Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാമിക തീവ്രവാദത്തിന് ചുവടുപിടിച്ച് വലതുവംശീയ വാദികളും യൂറോപ്പിൽ പിടിമുറുക്കുന്നു; ജർമൻ നഗരത്തിലെ അക്രമത്തിൽ കൊല്ലപ്പെട്ടതു മുഴുവൻ കുടിയേറ്റക്കാർ; അക്രമികൾ വെള്ളക്കാരായ വംശീയവെറിയന്മാർ തന്നെ

ഇസ്ലാമിക തീവ്രവാദത്തിന് ചുവടുപിടിച്ച് വലതുവംശീയ വാദികളും യൂറോപ്പിൽ പിടിമുറുക്കുന്നു; ജർമൻ നഗരത്തിലെ അക്രമത്തിൽ കൊല്ലപ്പെട്ടതു മുഴുവൻ കുടിയേറ്റക്കാർ; അക്രമികൾ വെള്ളക്കാരായ വംശീയവെറിയന്മാർ തന്നെ

മറുനാടൻ ഡെസ്‌ക്‌

ബെർലിൻ: ജർമനിയിലെ രണ്ട് ബാറുകളിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട ഒമ്പതുപേരും കുടിയേറ്റക്കാരാണെന്ന് തെളിഞ്ഞതോടെ, നടന്നത് തീ്വ്ര വലതുപക്ഷ വാദികളുടെ ആക്രമണമാണെന്ന് വ്യക്തമായി. യൂറോപ്പിലാകെ പടർന്നുപിടിച്ചിരിക്കുന്ന വലതു വംശീയ വെറിയുടെ ഇരകളാണ് ആക്രമണത്തിനിരയായതെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിക്കേറ്റ ആറുപേരിലും കൂടുതലും വിദേശത്തുനിന്നെത്തി ജർമനിയിൽ താമസിക്കുന്നവരാണ്.

ബുധനാഴ്ച രാത്രി ഹാനാവു നഗരത്തിലെ രണ്ട് ശിഷ ബാറുകളിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ടുമക്കളുടെ അമ്മയും ഗർഭിണിയുമായ 35-കാരിയുമുണ്ടെന്ന് ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ടുചെയ്തു. ബാറിലെ ജീവനക്കാരായ തുർക്കി വംശജരായ ഗോഖൻ ഗുൽറ്റെക്കിനും ഫെർഹത് ഉൻവരും മരിച്ചവരിൽപ്പെടുന്നു.

43-കാരനാ തോബിയാൻ രത്യേനെന്നയാളാണ് വെടിവെപ്പുനടത്തിയത്. വലതുപക്ഷ തീവ്രവാദിയായ ഇയാൾ, കുടിയേറ്റക്കാരെ വംശഹത്യ ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന 24 പേജുള്ള കുറിപ്പ് ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു. രാത്രി പത്തുമണിയോടെ നഗരകേന്ദ്രത്തിലെ ലാ വോർട്ടെ കഫെയിലെത്തി ആക്രമണം നടത്തിയ ഇയാൾ, പിന്നീട് ഒന്നര മൈൽ അപ്പുറത്തുള്ള അരീന ബാർ ആൻഡ് കഫെയിലുമെത്തി വെടിവെപ്പു നടത്തി.

ഇതിന് തൊട്ടടുത്തുള്ള തന്റെ മാതാപിതാക്കളുടെ താമസസ്ഥലത്തേക്കുപോയ തോബിയാസ്, പിതാവിന്റെ മുന്നിൽവെച്ച് 72-കാരിയായ അമ്മയെ വെടിവെച്ചുകൊന്നശേഷം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു. പുലർച്ചെ മൂന്നുമണിയോടെ ഈ വീട്ടിൽ തിരച്ചിൽ നടത്തിയ പൊലീസ് തോബിയാസിന്റെ മൃതദേഹം കണ്ടെത്തി.

തുർക്കിക്കാരായ ബിലാൽ ഗോക്‌സെ, സെഡാറ്റ് ഗുർബുസ്, അഗ്രി ംലെസ്‌കിർറ്റ്‌ലി, ബൾഗേറിയക്കാരനായ കോലായൻ വെൽക്കോവ് എന്നിവരാണ് ബാറിലെ വെടിവെപ്പിൽ മരിച്ചതെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ബോസ്‌നിയക്കാരനായ ഹംസ കുറ്റോവിക്, പോളണ്ടുകാരിയായ ബാർ ജീവനക്കാരി മെഴ്‌സിഡസ് എന്നിവരും മരിച്ചവരിലുണ്ട്.

ബാറുകളിൽ ആക്രമണം നടത്തിയ തോബിയാസ് മുമ്പ് ഇവിടെവന്ന് ഭീഷണിമുഴക്കിയിരുന്നതായും പൊലീസ് കണ്ടെത്തി. ഫെബ്രുവരി പതിനഞ്ചിന് ബാറുകളിലൊന്നിലെത്തിയ തോബിയാസ്, താൻ ആക്രമണം നടത്തുമെന്ന് ഭീഷണപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. യുദ്ധാനന്തര ജർമനിയിലെ ഏറ്റവും ആൾനാശമുണ്ടായ വംശീയാക്രമണമാണ് ഹാനാവുവിൽ ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു.

ജർമനിയിൽ വർധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധതയുടെയും വലതുവംശീയ വെറിയുടെയും ഒടുവിലത്തെ ഉദാഹരണമാണ് ഈ ആക്രമണമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഒരുവർഷത്തിനിടെ വലതുതീവ്രവാദികൾ നടത്തുന്ന മൂന്നാമത്തെ ആക്രമണം കൂടിയാണിത്. കുടിയേറ്റത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ നേതാവായ വാൾട്ടർ ല്യൂബ്‌ക്കെ ഒമ്പതുമാസം മുമ്പ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നാലുമാസത്തിനുശേഷം ഹെല്ലെ നഗരത്തിലെ സിനഗോഗിലും തീവ്ര വലതുപക്ഷ വാദികൾ ആക്രമണം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP