Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുതിയൊരു ചരിത്രം പിറക്കുന്നു! ആറായിരം അടി ഉയരത്തിൽ കുതിച്ചുപായുന്ന മനുഷ്യനെ പരിചയപ്പെടുത്തി ദുബായി കിരീടാവകാശി; ജെറ്റ്മാൻ എന്ന വിളിപ്പേരിൽ ജെറ്റ് പാക്കുമായി ദുബായി എക്‌സ്‌പോ; ദുബായിലെ അംബരചുംബികളും കടന്ന് നീലാകാശത്തിലേക്ക് പൈലറ്റ് പറന്നുയർന്നത് മൂന്നരമിനിട്ട് ദൈർഘ്യത്തിൽ; വീഡിയോ ഏറ്റെടുത്ത് ലോകം

മറുനാടൻ മലയാളി ബ്യൂറോ

ദുബായി: ആറായിരം അടി ഉയരത്തിൽ കുതിച്ചുപായുന്ന മനുഷ്യൻ. ദുബായിലെ ഈ തകർപ്പൻ നേട്ടത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ആണിപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ദുബായ് എക്സ്പോയുടെ ഭാഗമായി ജെറ്റ്മാൻ എന്ന വിളിപ്പേരുള്ള ജെറ്റ്പാക്കിന്റെ പരീക്ഷണ പറക്കലിന്റെ വീഡിയോ ആയിരുന്നു അത്.

ജുമേറ ബീച്ച് റെഡിസൻസിൽ നിന്ന് പറന്നുയർന്ന ജെറ്റ്പാക്കിനുള്ളിൽ വിൻസ് റെഫ്റ്റ് എന്ന പൈലറ്റായിരുന്നു. 6000 അടി ഉയരത്തിൽ വരെ പറക്കാൻ ജെറ്റ്പാക്കിന് കഴിഞ്ഞു. 240 കിലോമീറ്ററായിരുന്നു പരീക്ഷണ പറക്കലിലെ പരമാവധി വേഗം. എട്ടു സെക്കന്റിൽ 200 മീറ്റർ ഉയരം താണ്ടിയ ജെറ്റ്പാക്കിന്റെ പറക്കൽ മൂന്നര മിനിറ്റ് നീണ്ടു.

ജെറ്റ്മാൻ ദുബായ്യുടെ ജെറ്റ് വിങ്‌സ് പ്രൊജക്റ്റിന്റെ ഭാഗമാണ് ജെറ്റ്പാക്ക്. ഫൈബർ ചിറകുകളും നാലു ചെറു ജെറ്റ് എൻജിനുകളും ഉപയോഗിക്കുന്ന ജെറ്റ്പാക്കിന് 400 കിലോമീറ്റർ വരെ വേഗത്തിൽ പറക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. പുതിയൊരു ചരിത്രം പിറക്കുന്നു എന്നാണ് വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP