Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രകൃതിക്കുവേണ്ടി ശബ്ദമുയർത്തുമ്പോൾ എങ്ങനെ വിമാനത്തിൽ കയറാനാവും? ട്രെയിൻ കയറിയും കടലിലൂടെ ബോട്ടിൽ സഞ്ചരിച്ചും ഗ്രെറ്റ തുൻബർഗ് വീട്ടിൽ തിരിച്ചെത്തുന്നത് നാലുമാസത്തിനു ശേഷം; കാലാവസ്ഥാ പോരാളിയുടെ യാത്രാ വഴികളും വേറിട്ടതു തന്നെ

പ്രകൃതിക്കുവേണ്ടി ശബ്ദമുയർത്തുമ്പോൾ എങ്ങനെ വിമാനത്തിൽ കയറാനാവും? ട്രെയിൻ കയറിയും കടലിലൂടെ ബോട്ടിൽ സഞ്ചരിച്ചും ഗ്രെറ്റ തുൻബർഗ് വീട്ടിൽ തിരിച്ചെത്തുന്നത് നാലുമാസത്തിനു ശേഷം; കാലാവസ്ഥാ പോരാളിയുടെ യാത്രാ വഴികളും വേറിട്ടതു തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: നാലുമാസമായി ഗ്രെറ്റ തുൻബർഗ് തുടരെ യാത്രകളിലായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടത്തിലൂടെ ലോകശ്രദ്ധയാകർഷിച്ച 16-കാരി നാലുമാസത്തിനുശേഷമാണ് സ്വീഡനിലുള്ള വീട്ടിലേക്ക് തിരിച്ചെത്തിയത്. ഓഗസ്റ്റിൽ ഇംഗ്ലണ്ടിൽനിന്ന കപ്പൽ മാർഗം ന്യുയോർക്കിലേക്ക് പോയ ഗ്രെറ്റ, നാലുമാസംനീണ്ട യാത്രകളിലൊരിക്കൽപ്പോലും വിമാനത്തെ ആശ്രയിച്ചിട്ടില്ല.

സ്‌റ്റോക്ക്‌ഹോം ഹാർബറിൽ ചൊവ്വാഴ്ച രാവിലെയാണ് ഗ്രെറ്റ വന്നിറങ്ങിയത്. അവിടെ ഗ്രെറ്റയെ സ്വീകരിക്കാൻ വളർത്തുനായ്ക്കളായ മോസസും റോക്‌സിയുമുണ്ടായിരുന്നു. ഗോൾഡൻ റിട്രീവർ, ബ്ലാക്ക് ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ്ക്കൾക്കൊപ്പം പകർത്തിയ ചിത്രം ഗ്രെറ്റ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് വീട്ടിൽ എന്ന അടിക്കുറിപ്പോടെയാണ്.

ഇക്കൊല്ലത്തെ വ്യക്തിത്വമായി ടൈം മാസിക തിരഞ്ഞെടുത്ത ഗ്രെറ്റ, ഓഗസ്റ്റിലാണ് ഇംഗ്ലണ്ടിൽനിന്ന് ന്യുയോർക്കിലേക്ക് പോയത്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുവേണ്ടിയായിരുന്നു അത്. കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപടക്കമുള്ളവരെ കടുത്ത ഭാഷയിൽ വിമർശിച്ചതോടെയാണ് ഗ്രെറ്റ ആഗോള പ്രശസ്തയാകുന്നത്. ലോകമെമ്പാടും ഗ്രെറ്റയുടെ സമരരീതികൾ കുട്ടികളേറ്റെടുത്തു. ലക്ഷങ്ങൾ തെരുവിലിറങ്ങി.

കഴിഞ്ഞയാഴ്ച മഡ്രിഡിൽ നടന്ന കോപ്25 കാലാവസ്ഥാ ഉച്ചകോടിയോടെയാണ് ഗ്രെറ്റയുടെ പര്യടന പരിപാടികൾ കഴിഞ്ഞത്. അവിടെനിന്ന് ട്രെയിന്മാർഗവും കപ്പൽമാർഗവും സഞ്ചരിച്ച് സ്റ്റോക്ക്‌ഹോമിലെത്തുകയായിരുന്നു. പ്രകൃതിസംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഗ്രെറ്റയുടെ യാത്രകൾ എത്ര കടുപ്പംനിറഞ്ഞതാണെന്ന് വെളിപ്പെടുത്തുന്നതാണ് അവരുടെ നാലുമാസത്തെ സഞ്ചാരപഥം.

ഓഗസ്റ്റ് 14-ന് ഇംഗ്ലണ്ടിലെ പ്ലിമത്തിൽനിന്ന് കപ്പൽമാർഗം യാത്രതിരിച്ച ഗ്രെറ്റ, ഓഗസ്റ്റ് 28-ന് ന്യുയോർക്കിലെത്തി. അവിടെനിന്ന് വാഷിടൺ ഡിസി, മോൺട്രിയൽ, ക്യുബെക്, ഇയോവ സിറ്റി, ഇയോവ, സ്റ്റാൻഡിങ് റോക്ക് ഇന്ത്യൻ റിസർവേഷൻ, സൗൗത്ത് ഡക്കോട്ട, ഡെൻവർ, കൊളറാഡോ, വാൻകൂവർ, ബ്രിട്ടീഷ് കൊളംബിയ, ലോസാഞ്ചലീസ് തുടങ്ങിയിടങ്ങളിൽ യാത്ര ചെയ്തു. നവംബർ 13-ന് വിർജീനിയയിലെ ഹാംപ്ടണിൽനിന്് യൂറോപ്പിലേക്ക് കപ്പൽ കയറി. ഡിസംബർ മൂന്നിന് പോർച്ചുഗലിലെത്തി.

ഡിസംബർ ഒമ്പതിന് മഡ്രിഡിൽ നടന്ന കോപ്25 റാലിയിൽ പങ്കെടുത്തു. ഡിസംബർ 13-ന് ഇറ്റലിയിലെ ടൂറിനിൽ ഫ്രൈഡേയ്‌സ് ഫോർ ഫ്യൂച്ചർ റാലിയിൽ പങ്കെടുത്ത ഗ്രെറ്റ, ഡിസംബർ 14-ന് സ്വിറ്റ്‌സർലൻഡിലെ ബാസലിൽനിന്ന് ട്രെയിൻ കയറി. 17-ന് സ്റ്റോക്ക്‌ഹോമിൽ എത്തിച്ചേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP