണതെന്നും അദ്ദേഹം പറയുന്നു. അതിനെ പ്രതിരോധിക്കാൻ ശേഷിയുള്ള സാങ്കേതിക വിദ്യ വിമാന നിർമ്മാണത്തിൽ സ്വീകരിച്ചിട്ടുണ്ടെന്നും ഡേവ് തോമസ് ഉറപ്പുനൽകുന്നു.

വിമാനയാത്രയിൽ പൈലറ്റുമാർക്ക് പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കാതെവരുന്നത് ആകാശ ഗർത്തങ്ങളാണ്. പകൽവെളിച്ചത്തിൽ ഇത് കണ്ടെത്താൻ കഴിയില്ല. അതിനെ നേരിടാൻ എയർ ട്രാഫിക് കൺട്രോളിൽനിന്നുള്ള നിർദ്ദേശങ്ങളും അതേ വഴിക്ക് മുമ്പ് വിമാനം പറത്തിയിട്ടുള്ളവരുടെ അനുഭവങ്ങളുമൊക്കെയാണ് പാഠമാക്കുന്നത്. ഇത്തരം ഇടങ്ങളിൽപ്പെട്ടാലും അതിന്റെ സ്ഥിരത കൈമോശം വരാത്ത രീതിയിലാണ് വിമാനത്തിന്റെ ഘടനയെന്നും ഡേവ് തോമസ് പറയുന്നു. 

വിമാനയാത്രയെ ആശങ്കയോടെ സ്വീകരിക്കുമ്പോൾ നിങ്ങൾ സ്വയം ഒരു പേടിത്തൊണ്ടനാണെന്ന് കരുതേണ്ടെന്നാണ് അദ്േഹത്തിന്റെ അഭിപ്രായം. 25 ശതമാനത്തോളം യാത്രക്കാർക്ക് ഇതേ ആശങ്കയുണ്ട്. എന്നാൽ, അതിൽ പലതും വിമാനത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP