Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

വിമാനം നിയന്ത്രണം വിട്ട് റൺവേയിലൂടെ പാഞ്ഞത് ലാന്റ് ചെയ്യുന്നതിനിടെ; അപകടത്തിൽ പെട്ടത് അലാസ്‌ക എയർലൈൻസ് 3296 വിമാനം; മരിച്ചത് വാഷിങ്ടൺ സ്വദേശി

വിമാനം നിയന്ത്രണം വിട്ട് റൺവേയിലൂടെ പാഞ്ഞത് ലാന്റ് ചെയ്യുന്നതിനിടെ; അപകടത്തിൽ പെട്ടത് അലാസ്‌ക എയർലൈൻസ് 3296 വിമാനം; മരിച്ചത് വാഷിങ്ടൺ സ്വദേശി

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ലാന്റ് ചെയ്യുന്നതിനിടെ അമേരിക്കയിലെ അലാസ്‌ക വിമാനത്താവളത്തിൽ വിമാനം നിയന്ത്രണം വിട്ട് റൺവേയിലൂടെ പാഞ്ഞുണ്ടായത് വൻ അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. വാഷിങ്ടൺ സ്വദേശിയായ ഡേവിഡ് അല്ലൻ ആണ് മരിച്ചത്. 42 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് അലാസ്‌ക എയർലൈൻസ് 3296 വിമാനം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വിമാനം റൺവേ തീരുന്നിടത്ത് നിന്നും വീണ്ടും മുന്നോട്ട് പോയി സമീപത്തെ ഹാർബറിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അപകടത്തിൽ വിമാാനത്തിന് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP