Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയിരുന്ന പ്രീമിയർ ലീഗ് ഫുട്‌ബോൾ കളിക്കാരൻ ഇപ്പോൾ അന്തിയുറങ്ങുന്നത് പൊതു നിരത്തിൽ; മദ്യം ജീവിതം കൊണ്ടുപോകുന്നതിന്റെ മറ്റൊരു കഥ കൂടി

ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയിരുന്ന പ്രീമിയർ ലീഗ് ഫുട്‌ബോൾ കളിക്കാരൻ ഇപ്പോൾ അന്തിയുറങ്ങുന്നത് പൊതു നിരത്തിൽ; മദ്യം ജീവിതം കൊണ്ടുപോകുന്നതിന്റെ മറ്റൊരു കഥ കൂടി

ദ്യപാനി ആയി മാറിയതുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി പദവി നഷ്ടമാവുകയും 56-ാം വയസ്സിൽ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്ത ലിബറൽ ഡെമോക്രാറ്റിക് മുൻ ചെയർമാൻ ചാൾസ് കെന്നഡിയുടെ പാതയിൽ ഇതാ ഒരു മുൻ ഇംഗ്ലീഷ് ഫുട്‌ബോൾ താരം കൂടി. മദ്യപാനം കൂടിയതോടെ സർവതും നഷ്ടമായ കെന്നി സാംസണെന്ന ഫുടബോൾ താരമാണ് പാർക്കുകളിൽ ഉറങ്ങി ജീവിതം തള്ളി നീക്കുന്നത്. എങ്ങനെയും ജീവിതം അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കെന്നി പറയുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ആഴ്‌സനലിന്റെ പ്രതിരോധ നിര താരമായിരുന്ന കെന്നി അടുത്തിടെ പൊലീസ് കസ്റ്റഡിയിലായിരുന്നു. കാമുകിയുമായുണ്ടായ വാക്കുതർക്കത്തിന്റെ പേരിലാണ് കെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 29 വർഷത്തോളം ഒപ്പമുണ്ടായിരുന്ന ഭാര്യ വിവാഹമോചനം തേടി പോയതോടയാണ് തന്റെ ജീവിതം മദ്യത്തിന് അടിപ്പെട്ടതെന്ന് കെന്നി പറയുന്നു.

കൈയിലുണ്ടായിരുന്ന പണവും ഭാര്യയുമൊക്കെ നഷ്ടമായത് തന്റെ മദ്യപാനം കൊണ്ടാണെന്ന് കെന്നി പറയുന്നു. ഇപ്പോൾ അതാലോചിക്കുമ്പോൾ ദുഃഖമുണ്ട്. ഇപ്പോഴത്തെ നരകതുല്യമായ ജീവിതം തുടർന്നുകൊണ്ടുപോകാൻ താത്പര്യമില്ലെന്നും കെന്നി പറയുന്നു. 2008-ൽ പുറത്തിറങ്ങിയ 'ടു ക്യാപ് ഇറ്റ് ഓൾ...മൈ സ്‌റ്റോറി' എന്ന ആത്മകഥയിലും മദ്യത്തിൽനിന്ന് രക്ഷതേടിയുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് കെന്നി വിവരിക്കുന്നുണ്ട്.

കെന്നി ആത്മകഥ സമർപ്പിച്ചിരിക്കുന്നത് മുൻ ഭാര്യ എലെയ്‌ന്റെ പേരിലാണ്. കെയ്റ്റ്, നതാലി, ഹാരി എന്നിങ്ങനെ മൂന്നുമക്കളും ഈ ബന്ധത്തിൽ കെന്നിക്കുണ്ട്. എന്നാൽ, മദ്യം ജീവിതം തകർത്തോടെ കെന്നിയെ ഇവരെല്ലാം കൈവിട്ടു. ഭാര്യയുമായി പിരിഞ്ഞശേഷം ഡെനിസ് മള്ളിൻസ് എന്ന കാമുകിക്കപ്പമായിരുന്നു ജീവിതം. വീട് നഷ്ടമായതോടെ അവിടുന്നും പുറത്തായി.

1980-കളിൽ ആഴ്ചയിൽ ഒരു ലക്ഷത്തിലേറെ രൂപ പ്രതിഫലം നേടിയിരുന്ന താരമായിരുന്നു കെന്നി. 1979 മുതൽ 1988 വരെ ഇംഗ്ലണ്ടിന്റെ ലെഫ്റ്റ്ബാക്ക്. 86 തവണ രാജ്യത്തിനുവേണ്ടി കഴിച്ചു.ആഴ്‌സനലിനുവേണ്ടി 30-ലേറെ മത്സരങ്ങളിൽ പങ്കെടുത്തു. 29-ാം വയസ്സിൽ ക്ലബ്ബിൽനിന്ന് പുറത്തായതോടെ, പൂർണമായു മദ്യത്തിന് അടിപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP