Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടൽക്ഷോഭത്തിൽ പായ്‌വഞ്ചി തകർന്നിട്ടും മനസാന്നിധ്യം ഉടഞ്ഞില്ല ! ഗോൾഡൻ ഗ്ലോബ് രാജ്യാന്തര മത്സരത്തിനിടെ അഭിലാഷ് ടോമിക്ക് സംഭവിച്ചതിന് സമാനമായ അപകടത്തിൽപെട്ട് ബ്രിട്ടിഷ് വനിത; പസഫിക്ക് സമുദ്രത്തിൽ അകപ്പെട്ട സുസീ ഗുഡാളിനെ രക്ഷപെടുത്തിയത് ചൈനീസ് കപ്പൽ; അപകടത്തിൽപെട്ടത് ഗോൾഡൻ ഗ്ലോബ് മത്സരത്തിലെ ഏക വനിതയും പ്രായം കുറഞ്ഞ മത്സരാർത്ഥിയും

കടൽക്ഷോഭത്തിൽ പായ്‌വഞ്ചി തകർന്നിട്ടും മനസാന്നിധ്യം ഉടഞ്ഞില്ല ! ഗോൾഡൻ ഗ്ലോബ് രാജ്യാന്തര മത്സരത്തിനിടെ അഭിലാഷ് ടോമിക്ക് സംഭവിച്ചതിന് സമാനമായ അപകടത്തിൽപെട്ട് ബ്രിട്ടിഷ് വനിത; പസഫിക്ക് സമുദ്രത്തിൽ അകപ്പെട്ട സുസീ ഗുഡാളിനെ രക്ഷപെടുത്തിയത് ചൈനീസ് കപ്പൽ; അപകടത്തിൽപെട്ടത് ഗോൾഡൻ ഗ്ലോബ് മത്സരത്തിലെ ഏക വനിതയും പ്രായം കുറഞ്ഞ മത്സരാർത്ഥിയും

മറുനാടൻ ഡെസ്‌ക്‌

സാന്റിയാഗോ (ചിലെ) : ഇന്ത്യൻ നാവികൻ അഭിലാഷ് ടോമിക്ക് ഗോൾഡൻ ഗ്ലോബ് രാജ്യാന്തര പായ് വഞ്ചി മത്സരത്തിനിടെ അപകടം സംഭവിച്ചത് നമ്മെ ഏറെ ആശങ്കയിലാഴ്‌ത്തിയ ഒന്നാണ്.  കൃത്യമായ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായി അഭിലാഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ ഗോൾഡൻ ഗ്ലോബിൽ അഭിലാഷിനു സംഭവിച്ച അപകടത്തിന് സമാനമായ ഒന്ന് വീണ്ടും സംഭവിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പസഫിക് സമുദ്രത്തിൽ വച്ചായിരുന്നു അപകടം. ഇതിൽ അകപ്പെട്ട ബ്രിട്ടിഷ് വനിത സുസീ ഗുഡാളിനെ (29) ചൈനീസ് കപ്പൽ രക്ഷപ്പെടുത്തി. ഗോൾഡൻ ഗ്ലോബ് മൽസരത്തിലെ ഏക വനിതയും പ്രായം കുറഞ്ഞ മൽസരാർഥിയുമാണ് സുസി.

ദക്ഷിണാർഥ ഗോളത്തിൽ അപകടകരമായ കടൽക്ഷോഭത്തിനു പേരുകേട്ട 'റോറിങ് ഫോർട്ടീസ്' എന്നു നാവികർ വിശേഷിപ്പിക്കുന്ന സ്ഥലത്തു വച്ചാണ് സുസി അപകടത്തിൽ പെട്ടത്. പായ്മരങ്ങൾ ഒടിഞ്ഞ് വീണ് വഞ്ചിയുടെ ഭൂരിഭാഗവും തകർന്നിരുന്നു. ചിലെയ്ക്കു സമീപം കേപ് ഹോൺ മുനമ്പിൽ നിന്ന് 2000 നോട്ടിക്കൽ മൈൽ (1 നോട്ടിക്കൽ മൈൽ- 1.852 കിലോമീറ്റർ) അകലെ വ്യാഴാഴ്ച പുലർച്ചെയാണ് കാറ്റിലും വൻതിരകളിലുംപെട്ട് സുസീ ഗുഡാളിന്റെ വഞ്ചി അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്ന് ഏതാനും സമയം ബോധരഹിതയായ സുസീ പിന്നീട് ഉണർന്ന് മനഃസാന്നിധ്യം വീണ്ടെടുത്തു. അടിയന്തര സംവിധാനമായ ഡീസൽ എൻജിൻ പ്രവർത്തിപ്പിച്ച് തീരത്തെത്താൻ ശ്രമിച്ചെങ്കിലും 20 മിനിറ്റിനു ശേഷം എൻജിൻ നിലച്ചു. ഇതിനിടെ, സംഘാടകർ സൂസിയുമായി സാറ്റലൈറ്റ് ഫോണിൽ ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിനു നീക്കം ആരംഭിച്ചിരുന്നു. ചിലെ മാരിടൈം റസ്‌ക്യു സർവീസസിന്റെ നിർദേശ പ്രകാരം സമീപ മേഖലയിലുണ്ടായിരുന്ന തിയാൻ ഫു കപ്പലിന്റെ വഴി തിരിച്ചുവിട്ടു.

വഞ്ചി നങ്കൂരമിടാൻ കഴിഞ്ഞത് തിരമാലയിൽ ഒഴുകിപ്പോവാതിരിക്കാനും രക്ഷാപ്രവർത്തകർക്ക് എളുപ്പം കണ്ടെത്താനും സഹായകമായി. ഒരു ദിവസത്തിനു ശേഷമാണു കപ്പൽ ഇവരുടെ സമീപമെത്തിയത്. കടൽക്ഷോഭത്തിന്റെ സൂചന നൽകുന്ന വിവിധ സന്ദേശങ്ങൾ സുസീ സംഘാടകർക്കു നൽകിയിരുന്നു. സുസീയുമായി ചിലെയിലെ പുണ്ടാ അരീനാസിലേക്കു നീങ്ങുന്ന കപ്പൽ 12ന് തീരമണയുമെന്നാണു കരുതുന്നത്.

ആധുനിക സൗകര്യങ്ങളില്ലാതെ, പായ്വഞ്ചിയിൽ ഒറ്റയ്ക്കു ലോകം ചുറ്റുന്ന അതിസാഹസിക കടൽദൗത്യമാണു ഗോൾഡൻ ഗ്ലോബ് റേസ്. കഴിഞ്ഞ ജൂലൈ ഒന്നിന് ഫ്രാൻസിൽ നിന്നു 18 നാവികരുടെ പായ്വഞ്ചികളുമായി തുടങ്ങിയ മൽസരത്തിൽ ഇനി 7 പേർ മാത്രമാണു ശേഷിക്കുന്നത്. സുസീ നാലാം സ്ഥാനത്തായിരിക്കെയാണ് അപകടം. തുരീയ എന്ന പായ്വഞ്ചിയിൽ സഞ്ചരിച്ച അഭിലാഷ് ടോമി മൂന്നാം സ്ഥാനത്തു തുടരുമ്പോഴാണു സെപ്റ്റംബറിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ടത്. അഭിലാഷിനെ 71 മണിക്കൂറുകൾക്കു ശേഷമാണു രക്ഷപ്പെടുത്താനായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP