Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിസ്ഥിതി സംഘടനകൾക്ക് അവാർഡുകൾ ആവശ്യമില്ല; ഞങ്ങൾക്ക് വേണ്ടത് രാഷ്ട്രീയക്കാരുടെ കാത് മാത്രം; 40 ലക്ഷം രൂപ സമ്മാനമുള്ള അന്താരാഷ്ട്ര പുരസ്‌കാരം തിരസ്‌കരിച്ച് ഗ്രേറ്റ തുൻബെർഗ് പറഞ്ഞതിങ്ങനെ

പരിസ്ഥിതി സംഘടനകൾക്ക് അവാർഡുകൾ ആവശ്യമില്ല; ഞങ്ങൾക്ക് വേണ്ടത് രാഷ്ട്രീയക്കാരുടെ കാത് മാത്രം; 40 ലക്ഷം രൂപ സമ്മാനമുള്ള അന്താരാഷ്ട്ര പുരസ്‌കാരം തിരസ്‌കരിച്ച് ഗ്രേറ്റ തുൻബെർഗ് പറഞ്ഞതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോപ്പൻഹേഗൻ: പരിസ്ഥിതി പ്രവർത്തനത്തിന് അംഗീകാരങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞ് 46,000 യൂറോ സമ്മാനത്തുകയുള്ള അവാർഡ് നിരാകരിച്ച് ഗ്രേറ്റ തുൻബെർഗ്. പുരസ്‌കാരത്തെ വലിയ ബഹുമതിയായി വിശേഷിപ്പിച്ച് തന്നെയാണ് ഈ 16 വയസ്സുകാരി അവാർഡ് വേണ്ടെന്ന് പ്രഖ്യാപിച്ചത്. നോർഡിക് കൗൺസിലിന്റേതാണ് പുരസ്‌കാരം. ഗ്രേറ്റയുടെ തീരുമാനം അംഗീകരിക്കുന്നതായി നോർഡിക് കൗൺസിൽ അറിയിച്ചു. പരിസ്ഥിതിക്ക് വേണ്ടി പ്രവര്ത്തിക്കുന്നവർക്ക് പുരസ്‌കാരങ്ങളല്ല മറിച്ച് ശാസ്ത്രത്തെ കേൾക്കാനുള്ള സമയവും മനസുമാണ് വേണ്ടതെന്ന് ഗ്രേറ്റ പ്രതികരിച്ചു. നിലവിൽ കാലിഫോർണിയയിൽ പര്യടനം നടത്തുകയാണ് ഗ്രേറ്റ. സ്റ്റോക്ക്‌ഹോമിൽ നടന്ന ചടങ്ങിൽ ഗ്രേറ്റയുടെ അഭാവത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

സ്വീഡനും നോർവേയുമാണ് അവാർഡിന് വേണ്ടി തൻബെർഗിനെ നിർദേശിച്ചത്. പ്രഖ്യാപിച്ച ഉടൻ തന്നെ ഗ്രേറ്റയോട് അടുത്ത വൃത്തങ്ങൾ സമ്മാനം സ്വീകരിക്കില്ലെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച പോസ്റ്റിലാണ് വിശദമായി കാരണം ഉൾപ്പെടെ ഗ്രേറ്റ പറഞ്ഞിരിക്കുന്നത്. കാലാവസ്ഥാ പ്രവർത്തനത്തിന് കൂടുതൽ അവാർഡുകൾ ആവശ്യമില്ല, ഞങ്ങൾക്ക് വേണ്ടത് ശാസ്ത്രത്തെ കേൾക്കാൻ് മനസുള്ള രാഷ്ട്രീയക്കാരേയും അധികാരത്തിലുള്ള പ്രമുഖരേയുമാണെന്ന് കുറിപ്പിൽ പറയുന്നു. തനിക്ക് നൽകിയ ബഹുമതിക്ക് നന്ദി പറയുന്നതിനിടയിൽ നോർഡിക് രാജ്യങ്ങൾ പരിസ്ഥിതിക്ക് ഏൽപിക്കുന്ന പ്രഹരത്തെപ്പറ്റിയും ഗ്രേറ്റ തുറന്നടിച്ചു. പരിസ്ഥിതിയെപ്പറ്റി മനോഹര വാക്കുകൾ പറയാൻ എല്ലാവർക്കും സാധിക്കും. എല്ലാവരും സംരക്ഷണത്തിന് വേണ്ടി പ്രസംഗിക്കുകയും ചെയ്യം. പക്ഷേ കാര്യം വരുമ്പോൾ അവയെല്ലാം മറിച്ചാകുമെന്നും ഗ്രേറ്റ കൂട്ടിച്ചേർത്തു.

ആഗോള താപനില 1.5 ഡിഗ്രി അല്ലെങ്കിൽ 2 ഡിഗ്രി സെൽഷ്യസിനു താഴെയായി പരിമിതപ്പെടുത്താൻ ശാസ്ത്രം ആവശ്യപ്പെടുന്നത് നടപ്പിലാക്കുന്നത് വരെ നോർഡിക് കൗൺസിലുകളുടെ പരിസ്ഥിതി അവാർഡുകൾ താൻ തിരസ്‌കരിക്കുക തന്നെ ചെയ്യുമെന്ന് ഗ്രേറ്റ പറഞ്ഞു. സ്വീഡൻ ഉൾപ്പെടെ നോർഡിക് മേഖലയിലെ രാജ്യങ്ങളുടെ ഭീമമായ ഊർജ ഉപയോഗ കണക്കുകൾ ഗ്രേറ്റ ചൂണ്ടിക്കാട്ടി. ഭരണകർത്താക്കളും രാഷ്ട്രീയ പ്രവർത്തകരും ഗവേഷണങ്ങളിൽ പറയുന്നത് മനസിലാക്കുകയാണ് ചെയ്യേണ്ടതെന്ന് തുൻബർഗിനെ ഉദ്ധരിച്ചുകൊണ്ട് സോഫിയ, ഇസബല്ല എന്നിവർ ചൂണ്ടിക്കാട്ടി. സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തിയാണ്് ഗ്രെറ്റ. കഴിഞ്ഞ വർഷം മറ്റൊരു പുരസ്‌കാരവും ഗ്രെറ്റ നിരസിച്ചിരുന്നു. അവാർഡ് സ്വീകരിക്കാൻ നടത്തേണ്ട വിമാനയാത്ര വായുമലിനീകരണത്തിന് കാരണമാകുമെന്ന് പറഞ്ഞായിരുന്നു അത്.

കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ രാജ്യാന്തര തലത്തിൽ പരിസ്ഥിതി സംരക്ഷണ ഇടപെൽ ശക്തമാക്കേണ്ടതുണ്ടെന്നാണ് ഗ്രേറ്റ ആവശ്യപ്പെടുന്നത്. കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയപ്പോൾ അവിടെ ഗ്രേറ്റ സമരത്തിന് നേതൃത്വം നൽകിയിരുന്നു. അടിയന്തര നടപടികൾക്കായി സമ്മർദ്ദം ചെലുത്തുകയായിരുന്നു പ്രതിഷേധത്തിലൂടെ ഉന്നമിട്ടിരുന്നത്. വെള്ളിയാഴ്ചകളിൽ സ്‌കൂളിൽ നിന്ന് അവധിയെടുത്ത് സ്വീഡിഷ് പാർലമെന്റിന് മുന്നിൽ സമരം ഇരുന്നാണ് ഗ്രേറ്റ ലോക ശ്രദ്ധയാകർഷിച്ചത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഒരു വർഷം സ്‌കൂളിൽ നിന്ന് അവധിയെടുത്തിരിക്കുകയാണ് ഗ്രേറ്റ തുൻബർഗ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP