Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്; വൈറസ് ബാധിതനെന്ന വിവരം പുറത്ത് വിട്ടത് താരം തന്നെ

മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്; വൈറസ് ബാധിതനെന്ന വിവരം പുറത്ത് വിട്ടത് താരം തന്നെ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്-19 രോഗബാധ. തൗഫീഖ് തന്നെയാണ് താൻ രോഗബാധിതനാണെന്ന് അറിയിച്ചത്. പനിയടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടതോടെ താരം സ്വയം പരിശോധനയ്ക്ക് തയ്യാറാവുകയായിരുന്നു. ഇതിൽ നിന്നാണ് കോവിഡ് ബാധിതനാണെന്ന് അറിഞ്ഞതെന്ന് ഒരു പാക് മാധ്യമ റിപ്പോർട്ട് ചെയ്യുന്നു. താരം വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണ്. എവിടെ നിന്നാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇടംകൈയൻ ഓപ്പണറായിരുന്ന തൗഫീഖ് ഉമർ 44 ടെസ്റ്റുകളിലും 22 ഏകദിനങ്ങളിലും പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2001-ൽ അരങ്ങേറ്റം കുറിച്ച് താരം 2014-ലാണ് പാക്കിസ്ഥാനായി അവസാന മത്സരം കളിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP