Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടിയേറ്റത്തെക്കുറിച്ചും ഭീകരതയെക്കുറിച്ചുമുള്ള ജനങ്ങളുടെ ആശങ്ക ഫ്രാൻസും ജർമനിയും കേട്ടില്ലെങ്കിൽ യൂറോപ്പ് തകർന്നടിയും; മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രധാനമന്ത്രി

കുടിയേറ്റത്തെക്കുറിച്ചും ഭീകരതയെക്കുറിച്ചുമുള്ള ജനങ്ങളുടെ ആശങ്ക ഫ്രാൻസും ജർമനിയും കേട്ടില്ലെങ്കിൽ യൂറോപ്പ് തകർന്നടിയും; മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രധാനമന്ത്രി

സിസ് അടക്കമുള്ള ഇസ്ലാമിക് ഭീകരർ ഉയർത്തുന്ന ഭീഷണിയും നിയന്ത്രണമില്ലാത്ത കുടിയേറ്റവുമാണല്ലോ യൂറോപ്പ് സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ രണ്ട് ഭീഷണികൾ. ഇതിനെ തുടർന്ന് കുടിയേറ്റം, ഭീകരത എന്നിവയെക്കുറിച്ച് ജനങ്ങൾ ഏറെ ആശങ്കാകുലരുമാണ്. ഈ ആശങ്ക ഫ്രാൻസും ജർമനിയും കേട്ടില്ലെങ്കിൽ യൂറോപ്പ് തകർന്നടിയുമെന്ന കടുത്ത മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രധാനമന്ത്രി മാന്വൽ വാൾസ് രംഗത്തെത്തി. യൂറോപ്പ് വേർപിരിയൽ ഭീഷണിയുടെ വക്കിലെത്തി നിൽക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അതിനാൽ ഫ്രാൻസും ജർമനിയും ഒത്ത് ചേർന്ന് യൂറോപ്പിന്റെ ഐക്യവും ശക്തിയും വർധിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും മാന്വൽ നിർദേശിക്കുന്നു.

ഫ്രാൻസ്, ജർമനി എന്നീ രണ്ട് രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് യൂറോപ്യൻ യൂണിയൻ കറങ്ങുന്നതെന്നും അതിനാൽ യൂണിയൻ നേരിടുന്ന കുടിയേറ്റ പ്രതിസന്ധി, അംഗരാജ്യങ്ങൾക്കിടയിലെ യോജിപ്പില്ലായ്മ, ബ്രിട്ടന്റെ വിട്ട് പോകൽ, തീവ്രവാദം തുടങ്ങിയവ പരിഹരിച്ച് യൂണിയന്റെ ഐക്യം നിലനിർത്താൻ ഇരു രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

അതിനാൽ ഇക്കാലത്ത് ജർമനിക്കും ഫ്രാൻസിനും വലിയ ഉത്തരവാദിത്വമാണുള്ളതെന്ന് സ്യൂഡ്യൂട്ചെ സെയ്ടുൻഗ് ന്യൂസ്പേപ്പർ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മാന്വൽ അഭിപ്രായപ്പെട്ടു. ഫ്രാൻസ് അതിന്റെ സമ്പദ് വ്യവസ്ഥയെ ഉദാരമാക്കി വയ്ക്കണമെന്നും ജർമനിയും യൂറോപ്യൻ യൂണിയനും നിക്ഷേപം വർധിപ്പിക്കണമെന്നും അതിലൂടെ മാത്രമേ വളർച്ചയും തൊഴിലുകളും പ്രതിരോധവും വർധിപ്പിക്കാൻ സാധിക്കുകയുള്ളുവെന്നും മാന്വവൽ നിർദേശിക്കുന്നു. ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കുടിയേറ്റത്തിന് നിയന്ത്രണമേർപ്പെടുത്താനും യൂറോപ്യൻ യൂണിയൻ സിംഗിൾ മാർക്കറ്റിൽ തുടരാനുമാണ് ബ്രിട്ടൻ ശ്രമിക്കുന്നത്. ഇതിനെ എന്ത് വില കൊടുത്തും തടയണമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നു.

അസൗകര്യങ്ങളൊന്നുമനുഭവിക്കാതെ യൂറോപ്പിന്റെ എല്ലാവിധത്തിലുമുള്ള നേട്ടങ്ങളും സൗകര്യങ്ങളും ബ്രിട്ടൻ ബ്രെക്സിറ്റിന് ശേഷം നേടിയെടുത്താൽ യൂണിയൻ വിട്ട് പോകാൻ മറ്റ് രാജ്യങ്ങൾക്കും അത് പ്രചോദനകരമാകുമെന്നും അത് യൂണിയന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മാന്വൽ മുന്നറിയിപ്പേകുന്നു. നിയന്ത്രണമില്ലാത്ത കുടിയേറ്റമാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിന് അനുകൂലമായി വോട്ട് ചെയ്യുന്നതിനെ സ്വാധീനിച്ച പ്രധാനപ്പെട്ട ഘടകമെന്നും കഴിഞ്ഞ വർഷം ഒരു മില്യണിൽ അധികം കുടിയേറ്റക്കാർ ഇവിടെയെത്തിയിരുന്നുവെന്നു അതിനാൽ അതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

നിയന്ത്രണമില്ലാത്ത കുടിയേറ്റം ജനങ്ങളെ എത്രമാത്രം രോഷാകുലരും ആശങ്കാകുലരുമാക്കി തീർക്കുന്നുവെന്നതാണ് ബ്രെക്സിറ്റിലൂടെയും ട്രംപിനെ അമേരിക്കൻ പ്രസിഡന്റാക്കി തെരഞ്ഞെടുത്തതിലൂടെയും തെളിഞ്ഞിരിക്കുന്നതെന്നും മാന്വൽ പറയുന്നു. അതിനാൽ കുടിയേററത്തെക്കുറിച്ച് ജനങ്ങൾക്കുള്ള ദേഷ്യവും ആശങ്കയും അവഗണിക്കാൻ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. അടുത്ത ഏപ്രിലിൽ ഫ്രാൻസിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ കക്ഷിയായ നാഷണൽ ഫ്രന്റ് നേതാവ് മാരിനെ ലെ പെൻ ആദ്യ റൗണ്ടിൽ വിജയിക്കുമെന്നാണ് ഒപ്പീനിയൻ പോളുകൾ വെളിപ്പെടുത്തുന്നത്. യൂറോപ്യൻ യൂണിയൻ വിരുദ്ധനും കുടിയേറ്റ വിരുദ്ധനുമാണ് ഇദ്ദേഹം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP