Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്വാട്ടിമാല പർവ്വത സ്‌പോടനത്തിൽ മരിച്ചത് ഇരുപത്തിയഞ്ചുപേർ; 100ൽ അധികം പേർക്ക് പരിക്ക് ; ലാവ സമീപത്തെ ഗ്രമത്തിലേക്ക് ഒഴുകി വീടുകൾ നശിച്ചു

ഗ്വാട്ടിമാല പർവ്വത സ്‌പോടനത്തിൽ മരിച്ചത് ഇരുപത്തിയഞ്ചുപേർ; 100ൽ അധികം പേർക്ക് പരിക്ക് ; ലാവ സമീപത്തെ ഗ്രമത്തിലേക്ക് ഒഴുകി വീടുകൾ നശിച്ചു

ഗ്വാട്ടിമാല; ഗ്വാട്ടിമാലയിൽ ഫ്യൂഗോ അഗ്‌നിപർവത സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. സംഭവത്തിൽ 100ൽ അധികം പേർക്ക് പരിക്കേറ്റു. ഈ വർഷം രണ്ടാം തവണയാണ് ഫ്യൂഗോ അഗ്‌നിപർവതം പൊട്ടിത്തെറിക്കുന്നത്. സംഭവത്തെത്തുടർന്ന് രാജ്യ തലസ്ഥാനത്തെ ലാ അറോറ വിമാനത്താവളം അടച്ചു. ഗ്വാട്ടിമാല സിറ്റിയിൽ നിന്നും എതാണ്ട് 40 കിലോമീറ്റർ അകലെയാണ് അഗ്നിപർവ്വതം

ലാവ എൽ റോഡിയോ ഗ്രാമത്തിലേക്ക് ഒഴുകി വീടുകളിൽ താമസിക്കുന്നവരുടെ മരണത്തിനും കാരണമാവുന്നു.അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചതിനു പിന്നാലെ ചാരം വീടുകളിലും മറ്റ് കെട്ടിടങ്ങളിലുമെല്ലാം പറന്നെത്തിയത് ജനജീവിതത്തെ ബാധിച്ചു. ജനങ്ങൾ ഭയന്ന് വീടിന് പുറത്തേക്ക് പോലുമിറങ്ങാൻ തയാറാകാത്ത അവസ്ഥയുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഏഴ് നഗരസഭാ പ്രദേശങ്ങളിലേക്കാണ് ഇത്തരത്തിൽ ചാരമെത്തിയത്.

സ്‌ഫോടനത്തിനു പിന്നാലെ നിരവധിപേരെ കാണാതായിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസഥർ അറിയിച്ചു. സമീപ പ്രദേശങ്ങളിൽ നിന്നടക്കം 2,000 ലേറെപ്പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.പ്രസിഡന്റ് ജിമ്മി മോറാലസ് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP