Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോർജ് ക്ലൂണിയുടെ ഭാര്യാ സഹോദരി പിടിക്കപ്പെട്ടത് സിംഗപ്പൂരിൽ മദ്യപിച്ച് വാഹനമോടിച്ചതിന്; ലഭിച്ചത് 6400 ഡോളർ പിഴയും മൂന്ന് ആഴ്ചത്തെ തടവും; അഭിഭാഷകയായ അമാൽ ക്ലൂണിയുടെ സഹോദരി പിടിക്കപ്പെടുന്നത് സുഹൃത്തിനൊപ്പം ഷാംപെയ്ൻ കുടിച്ച് മടങ്ങുമ്പോൾ

ജോർജ് ക്ലൂണിയുടെ ഭാര്യാ സഹോദരി പിടിക്കപ്പെട്ടത് സിംഗപ്പൂരിൽ മദ്യപിച്ച് വാഹനമോടിച്ചതിന്; ലഭിച്ചത് 6400 ഡോളർ പിഴയും മൂന്ന് ആഴ്ചത്തെ തടവും; അഭിഭാഷകയായ അമാൽ ക്ലൂണിയുടെ സഹോദരി പിടിക്കപ്പെടുന്നത് സുഹൃത്തിനൊപ്പം ഷാംപെയ്ൻ കുടിച്ച് മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

സിംഗപ്പൂർ: സിംഗപ്പൂരിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പ്രശസ്ത സിനിമാതാരമായ ജോർജ് ക്ലൂണിയുടെ ഭാര്യാ സഹോദരിയും അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകയുമായ അമാൽ ക്ലൂണിയുടെ സഹോദരിയുമായ തലാ അലാമുദ്ദീൻ ലെ ടാലെകിന് മൂന്ന് ആഴ്ച തടവ് ശിക്ഷയും പിഴയും ചുമത്തി. മദ്യപിച്ച് വാഹനമോടിക്കൽ, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കൽ, സിംഗപ്പൂർ ക്ലാസ് 3 ഡ്രൈവിങ് ലൈസൻസില്ലാതെ കാർ ഉപയോഗിച്ചത് എന്നീ കുറ്റങ്ങൾക്കാണ് നാൽപത്തി ഏഴുകാരിയായ തലാ അലാമുദ്ദീൻ ലെ ടാലെകിനെ കുറ്റക്കാരിയായി കണ്ടെത്തിയത്. 6400 ഡോളർ പിഴയും ജയിൽ മോചിതയായ ശേഷം നാല് വർഷത്തേക്ക് ഡ്രൈവിംഗിൽ നിന്ന് അയോഗ്യയാക്കുകയും ചെയ്യും.

അറസ്റ്റിലായ സമയത്ത് അവർ ഭർത്താവിന്റെ ബിഎംഡബ്ല്യു എക്‌സ് 5 ആയിരുന്നു ഓടിച്ചത്. റോഡ് ട്രാഫിക് ആക്ട് പ്രകാരം വാഹനത്തിന്റെ ഉടമയെന്ന നിലയിൽ അയാളും ഈ പ്രശ്‌നത്തിൽ പങ്കാളിയാണ്. ഡെംപ്‌സെ റോഡിലുള്ള റെസ്‌റ്റോറന്റിൽ നിന്ന് രണ്ട് ഗ്ലാസ് വീഞ്ഞും ഒരു ഗ്ലാസ് ഷാംപെയ്‌നും കുടിച്ചിട്ടാണ് ലെ ടാലെക് കാറുമായി ഇറങ്ങിയത്. പകൽ രണ്ട് മണിക്ക് സുഹൃത്തിനൊപ്പം പോകുന്നതിനിടയിലാണ് പൊലീസ് തടഞ്ഞ് നിർത്തിയത്. കണ്ടപ്പോൾ തന്നെ ടാലെക് മദ്യലഹരിയിലാണെന്ന് പൊലീസിന് മനസിലായി. വാഹനത്തിന്റെ ഹാൻഡ്ബ്രേക്ക് കണ്ടെത്താൻ ലെ ടാലെക്ക് പാടുപെടുന്നതായും പൊലീസ് നിരീക്ഷിച്ചു.

കാർ നിർത്തിയ ശേഷം ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനായി പിന്നിലെ പാസഞ്ചർ സീറ്റിലേക്ക് തിരിയുന്നതിനിടയിൽ ആക്‌സിലറേറ്ററിലും ടാലെക് തട്ടി. തുടർന്ന് പരിശോധന നടത്തിയപ്പോൾ മദ്യലഹരിയിലാണെന്ന് തെളിഞ്ഞു. ലെ ടാലെക്കിന്റെ അഭിഭാഷകൻ ശശി നാഥൻ തന്റെ കക്ഷി ചെയ്ത തെറ്റിൽ ആത്മാർഥമായി പശ്ചാത്തപിക്കുന്നുവെന്ന് പറഞ്ഞു. ടോട്ടലി ടാല എന്ന ഒരു ഫാഷൻ ശൃംഖലയുടെ ഉടമയാണ് ടാലെക്ക്. പിന്നീട് ഒരു ബിസിനസുകാരനെ വിവാഹം കഴിച്ച ശേഷമാണ് ന്യൂയോർക്ക് സിറ്റിയിൽ നിന്ന് സിംഗപ്പൂരിലേക്ക് താമസം മാറിയത്. നേരത്തേയും ഗതാഗത നിയമം ലംഘിച്ചതിന് ലെ ടാലെക്കിന് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP