Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎഇ മാത്രമല്ല ഈ ലോകം മുഴുവൻ പ്രാർത്ഥിക്കുന്നു അവൾ ഒന്ന് കണ്ണു തുറക്കാൻ; കെട്ടിടത്തിന്റെ 10ാം നിലയിൽ നിന്ന് കാറിലേയ്ക്ക് വീണ ഒന്നര വയസുകാരി തീവ്രപരിചരണ വിഭാഗത്തിൽ മരണത്തോടെ മല്ലടിക്കുന്നു; അവളുടെ ജീവനായി നിറകണ്ണുകളോടെ മലയാളികളടക്കമുള്ള സൗദിക്കാർ ആശുപത്രിക്ക് മുന്നിൽ

യുഎഇ മാത്രമല്ല ഈ ലോകം മുഴുവൻ പ്രാർത്ഥിക്കുന്നു അവൾ ഒന്ന് കണ്ണു തുറക്കാൻ; കെട്ടിടത്തിന്റെ 10ാം നിലയിൽ നിന്ന് കാറിലേയ്ക്ക് വീണ ഒന്നര വയസുകാരി തീവ്രപരിചരണ വിഭാഗത്തിൽ മരണത്തോടെ മല്ലടിക്കുന്നു; അവളുടെ ജീവനായി നിറകണ്ണുകളോടെ മലയാളികളടക്കമുള്ള സൗദിക്കാർ ആശുപത്രിക്ക് മുന്നിൽ

മറുനാടൻ ഡെസ്‌ക്‌

റാസൽഖൈമ; യുഎഇ മാത്രമല്ല ഈ ലോകം മുഴുവൻ കണ്ണീരോടെ പ്രാർത്ഥിക്കുന്നു അവൾ ഒന്നു കണ്ണു തുറന്ന് ജീവിതത്തിലേക്ക് മടങ്ങാൻ. കെട്ടിടത്തിന്റെ 10ാം നിലയിൽ നിന്ന് കാറിലേയ്ക്ക് വീണ ഒന്നര വയസുകാരിയുടെ ജീവൻ ഇനി പ്രാർത്ഥനകളും ദൈവത്തിന്റെ കാരുണ്യത്തിനും മാത്രമെ രക്ഷിക്കാൻ സാധിക്കു. റാസൽഖൈമ സഖർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞു മരണത്തോടെ മല്ലടിച്ച് കഴിയുന്നത്.

ഞായറാഴ്ച രാത്രി 11.15നായിരുന്നു കുഞ്ഞ് ഫ്‌ളാറ്റിന്റെ ജനാലവഴി താഴേയ്ക്ക് വീണത്. കെട്ടിടത്തിന് താഴെ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേയ്ക്കായിരുന്നു കുഞ്ഞ് പതിച്ചത്. ചില്ല് തകർത്തു കാറിന് അകത്തേയ്ക്ക് വീണ കുട്ടിക്ക് ഗുരുതര പരുക്കേറ്റു. ദേഹമാസകലം പരുക്കേറ്റ കുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറയുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം കുട്ടിയെ ഉബൈദുല്ല ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.

കുട്ടിയുടെ പിതാവ് സാധനങ്ങൾ വാങ്ങിക്കാൻ സൂപ്പർമാർക്കറ്റിലേയ്ക്ക് പോയ സമയത്തായിരുന്നു സംഭവം. മാതാവ് ആറ് വയസുകാരനായ മൂത്ത മകനെ പിറ്റേന്ന് രാവിലെ സ്‌കൂളിലേയ്ക്ക് വിടാനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ജനാലയ്ക്കടുത്തുണ്ടായിരുന്ന സോഫയിൽ കയറിയ കുട്ടി അപകടത്തിലേയ്ക്ക് തെന്നി വീഴുകയായിരുന്നു.

സംഭവമറിഞ്ഞ് റാസൽഖൈമയിലെ മലയാളികളടക്കം ഒട്ടേറെ പേർ സ്ഥലത്തെത്തി. ആളുകൾ ആശുപത്രിയിലും തടിച്ചുകൂടി. എല്ലാവർക്കും ഒരേയൊരു പ്രാർത്ഥന മാത്രം, നിഷ്‌കളങ്കയായ കുഞ്ഞിനെ ജീവനോടെ തിരിച്ചുതരണേ എന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP