Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലേഷ്യൻ വിമാനം ഉക്രൈനിയൻ റിബലുകൾ ഭൂമിയിൽ നിന്ന് വീഴ്‌ത്തിയതല്ല; തകർന്നത് മറ്റൊരു വിമാനത്തിൽ നിന്നയച്ച മിസൈൽ പതിച്ചെന്ന് പുതിയ സൂചന

മലേഷ്യൻ വിമാനം ഉക്രൈനിയൻ റിബലുകൾ ഭൂമിയിൽ നിന്ന് വീഴ്‌ത്തിയതല്ല; തകർന്നത് മറ്റൊരു വിമാനത്തിൽ നിന്നയച്ച മിസൈൽ പതിച്ചെന്ന് പുതിയ സൂചന

ലേഷ്യൻ വിമാനമായ എംഎച്ച്17 ഉക്രൈനിയൻ റിബലുകൾ ഭൂമിയിൽ നിന്ന് വീഴ്‌ത്തിയതാണെന്നായിരുന്നു ഈ അടുത്ത് വരെ അനുമാനിച്ചിരുന്നത്. എന്നാൽ അതല്ല സംഭവിച്ചതെന്നും മറ്റൊരു വിമാനത്തിൽ നിന്നയച്ച മിസൈൽ പതിച്ചാണ് വിമാനം വീഴ്ന്നതെന്നുമാണ് പുതിയ സൂചനകൾ വെളിപ്പെടുത്തുന്നത്. റിബലുകൾ ഭൂമിയിൽ നിന്ന് ആകാശത്തിലേക്ക് അയച്ച മിസൈലിനാലല്ല വിമാനം തകർന്ന് വീണിരിക്കുന്നതെന്നും മറിച്ച് ഒരു ഉക്രൈനിയൻ ഫൈറ്റർജെറ്റിൽ നിന്നുമയച്ച മിസൈൽ ഏറ്റിട്ടാണെന്നുമാണ് ഇപ്പോൾ ബിബിസി ഡോക്യുമെന്ററി വെളിപ്പെടുത്തിയിരിക്കുന്നത്. സിഐഎ യുടെ പിന്തുണയോടെയുള്ള തീവ്രവാദ ഓപ്പറേഷന്റെ ഫലമായിട്ടാണ് ഈ അപകടം നടന്നതെന്നും ഇത് ചൂണ്ടിക്കാട്ടുന്നു. റഷ്യൻ അനുകൂല റിബലുകളും ഗവൺമെന്റ് സേനയും തമ്മിൽ രാജ്യത്തിന്റെ കിഴക്കേയറ്റത്ത് ഇന്നലെയുണ്ടായ പോരാട്ടത്തിൽ മൂന്ന് ഉക്രൈനിയൻ പട്ടാളക്കാർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് വിമാനത്തിനുണ്ടായ അപകടത്തെക്കുറിച്ച് പുതിയ ആരോപണങ്ങൾ ഉയർന്ന് വന്നിരിക്കുന്നത്.

2014 ജൂലൈ 17നായിരുന്നു ബോയിങ് 777 കിഴക്കൻ ഉക്രൈയിനിൽ തകർന്ന് വീഴുകയും തൽഫലമായി 298 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നത്. കൊലാലംപൂരിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. ഉക്രൈയിനിന്റെ പ്രദേശത്ത് നിന്നുമയക്കപ്പെട്ട റഷ്യൻ നിർമ്മിത ബക്ക് മിസൈലുകളേറ്റാണ് വിമാനം തകർന്നതെന്നായിരുന്നു ഔദ്യോഗിക റിപ്പോർട്ട്. റഷ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന റിബലുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശമായിരുന്നു അത്. എന്നാൽ ഈ വിമാനത്തിന് നേരെ ഒരു ഫൈറ്റർ ജെറ്റിൽ നിന്നും മിസൈൽ അയക്കപ്പെട്ടതിന്റെ ഫലമായി വിമാനം വീഴുന്നത് കണ്ടവരുണ്ടെന്നാണ് ബിബിസി ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നത്. അത് വേനൽക്കാലവും വിളവെടുപ്പ് കാലവുമായിരുന്നുവെന്നും തങ്ങൾ ഒരു പൊട്ടിത്തെറി കേട്ടിരുന്നുവെന്നുമാണ് ഈ ഡോക്യുമെന്ററിയിലൂടെ സംഭവത്തിന്റെ ദൃക്‌സാക്ഷികളിലൊരാളായ നതാഷ ബെറോനിന വെളിപ്പെടുത്തിയിരിക്കുന്നത്. കറുത്ത പുകയെയും രണ്ട് വിമാനങ്ങളെയുമാണ് തങ്ങൾ ആദ്യം കണ്ടിരുന്നതെന്നും ഇതിൽ ഒന്ന് ചെറിയ വിമാനമായിരുന്നുവെന്നും അവർ പറയുന്നു. ഒരു വിമാനം നേരെയാണ് പറന്നിരുന്നതെന്നും എന്നാൽ മറ്റൊന്ന് പൊട്ടിത്തെറിയുണ്ടായതിന് ശേഷം വന്നിടത്തേക്ക് തന്നെ തിരിച്ച് പറകുന്നത് കണ്ടിരുന്നുവെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. വലിയ പൊട്ടിത്തെറി കേൾക്കുന്നതിന് മുമ്പ് ഒരു ജെറ്റ് ഒരു മിസൈൽ ലോഞ്ച് ചെയ്യുന്നത് കണ്ടിരുന്നുവെന്നാണ് മറ്റൊരു ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നത്.

പ്രസ്തുത ഡോക്യുമെന്ററിക്ക് വേണ്ടി ജർമൻ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റായ ബില്ലി സിക്‌സ് 100 സാക്ഷികളെ ഇന്റർവ്യൂ ചെയ്തിരുന്നുവെന്നും അതിൽ ഏഴ് പേർ ഒരു ഫൈറ്റർ ജെറ്റിനെ സംഭവസ്ഥലത്തെ ആകാശത്തിൽ കണ്ടിരുന്നുവെന്നുമാണ് ദി സൺഡേ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.രണ്ട് ജെറ്റുകൾ കാണാമായിരുന്നുവെന്നും അതിൽ ഒന്നിൽ നിന്നും ഒരു എയർ ടു എയർ മിസൈൽ പ്രസ്തുത വിമാനത്തിന് നേരെ അയക്കപ്പെട്ടിരുന്നുവെന്നും മറ്റേ ജെറ്റിൽ നിന്നും എംഎച്ച് 17ന്റെ കോക്ക് പിറ്റിലേക്ക് വെടിയുതിർത്തിരുന്നുവെന്നുമാണ് അവർ വിശ്വസിക്കുന്നത്.എന്നാൽ ഇതിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന പൈലറ്റായ വ്‌ലാദിസ്ലാവ് ഇത് നിഷേധിച്ചിട്ടുണ്ട്. അവിടെ എയർ ടു എയർ മിസൈലുകളില്ലായിരുന്നുവെന്നും പകരം ഭൂമിയിലെ ലക്ഷ്യങ്ങൾ തകർക്കുന്നതിനായുള്ള എയർ ടു സർഫേസ് മിസൈലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നുമാണ് അദ്ദേഹം പറയുന്നത്. സിഐഎയുടെ പിന്തുണയോടെ നടന്ന തീവ്രവാദ ഓപ്പറേഷനിലൂടെയാണ് പ്രസ്തുത വിമാനം തകർത്തതെന്നും അതിനായി വിമാനത്തിൽ രണ്ട് ബോംബുകൾ സ്ഥാപിച്ചിരുന്നുവെന്നുമാണ് ഈ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്ന മറ്റൊരു അസാധാരണമായ സിദ്ധാന്തം.

പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററായ സെർജെ സോകോലോവാണ് ഈ ആരോപണം മുന്നോട്ട് വച്ചിരിക്കുന്നത്. വിമാനം ഹോളണ്ടിലായിരുന്നപ്പോൾ അതിൽ ബോംബുകൾ സ്ഥാപിക്കാൻ സിഐഎയെ ഉക്രൈനിയൻ രഹസ്യാനേഷണ സർവീസും ഡച്ച് സെക്യൂരിറ്റി സർവീസും സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. റഷ്യക്ക് മുകളിൽ ഉപരോധം ഏർപ്പെടുത്തുകയും റഷ്യ ഒരു കിരാത രാജ്യമാണെന്ന് ലോകത്തിന് മുന്നിൽ ചിത്രീകരിക്കാനും നാറ്റോയുടെ സാന്നിധ്യ യൂറോപ്പിൽ പ്രത്യേകിച്ച് ഉക്രൈയിനിൽ വർധിപ്പിക്കുകയുമായിരുന്നു ഈ ഗൂഢാലോചനയുടെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു.ഉക്രൈയിനിലെ പാശ്ചാത്യ അനുകൂല നേതൃത്വത്തിനെതിരെ 2014 ഏപ്രിലിൽ ആരംഭിച്ച കലാപത്തെ തുടർന്ന് 9200പേർ മരിക്കുകയും 21,000പേർക്ക് പരുക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. കിവും റഷ്യയും ഉക്രൈയിനിലെ വിമതർക്ക് ആളും അർത്ഥവും നൽകി സഹായിക്കുന്നുണ്ടെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നത്. എന്നാൽ റഷ്യ ഇതിനെ നിഷേധിക്കുയാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP