Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രീസിലെ ഏതൻസിൽ കാട്ടു തീ പടർന്ന് അമ്പതിലധികം പേർ കൊല്ലപ്പെട്ടു; പൊള്ളലേറ്റ 150ലധികം പേർ ചികിത്സയിൽ; കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ യൂറോപ്യൻ രാജ്യങ്ങളോട് സഹായഭ്യർഥനയുമായി ഗ്രീസ് ഭരണകൂടം

മറുനാടൻ ഡെസ്‌ക്‌

ഏതൻസ്: ഗ്രീസിലെ മാത്തി പ്രദേശത്ത് കാട്ടുതീ പടർന്ന് അമ്പതിലധികം പേർ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ നൂറ്റമ്പതോളം പേരെ കാട്ടുതീയിൽ പൊള്ളലേറ്റ നിലയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യതലസ്ഥനമായ ഏതൻസിൻ നിന്നും 40 കിലോമീറ്റർ അകലെയാണ് കാട്ടുതീ പടരുന്നത്. രണ്ട് വനപ്രദേശങ്ങളിലാണ് കാട്ടുതീ പടർന്നത്.

മരിച്ചവരിൽ ഭൂരിഭാഗവും തങ്ങളുടെ വീടുകളിലും കാറുകളിലുമായിരിക്കുമ്പോഴാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റവരിൽ 16 കുട്ടികളുമുണ്ട്. തീ പടർന്നത് മൂലം തീരദേശത്ത് ബോട്ടിലകപ്പെട്ട പത്തോളം സഞ്ചാരികൾക്കായി രക്ഷാപ്രവർത്തകർ അന്വേഷണം തുടരുകയാണ്.
കാട്ടുതീ നിയന്ത്രിക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിച്ചു വരികയാണെന്ന് പ്രധാനമന്ത്രി അലക്സിസ് സിപ്രസ് വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഹെലികോപ്റ്ററുകളും, അഗ്‌നിശമന സേനാഗംങ്ങളുടെ സഹായവും ഗ്രീസ് ഭരണകൂടം അഭ്യർത്ഥിച്ചിട്ടുണ്ട്. സൈപ്രസും സ്പെയിനും രക്ഷാപ്രവർത്തനത്തിന് സഹായങ്ങൾ നൽകി തുടങ്ങി.

കനത്ത കാറ്റ് മൂലം തീ പടർന്നതിനാൽ മാത്തിയിലെ പ്രദേശവാസികളോട് മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കുവാൻ അധികാരികൾ നിർദ്ദേശിച്ചിട്ടുണ്ട്. കാട്ടുതീ പടർന്നതിനാൽ കൊറിൻ ടൗൺ ഹൈവേയിലെ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.റഫീന തുറമുഖത്ത് അകപ്പെട്ടവർക്കായും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇറ്റലി, ജർമ്മനി, പോളണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഗ്രീസിന് സഹായവാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്.2007 ൽ ഗ്രീസിലെ പെലോപൊനീസ് ഉപദ്വീപിലുണ്ടായ കാട്ടുതീയിൽ അറുപതിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP