Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎസിൽ ഇന്ത്യൻ കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ; മരിച്ചത് ആന്ധ്രാ സ്വദേശികൾ; ആത്മഹത്യ ആകാമെന്ന് യുഎസ് മാധ്യമങ്ങൾ; കൊല്ലപ്പെട്ടവർക്ക് നിരവധി തവണ വെടിയേറ്റിരുന്നതായി പൊലീസ്; ദുരന്തം ഐവോ പ്രവിശ്യയിലെ വെസ്റ്റ് ഡെസ് മോയിൻസിൽ

യുഎസിൽ ഇന്ത്യൻ കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ; മരിച്ചത് ആന്ധ്രാ സ്വദേശികൾ; ആത്മഹത്യ ആകാമെന്ന് യുഎസ് മാധ്യമങ്ങൾ; കൊല്ലപ്പെട്ടവർക്ക് നിരവധി തവണ വെടിയേറ്റിരുന്നതായി പൊലീസ്; ദുരന്തം ഐവോ പ്രവിശ്യയിലെ വെസ്റ്റ് ഡെസ് മോയിൻസിൽ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ:ഇന്ത്യൻ കുടുംബത്തിലെ നാലുപേർ യു.എസിൽ വെടിയേറ്റുമരിച്ചു.ഐ.ടി. ജീവനക്കാരനായിരുന്ന ചന്ദ്രശേഖർ സുങ്കര (44), ഭാര്യ ലാവണ്യ സുങ്കര (41), പത്തും പതിനഞ്ചും വയസ്സുള്ള അവരുടെ രണ്ട് ആൺമക്കൾ എന്നിവരെയാണ് ഐവോ സംസ്ഥാനത്തെ വെസ്റ്റ് ഡെമോയിനിലുള്ള വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയാണ് സംഭവം.

ഇവർക്കൊപ്പം പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന മറ്റൊരു കുടുംബമാണ് വിവരം പൊലീസിനെ അറിയിച്ചത്. നിലത്ത് രക്തത്തിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹങ്ങളെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ചന്ദ്രശേഖർ മാനസികസമ്മർദം അനുഭവിച്ചിരുന്നെന്നും ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തതായിരിക്കാമെന്നും പ്രദേശവാസികൾ പറഞ്ഞതായി യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ സുന്ദുരുവിൽനിന്ന് യു.എസിലേക്ക് കുടുംബസമേതം കുടിയേറിയതാണ് ചന്ദ്രശേഖർ എന്നാണ് പ്രാഥമിക വിവരം. ഹൈദരാബാദിലാണ് ഇവരുടെ ബന്ധുക്കൾ ഉള്ളത്. ലോവയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ടെക്‌നോളജി സർവീസസ് ബ്യൂറോയിൽ ജീവനക്കാരനായിരുന്നു ചന്ദ്രശേഖർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP