Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലാകോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യയെ പിന്തുണച്ച് ഫ്രാൻസ്; പാക്കിസ്ഥാനോട് ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും നിർദ്ദേശം; ഭീകരവാദത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിൽ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്നും ഫ്രാൻസ്

ബാലാകോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യയെ പിന്തുണച്ച് ഫ്രാൻസ്; പാക്കിസ്ഥാനോട് ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും നിർദ്ദേശം; ഭീകരവാദത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിൽ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്നും ഫ്രാൻസ്

മറുനാടൻ ഡെസ്‌ക്‌

ഡെൽഹി; പാക്കിസ്ഥാനിൽ ഇന്ത്യൻ വ്യോമ സേന നടത്തിയ അക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ ശക്തമായി പിന്തുണച്ച് ഫ്രാൻസ്. ഇതോടൊപ്പം പാക്കിസ്ഥാനോട് ഭീകര പ്രവർത്തനങ്ങൾ നിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദത്തിനെതിരെയുള്ള ചെറുത്തു നിൽപ്പിൽ ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്നും ഫ്രാൻസ് ഗവൺമെന്റിന്റെ വക്താവ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ഫ്രാൻസ് മനിസിട്രിയുടെ യൂറോപ്പ് ആൻഡ് ഫോറിൻ അഫയേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ, 'അതിർത്തിയിൽ കൈമാറുന്ന ഭീകരതയ്‌ക്കെതിരെയുള്ള സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്നും, പാക്കിസ്ഥാന്റെ അതിർത്തിയിൽ രൂപം കൊണ്ട ഭീകര സംഘങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു'.വെന്നും വ്യക്തമാക്കി, അതേസമയം ഭീകരവാദത്തിന് പിന്തുണ നൽകി സാമ്പത്തിക സഹായം നൽകുന്ന എല്ലാ ശക്തികളെ തകർക്കുമെന്നും അവർ അറിയിച്ചു.

അതേസമയം പാക് അധീനകശ്മീരിലല്ല പാക്കിസ്ഥാനിൽത്തന്നെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് വ്യക്തമായി. പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്‌വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ആണ് ആക്രമണം നടന്നത്. മുന്നൂറോളം പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP