Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജർമ്മൻ നഗരം മണിക്കൂറുകൾ വിറപ്പിച്ച അക്രമിയെ കണ്ടാൽ ഞെട്ടും!; ഇത്തിരികുഞ്ഞന് വേണ്ടി പൊലീസുകാർ നടത്തിയ മരണപോരാട്ടം

ജർമ്മൻ നഗരം മണിക്കൂറുകൾ വിറപ്പിച്ച അക്രമിയെ കണ്ടാൽ ഞെട്ടും!; ഇത്തിരികുഞ്ഞന് വേണ്ടി പൊലീസുകാർ നടത്തിയ മരണപോരാട്ടം

മറുനാടൻ ഡെസ്‌ക്‌

ബെർലിൻ: ജർമ്മനിയിൽ കാൾസുറേയിലെ പൊലീസുകാരെത്തേടി കഴിഞ്ഞജിവസം വളരെ രസകരമായ രക്ഷാ ദൗത്യമെത്തി. തെരുവിൽ ആക്രമിക്കപ്പെടുകയാമെന്നും ജീവൻ രക്ഷിക്കണമെന്നുമായിരുന്നു അജ്ഞാത സന്ദേശം നൽകിയ യുവാവിന്റെ ആവശ്യം. സന്ദേശം കേട്ട് ഓടിപിടച്ച് എത്തിയ പൊലീസ് അക്രമിയെ കണ്ട് ഞെട്ടുകയായിരുന്നു. ഇത്തിരി പോന്ന
അണ്ണാൻകുഞ്ഞായിരുന്നു അത്!.

അണ്ണാൻകുഞ്ഞ് ഏറെ നേരമായി പിന്തുടരുന്നതിൽ പരിഭ്രാന്തനായാണ് യുവാവ് പൊലീസിനെ വിളിച്ച് പരാതിപ്പെട്ടത്. പൊലീസുകാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും അണ്ണാൻകുഞ്ഞ് യുവാവിൽ നിന്ന് വിട്ടുമാറുന്നില്ല. ഒടുവിൽ കുസൃതികൾക്കിടയിൽ അണ്ണാൻകുഞ്ഞ് ഉറങ്ങിയതോടെയാണ് പൊലീസുകാർ അതിനെ പിടികൂടുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസുകാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഓടിച്ചാടി യുവാവിന്റെ പിറകേ കൂടിയ അണ്ണാൻകുഞ്ഞിനെ പിടികൂടാൻ ആയില്ല. ഒടുവിൽ കുസൃതികൾക്കിടെ അറിയാതെ അണ്ണാൻകുഞ്ഞ് ഉറങ്ങിയതോടെയാണ് പൊലീസുകാർ അതിനെ പിടികൂടിയത്.

അക്രമിയെ പിടികൂടിയ പൊലീസ് സംഘം അതിനെ ദത്തെടുത്ത് വളർത്താനും തീരുമാനിച്ചു. തങ്ങളെ ചുറ്റിച്ച വികൃതിക്ക് അവർ പുതിയ പേരുമിട്ടു-കാൾ ഫ്രെഡ്റിച്ച്. അണ്ണാൻകുഞ്ഞ് ഇപ്പോൾ കാൾസുറേയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP