Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അടിപൊളി ജീവിതം തേടി സായിപ്പന്മാരുടെ നാട്ടിൽ പോയിരുന്ന കാലം കഴിയുന്നു; ഉയർന്ന ശമ്പളവും മികച്ച ജീവിതവും സിംഗപ്പൂരിൽ; ദുബായിയും ചൈനയും തൊട്ടുപിന്നിൽ

അടിപൊളി ജീവിതം തേടി സായിപ്പന്മാരുടെ നാട്ടിൽ പോയിരുന്ന കാലം കഴിയുന്നു; ഉയർന്ന ശമ്പളവും മികച്ച ജീവിതവും സിംഗപ്പൂരിൽ; ദുബായിയും ചൈനയും തൊട്ടുപിന്നിൽ

സുഖലോലുപതയും ആർഭാടവും നിറഞ്ഞ ജീവിതം യൂറോപ്പിലാണെന്ന് കരുതിയിരുന്ന കാലമുണ്ടായിരുനനു. എന്നാൽ, ലോകം മാറുകയാണ്. ഉയർന്ന ശമ്പളവും മികച്ച ജീവിതവും സമ്മാനിക്കുന്ന രാജ്യം സിംഗപ്പൂരാണെന്ന് ഏറ്റവും പുതിയ നാറ്റ്‌വെസ്റ്റ് ലൈഫ് ഇൻഡക്‌സ് പട്ടിക സൂചിപ്പിക്കുന്നു. ദുബായിയും ചൈനയുമാണ് ഇതിന് തൊട്ടുപിന്നിലുള്ളത്.

ലളിതമായ കുടിയേറ്റ നിയമങ്ങളാണ് സിംഗപ്പൂരിലേത്. ഇവിടെ ജീവിക്കുന്ന പത്തുപേരിൽ നാലുപേർ വിദേശികളാണ്. ഫിനാൻസ്, കൺസ്ട്രക്ഷൻ, മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിൽ ഒട്ടേറെ തൊഴിലവസരങ്ങളാണ് ഇവിടെയുള്ളത്. വിവിധ തരത്തിലുള്ള വർക്ക് വിസകൾ ലഭ്യമായതിനാൽ, സിംഗപ്പൂരിലേക്ക് ജോലിക്കായി എത്തുന്ന വിദേശികളുടെ എണ്ണവും ഏറുകയാണ്.

സിംഗപ്പുരിലേക്ക് റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാൻ പോകുന്നവരുടെ എണ്ണവും ഏറെയാണ്. ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്ക് പോയിരുന്നവരാണ് ഇപ്പോൾ കൂടുതൽ സിംഗപ്പുരിലേക്ക് പോകുന്നതെന്ന് നാറ്റ്‌വെസ്റ്റ് ഇന്റർനാഷണൽ പേഴ്‌സണൽ ബാങ്കിങ് തലവൻ ഹെഡ് ഐസ്‌ലി പറയുന്നു.

വിദേശികൾക്ക് ജീവിക്കാൻ സുരക്ഷയും സംരക്ഷണവും നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് യു.എ.ഇയാണ്. ചൈന, ന്യൂസീലൻഡ്, ഹോങ്കോങ്, കാനഡ, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, അമേരിക്ക, പോർച്ചുഗൽ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP