Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ വിമാനത്താവളത്തിൽ നിന്ന് വിമാനം തട്ടിയെടുത്ത് പറന്ന് മെക്കാനിക്; അപകട ഭീഷണി മുഴങ്ങിയതോടെ പിന്തുടർന്ന് പറന്ന് രണ്ട് യുദ്ധവിമാനങ്ങൾ; ഒരുമണിക്കൂറിനകം വിമാനം ദ്വീപിൽ തകർന്നുവീണു; മെക്കാനിക് ആത്മഹത്യ ചെയ്തതെന്നും ഭീകരാക്രമണം അല്ലെന്നും അധികൃതർ

അമേരിക്കൻ വിമാനത്താവളത്തിൽ നിന്ന് വിമാനം തട്ടിയെടുത്ത് പറന്ന് മെക്കാനിക്; അപകട ഭീഷണി മുഴങ്ങിയതോടെ പിന്തുടർന്ന് പറന്ന് രണ്ട് യുദ്ധവിമാനങ്ങൾ; ഒരുമണിക്കൂറിനകം വിമാനം ദ്വീപിൽ തകർന്നുവീണു; മെക്കാനിക് ആത്മഹത്യ ചെയ്തതെന്നും ഭീകരാക്രമണം അല്ലെന്നും അധികൃതർ

വാഷിങ്ടൺ: അമേരിക്കിലെ സിയാറ്റിൽ- ടകോമ (സീടാക്) വിമാനത്താവളത്തിൽനിന്ന് ഒരു മെക്കാനിക് വിമാനം തട്ടിക്കൊണ്ടുപോയത് പരിഭ്രാന്തി പരത്തി. മുമ്പ് വിമാനം തട്ടിയെടുത്ത് നടത്തിയ ഭീകരാക്രമണത്തിന് സമാനമാണോ സംഭവമെന്ന സംശയമുയർന്ന് രണ്ട് എഫ് 15 വിമാനങ്ങൾ ഈ വിമാനത്തെ പിന്തുടർന്നതിന് പിന്നാലെ വിമാനം സമീപത്തെ ദ്വീപിൽ തകർന്നുവീഴുകയും ചെയ്തു. വെള്ളിയാഴ്ചയാണ് വിമാന ജീവനക്കാരൻ വിമാനം തട്ടിയെടുത്ത് പറപ്പിച്ചത്.

ഒരു യാത്രാവിമാനമാണ് ഇയാൾ പറത്തിയതെങ്കിലും അന്നേരം വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഒരു മണിക്കൂറിന് ശേഷമാണ് വിമാനം സമീപത്തെ കെട്രോൺ ദ്വീപിൽ തകർന്നുവീണത്. അപകടത്തിൽ മോഷ്ടാവ് മരിച്ചതായാണ് വിവരം. സീയാറ്റിൽ സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് വിമാനം മോഷ്ടിച്ചത്. ഹൊറൈസൺ എയറിന്റെ സംഭവം ഭീകരാക്രമണമല്ലെന്നും 29 കാരനായ മെക്കാനിക് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

പ്രാദേശിക സമയം വൈകിട്ട് എട്ടിന് യാത്രക്കാർ കയറുന്നതിനു തൊട്ടുമുൻപാണു മെക്കാനിക് വിമാനവുമായി പറന്നുയർന്നത്. പറന്നുയരുന്നതിനു മുമ്പുള്ള സുരക്ഷാ പരിശോധനകൾ കൂടാതെയും അനുമതി വാങ്ങാതെയും വിമാനം ഉയർന്നതോടെയാണ് അധികൃതർ പരിഭ്രാന്തരായത്. ഇതോടെ സുരക്ഷാ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ അപകടഭീഷണി ഉയർന്നതോടെ രണ്ട് എഫ്-15 എസ് സൈനിക വിമാനങ്ങൾ ഇതിനെ പിന്തുടർന്നു.

പക്ഷേ കുറച്ചു സമയം പറന്ന ശേഷം വിമാനം തകർന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. യുവാവിന് വിമാനത്തിന്റെ പ്രവർത്തനങ്ങൾ ശരിയായി അറിയാതിരുന്നതോടെ അപകടത്തിൽ പെട്ടെന്നും അല്ല ദ്വീപിൽ ഇടിച്ചിറക്കിയതാണെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, പിന്തുടർന്ന യുദ്ധവിമാനങ്ങൾ ഈ വിമാനത്തെ വെടിവച്ചിട്ടതാണോ എന്നും സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

എന്നാൽ മെക്കാനിക് തനിച്ചാണു വിമാനം തട്ടിയെടുത്തതെന്നും ഇയാൾ കൊല്ലപ്പെട്ടെന്നും പിയേർസ് കൺട്രി ഷെരീഫ് പോൾ പാസ്റ്റർ വ്യക്തമാക്കി. യുഎസിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനമാണ് അലാസ്‌ക എയർഗ്രൂപ്പിന്റെ ഹൊറൈസൺ വിമാനം. 76 സീറ്റുകളുള്ള വിമാനമാണ് തട്ടിയെടുക്കപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP