Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആകാശത്ത് നിന്ന് താഴ്ന്ന് പറന്ന് വിമാനം ലാൻഡ് ചെയ്തത് നടു റോഡിൽ; ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടത് റോഡിലൂടെ വാഹനം ഓടിച്ച് വന്നവർ; പാർക്ക് ചെയ്തതോടെ പൊലീസെത്തി വിമാനം തള്ളി മാറ്റി; എൻജിൻ പ്രൊപ്പെല്ലർ ഉപയോഗിക്കുന്ന ചെറു വിമാനം ഹൈവേയിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

ആകാശത്ത് നിന്ന് താഴ്ന്ന് പറന്ന് വിമാനം ലാൻഡ് ചെയ്തത് നടു റോഡിൽ; ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടത് റോഡിലൂടെ വാഹനം ഓടിച്ച് വന്നവർ; പാർക്ക് ചെയ്തതോടെ പൊലീസെത്തി വിമാനം തള്ളി മാറ്റി; എൻജിൻ പ്രൊപ്പെല്ലർ ഉപയോഗിക്കുന്ന ചെറു വിമാനം ഹൈവേയിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

അമേരിക്ക: വാഹനം ഓടിച്ച് റോഡിലൂടെ പോകുമ്പോൾ വിമാനം അടുത്ത് വന്നിറങ്ങുന്ന കാര്യം ചിന്തിച്ചാൽ തന്നെ പേടിയാകും. എന്നാൽ അങ്ങനൊരു സംഭവമാണ് അമേരിക്കയിലെ സ്റ്റേറ്റ് ഹൈവേയിൽ സംഭവിച്ചത്. ഇവിടത്തെ ഏറ്റവും തിരക്കുള്ള റോഡുകളിലൊന്നാണ് ഇത്. വാഹനങ്ങളുടെ മുകളിലൂടെ താഴ്ന്ന് പറന്ന വിമാനം റോഡിന്റെ നടുക്കായിട്ട് ലാൻഡ് ചെയ്ത ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിമാനം വരുന്നത് കണ്ട് എല്ലാവരും വേഗത്തിൽ വാഹനം ഓടിക്കുന്നതും കാണാം. വളരെ സുരക്ഷിതമായിട്ടാണ് വിമാനം റോഡിൽ ലാൻഡ് ചെയ്തത്. ആൾക്കാരെല്ലാം ഭയന്നെങ്കിലും ഒരു സാധാരണ വാഹനം പോലെ റോഡിലെ ചുവപ്പ് ലൈറ്റിൽ വിമാനം വന്നു നിന്നതോടെ എല്ലാവർക്കും സമാധാനമായി.

ക്ലിന്റ് തോംസൺ എന്നയാളുടെ വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത്. വിമാനം വരുന്നത് കണ്ട് ക്ലിന്റ് തന്റെ വാഹനം വേഗത്തിൽ തിരിക്കുകയും എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ വിമാനത്തെ പിന്തുടരുകയും ചെയ്തു. ഇതോടെ വാഹനങ്ങളെല്ലാം മറ്റ് ദിശകളിലേക്ക് മാറ്റി രക്ഷപ്പെടാൻ ശ്രമിച്ചു. അപകടം സംഭവിക്കുമെന്ന് കരുതിയെങ്കിലും വാഹനങ്ങൾ എല്ലാം മാറ്റിയതോടെ ഭീതി ഒഴിഞ്ഞു. എൻജിൻ പ്രൊപ്പെല്ലർ ഉപയോഗിക്കുന്ന ചെറിയ വിമാനമാണ് ഹൈവേയിൽ ഇറങ്ങിയത്. അതുകൊണ്ട് തന്നെ വിമാനത്തിൽ പൈലറ്റ മാത്രമാണ് ഉണ്ടായിരുന്നത്.

വിമാനം റോഡിലിറങ്ങിയ ഉടൻ പൊലീസ് എത്തി പൈലറ്റിനെ ഇറക്കുന്നതും വിമാനം റോഡിൽ നിന്ന് തള്ളി മാറ്റുന്നതും വീഡിയോയിൽ കാണാം. ഡേവിഡ് എക്ലാം എന്നയാളാണ് വിമാനം പറത്തിയിരുന്നത്. വിമാനത്തിലെ യന്ത്രത്തകരാറ് മൂലമാണ്് അടിയന്തിരമായി വിമാനം നടുറോഡിൽ ഇറക്കേണ്ടി വന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP